ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിന്‍റെ വൈസ് ക്യാപ്‌റ്റനായി കെഎല്‍ രാഹുലിനെ നിയമിക്കുമെന്ന് റിപ്പോർട്ട്. വൈസ് ക്യാപ്റ്റനായി ബിസിസിഐ പ്രഖ്യാപിച്ച രോഹിത് ശർമ പരിക്കേറ്റ് പുറത്തായതിന് പിന്നാലെയാണ് സ്ഥാനത്തേക്ക് രാഹുലെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
മുന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ടീമിലുണ്ടെങ്കിലും സ്ഥാനം നൽകാൻ ബിസിസിഐക്ക് താത്പര്യമില്ല. രാഹുലിന് പുറമേ രവിചന്ദ്രന്‍ അശ്വിനേയും ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ പദവിയിലേക്ക് ബിസിസിഐ പരിഗണിക്കുന്നുണ്ടെന്നും ഈ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോലിയോട് കൂടിയാലോചിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ ബിസിസിഐ അന്തിമ തീരുമാനമെടുക്കൂ. മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കുക.
കഴിഞ്ഞ ദിവസം പരിശീലനത്തിനിടെയാണ് രോഹിത് ശർമയ്ക്ക് പരിക്കേല്‍ക്കുന്നത്. ഇതോടെ താരം പരമ്പരയിൽ കളിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു.