ETV Bharat / sports

IND VS SA: വെങ്കടേഷ് അയ്യര്‍ക്ക് അരങ്ങേറ്റം, ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു

author img

By

Published : Jan 19, 2022, 2:14 PM IST

ഓപ്പണര്‍ ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ നിരയില്‍ മാര്‍കോ ജാന്‍സണ്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു.

India vs South Africa 1st ODI  South Africa Opt To Bat  India vs South Africa  ഇന്ത്യ-ദക്ഷിണാഫിക്ക  Venkatesh Iyer Makes His Debut For Team India  വെങ്കിടേഷ് അയ്യര്‍ ഏകദിന മത്സരം
IND VS SA: ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു; വെങ്കടേഷ് അയ്യര്‍ക്ക് അരങ്ങേറ്റം

പാള്‍ (ദക്ഷിണാഫ്രിക്ക): ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു. രോഹിത് ശര്‍മയ്‌ക്ക് പകരം കെഎല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്.

ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ ടീമിലിടം പിടിച്ചു. ഏകദിന ജേഴ്‌സിയില്‍ താരത്തിന്‍റെ അരങ്ങേറ്റ മത്സരമാണിത്. ഇതോടെ സൂര്യകുമാര്‍ യാദവിന് സ്ഥാനം നഷ്ടമായി.

ഓപ്പണര്‍ ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ധവാനൊപ്പം കെഎല്‍ രാഹുല്‍ ഓപ്പണറായെത്തും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയിലേറ്റ അപ്രതീക്ഷിത തോല്‍വിക്ക് ഏകദിനത്തിലൂടെ കണക്ക് പറയാനാവും ടീം ഇന്ത്യയുടെ ശ്രമം.

ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍, ശാര്‍ദുല്‍ താക്കൂര്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുംറ, യൂസ്‌വേന്ദ്ര ചാഹല്‍.

ദക്ഷിണാഫ്രിക്ക: ക്വിന്‍റണ്‍ ഡി കോക്ക്, ജന്നെമന്‍ മലാന്‍, എയ്‌ഡന്‍ മാര്‍ക്രം, തെംബ ബവൂമ, റാസി വാന്‍ ഡര്‍ ഡസ്സന്‍, ഡേവിഡ് മില്ലര്‍, ആന്‍ഡിനെ ഫെഹ്ലുക്വായോ, മാര്‍കോ ജാന്‍സണ്‍, കേശവ് മഹാരാജ്, തബ്രൈസ് ഷംസി, ലുംഗി എന്‍ഗിഡി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.