സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 272 എന്ന നിലയിലാണ് ഇന്ത്യ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഓപ്പണർ കെ.എൽ രാഹുലിന്‍റെ സെഞ്ച്വറി മികവിലാണ് മികച്ച സ്കോറിലേക്ക് എത്തിച്ചേർന്നത്. നിലവിൽ 122 റണ്‍സുമായി രാഹുലും 40 റണ്‍സുമായി രഹാനെയുമാണ് ക്രീസിൽ.
ദക്ഷിണാഫ്രിക്കൻ ബോളർമാരെ ശ്രദ്ധയോടെ നേരിട്ടാണ് ഇന്ത്യൻ ഓപ്പണർമാരായ രാഹുൽ-മായങ്ക് സഖ്യം ബാറ്റ് വീശിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 117 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. 60 റണ്‍സെടുത്ത മായങ്കിനെ പുറത്താക്കി ലുങ്കി എൻഗിഡിയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെയെത്തിയ ചേതേശ്വർ പൂജാരയെ തൊട്ടടുത്ത പന്തിൽ തന്നെ പുറത്താക്കി എൻഗിഡി ഞെട്ടിച്ചു.
-
Stumps on day one in Centurion 🏏
— ICC (@ICC) December 26, 2021 " class="align-text-top noRightClick twitterSection" data="
A brilliant day for the visitors!
Watch #SAvIND live on https://t.co/CPDKNx77KV (in select regions) 📺#WTC23 pic.twitter.com/NCmalYfSGX
">Stumps on day one in Centurion 🏏
— ICC (@ICC) December 26, 2021
A brilliant day for the visitors!
Watch #SAvIND live on https://t.co/CPDKNx77KV (in select regions) 📺#WTC23 pic.twitter.com/NCmalYfSGXStumps on day one in Centurion 🏏
— ICC (@ICC) December 26, 2021
A brilliant day for the visitors!
Watch #SAvIND live on https://t.co/CPDKNx77KV (in select regions) 📺#WTC23 pic.twitter.com/NCmalYfSGX
എന്നാൽ പിന്നീട് ക്രീസിലെത്തിയ നായകൻ വിരാട് കോലി ശ്രദ്ധയോടെ ബാറ്റ് വീശി. രാഹുൽ- കോലി സഖ്യം ഇന്ത്യൻ സ്കോർ 150 കടത്തി. പിന്നാലെ 35 റണ്‍സ് നേടിയ കോലിയെയും എൻഗിഡി മടക്കി അയച്ചു. 82 റണ്‍സ് കൂട്ടിച്ചേർത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. പിന്നാലെ എത്തിയ രഹാനെയും രാഹുലിന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് വിക്കറ്റ് നഷ്‌ടം കൂടാതെ സ്കോർ ഉയർത്തി.
-
💯
— BCCI (@BCCI) December 26, 2021 " class="align-text-top noRightClick twitterSection" data="
A phenomenal century by @klrahul11 here at the SuperSport Park.
This is his 7th Test ton 👏👏#SAvIND pic.twitter.com/mQ4Rfnd8UX
">💯
— BCCI (@BCCI) December 26, 2021
A phenomenal century by @klrahul11 here at the SuperSport Park.
This is his 7th Test ton 👏👏#SAvIND pic.twitter.com/mQ4Rfnd8UX💯
— BCCI (@BCCI) December 26, 2021
A phenomenal century by @klrahul11 here at the SuperSport Park.
This is his 7th Test ton 👏👏#SAvIND pic.twitter.com/mQ4Rfnd8UX
ALSO READ: I League | വിജയത്തുടക്കം ; ചർച്ചിൽ ബ്രദേഴ്‌സിനെ തകർത്ത് ഗോകുലം കേരള എഫ് സി
അതേസമയം ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ പരമ്പര വിജയമാണ് കോലിയും സംഘവും ലക്ഷ്യമിടുന്നത്. ടീമിന്‍റെ പരിശീലകനായി ചുമതലയേറ്റ രാഹുല്‍ ദ്രാവിഡിന്‍റെ ആദ്യ വിദേശപര്യടനം കൂടിയാണിത്. നാല് പേസര്‍മാരും ഒരു സ്‌പിന്നറുമടക്കം അഞ്ച് ബോളര്‍മാരുമായാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങിയത്.