ETV Bharat / sports

'ഡികെ ചേട്ടാ', ദിനേഷ് കാര്‍ത്തിക്കിനൊപ്പമുള്ള ചിത്രം പങ്കിട്ട് സഞ്ജു ; അണ്ണനും തമ്പിയുമെന്ന് കമന്‍റ് - dinesh karthik

സഞ്‌ജു ഫെയ്‌സ്‌ബുക്കില്‍ പങ്കുവച്ച ദിനേഷ് കാർത്തിക്കിനൊപ്പമുള്ള ചിത്രം വൈറല്‍

india vs ireland  sanju samson shared photo with dinesh karthik  sanju samson  dinesh karthik  sanju samson facebook
'ഡികെ ചേട്ടാ'... ദിനേഷ് കാര്‍ത്തികിനൊപ്പമുള്ള ചിത്രം പങ്കിട്ട് സഞ്ജു; അണ്ണനും തമ്പിയുമെന്ന് കമന്‍റ്
author img

By

Published : Jun 25, 2022, 10:34 PM IST

ഡബ്ലിന്‍ : ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിന്‍റെ ഒരുക്കത്തിലാണ് ടീം ഇന്ത്യ. ഇതിന്‍റെ ഭാഗമായാണ് അയർലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് ബിസിസിഐ അവസരം നല്‍കിയത്. ഹാർദിക് പാണ്ഡ്യ നയിക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ മലയാളികള്‍ ഉറ്റുനോക്കുന്നത് സഞ്ജു സാംസണിലേക്കാണ്.

പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കുമ്പോള്‍ സഞ്‌ജുവിന് അവസരം ലഭിക്കുമോയെന്നാണ് ആകാംക്ഷ. വിക്കറ്റ് കീപ്പര്‍മാരായ ഇഷന്‍ കിഷനും, ദിനേഷ്‌ കാര്‍ത്തിക്കും ടീമിലുള്ളതാണ് സഞ്‌ജുവിന്‍റെ സാധ്യത ചോദ്യം ചെയ്യുന്നത്. ഐപിഎല്ലിന് പിന്നാലെ പ്രോട്ടീസിനെതിരായ ടി20 പരമ്പരയിലേയും മിന്നുന്ന ഫോമോടെയാണ് ദിനേഷ് കാർത്തിക്ക് അയർലന്‍ഡിനെതിരെ ഇറങ്ങാന്‍ തയ്യാറെടുക്കുന്നത്.

india vs ireland  sanju samson shared photo with dinesh karthik  sanju samson  dinesh karthik  sanju samson facebook
സഞ്‌ജു ഫെയ്‌സ്‌ബുക്കില്‍ പങ്കുവെച്ച ദിനേഷ് കാർത്തിനൊപ്പമുള്ള ചിത്രം വൈറല്‍.

ഇപ്പോഴിതാ സഞ്‌ജു ഫെയ്‌സ്‌ബുക്കില്‍ പങ്കുവച്ച ദിനേഷ് കാർത്തിനൊപ്പമുള്ള ചിത്രം വൈറലാണ്. 'ഡികെ ചേട്ടാ' എന്ന വിളിയോടെ വെറ്ററന്‍ താരത്തെ ടാഗ് ചെയ്താണ് സഞ്ജു ചിത്രം പങ്കുവച്ചിരിക്കുന്നത്. 'അണ്ണന്‍ ഡികെ, തമ്പി സഞ്ജു' എന്നാണ് ചിത്രത്തിന് ഒരു ആരാധകന്‍ നല്‍കിയിരിക്കുന്ന കമന്‍റ്.

also read: രോഹിത്തിനും കോലിക്കും പിന്നാലെ അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ ബാറ്റര്‍ ; ടി20 ക്രിക്കറ്റില്‍ നിര്‍ണായക നേട്ടവുമായി സ്‍മൃതി മന്ഥാന

ടി20 ലോകകപ്പില്‍ ഇടം നേടുന്നതിനായി സഞ്‌ജുവിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഈ പരമ്പര. ടി20 ലോകകപ്പ് നടക്കുന്ന ഓസ്‌ട്രേലിയയില്‍ ധാരാളം ഷോട്ടുകള്‍ കയ്യിലുള്ള സഞ്‌ജു ടീമിന് മുതല്‍ക്കൂട്ടാവുമെന്ന വിലയിരുത്തലുണ്ട്. എന്നാല്‍ താരത്തിന്‍റെ സ്ഥിരതയെയാണ് വിദഗ്‌ധര്‍ വിമര്‍ശിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.