കേപ്‌ടൗണ്‍ : ഇന്ത്യയ്‌ക്ക് എതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞു. ആദ്യ ഇന്നിങ്‌സില്‍ 23.2 ഓവറില്‍ 10 വിക്കറ്റ് നഷ്‌ടത്തില്‍ 55 റണ്‍സ് മാത്രമാണ് ടീമിന് നേടാന്‍ കഴിഞ്ഞത്. ക്യൂന്‍സ്‌ലാന്‍ഡിലെ പിച്ചില്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നിലാണ് പ്രോട്ടീസ് മുട്ടുമടക്കിയത്.
30 പന്തില്‍ 15 റണ്‍സ് നേടിയ കെയ്‌ല്‍ വെരെയ്‌നയാണ് ടീമിന്‍റെ ടോപ് സ്‌കോറര്‍.17 പന്തില്‍ 12 റണ്‍സെടുത്ത ഡേവിഡ് ബെഡിങ്ഹാമാണ് രണ്ടക്കം തൊട്ട മറ്റൊരു താരം. ഇന്ത്യയ്‌ക്കായി മുഹമ്മദ് സിറാജ് ആറ് വിക്കറ്റുകള്‍ വീഴ്‌ത്തി. ജസ്‌പ്രീത് ബുംറ, മുകേഷ് കുമാര്‍ എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ സ്വന്തമാക്കി.
ഞെട്ടിക്കുന്ന തുടക്കമാണ് പ്രോട്ടീസിന് സിറാജ് നല്‍കിയത്. സ്‌കോര്‍ ബോര്‍ഡില്‍ വെറും 8 റണ്‍സ് മാത്രം നില്‍ക്കെ ഓപ്പണര്‍മാരായ എയ്‌ഡന്‍ മാര്‍ക്രം (10 പന്തില്‍ 2), ഡീന്‍ എല്‍ഗാര്‍ (4) എന്നിവരെ താരം തിരിച്ചയച്ചു. അരങ്ങേറ്റക്കാരന്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സിന (11 പന്തില്‍ 3) ബുംറയും വീഴ്‌ത്തി. പിന്നാലെ തന്നെ ടോണി ഡി സോര്‍സിയും സിറാജിന് വിക്കറ്റ് നല്‍കി.
തുടര്‍ന്ന് ഒന്നിച്ച കെയ്‌ല്‍ വെരെയ്‌നയും ഡേവിഡ് ബെഡിങ്ഹാമും ചെറുത്ത് നില്‍പ്പിന് ശ്രമിച്ചു. 19 റണ്‍സ് ചേര്‍ത്ത ഈ കൂട്ടുകെട്ട് ഡേവിഡ് ബെഡിങ്ഹാമിനെ പുറത്താക്കി സിറാജ് തന്നെ പൊളിച്ചു. തുടര്‍ന്നെത്തിയ മാര്‍ക്കോ ജാന്‍സനേയും (3 പന്തില്‍ 0) പിന്നാലെ കെയ്‌ല്‍ വെരെയ്‌നയേയും സിറാജ് ഇരയാക്കി.
കേശവ് മഹാരാജിനെയും (13 പന്തില്‍ 3), കാഗിസോ റബാഡയേയും (13 പന്തില്‍ 5) എന്നിവരെ തിരിച്ചയച്ച് മുകേഷ് കുമാറും വിക്കറ്റ് വേട്ടയില്‍ പങ്കുചേര്‍ന്നു. പിന്നീട് നാന്ദ്രെ ബര്‍ഗറെ (11 പന്തില്‍ 4) വീഴ്‌ത്തിയ ബുംറ പ്രോട്ടീസിന്‍റെ പെട്ടിമടക്കുകയായിരുന്നു. ലുങ്കി എന്‍ഗിഡി (0) പുറത്താവാതെ നിന്നു. ഒമ്പത് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് സിറാജ് ആറ് വിക്കറ്റ് വീഴ്‌ത്തിയത്.
ALSO READ: 'കോലിയുടെ നേതൃത്വത്തില്‍ ടീം മികച്ചതായിരുന്നു, ഇപ്പോള്‍ ഓവര്‍ റേറ്റഡ്' ; തുറന്നടിച്ച് ശ്രീകാന്ത്
ഇന്ത്യ (പ്ലെയിംഗ് ഇലവൻ): രോഹിത് ശർമ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാർ. (India Playing XI for 2nd Test Against South Africa).
ദക്ഷിണാഫ്രിക്ക (പ്ലെയിംഗ് ഇലവൻ): ഡീൻ എൽഗാർ(സി), എയ്ഡൻ മാർക്രം, ടോണി ഡി സോർസി, ട്രിസ്റ്റൻ സ്റ്റബ്സ്, ഡേവിഡ് ബെഡിംഗ്ഹാം, കെയ്ൽ വെറെയ്നെ(വിക്കറ്റ് കീപ്പര്‍), മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, കാഗിസോ റബാഡ, നാന്ദ്രെ ബർഗർ, ലുങ്കി എൻഗിഡി. (South Africa Playing XI for 2nd Test Against India).