ETV Bharat / sports

Ind vs SA| ടോസ് ഇന്ത്യയ്‌ക്ക് ; സൗത്ത് ആഫ്രിക്ക ആദ്യം ബാറ്റ് ചെയ്യുന്നു - ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ദക്ഷിണാഫ്രിക്ക ആശ്വാസ ജയം തേടിയാണ് അവസാന മത്സരത്തിനിറങ്ങുന്നത്

India vs South Africa  India vs South Africa 3rd t20i  India vs South Africa 3rd t20i toss  Ind vs SA  Ind vs SA Indore t20i  ദക്ഷിണാഫ്രിക്ക  ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20  ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടി20
Ind vs SA| ടോസ് ഇന്ത്യയ്‌ക്ക്; സൗത്ത് ആഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും
author img

By

Published : Oct 4, 2022, 7:15 PM IST

ഇന്‍ഡോര്‍ : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ ആദ്യം ബോള്‍ ചെയ്യും. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം മത്സരത്തിലെ ടീമിൽ നിന്നും മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.

ഓപ്പണര്‍ കെഎല്‍ രാഹുല്‍, വിരാട് കോലി, അര്‍ഷ്‌ദീപ് സിങ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവര്‍ ഇന്ത്യയുടെ അവസാന പതിനൊന്നില്‍ ഇടംപിടിച്ചു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഇന്ന് ആൻറിച്ച് നോർട്ട്ജെയ്‌ക്ക് പകരക്കാരനായി ഡ്വെയ്ൻ പ്രിട്ടോറിയസ് സ്ഥാനം പിടിച്ചു.

  • The 🪙 favours 🇮🇳 & they have chosen to bowl!

    Get ready as LIVE action from the 3rd Mastercard #INDVSA T20I is just minutes away on the Star Sports Network & Disney+Hotstar! pic.twitter.com/nuXe8KXk8j

    — Star Sports (@StarSportsIndia) October 4, 2022 " class="align-text-top noRightClick twitterSection" data=" ">

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര തൂത്തുവാരാനായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. മൂന്ന് മത്സര പരമ്പരയില്‍ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ പരമ്പര പിടിച്ചത്. ബാറ്റിങ്‌ നിര കരുത്താവുമ്പോള്‍ ബോളിങ് യൂണിറ്റിന്‍റെ പ്രകടനം മാത്രമാണ് ഇന്ത്യയ്‌ക്ക് ആശങ്ക.

ഇന്ത്യ : രോഹിത് ശർമ (ക്യാപ്‌റ്റന്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ദിനേശ് കാർത്തിക്, അക്‌സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ഹർഷൽ പട്ടേൽ, ദീപക് ചാഹർ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്

ദക്ഷിണാഫ്രിക്ക : ടെംബ ബാവുമ (ക്യാപ്‌റ്റന്‍), ക്വിന്‍റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റിലീ റോസോ, എയ്‌ഡൻ മാർക്രം, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്‌സ്, വെയ്ൻ പാർനെൽ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എൻഗിഡി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.