ETV Bharat / sports

മനോഭാവമാണ് അവനെ വേറിട്ട് നിർത്തുന്നത്; ഇന്ത്യയുടെ യുവതാരത്തെ പുകഴ്‌ത്തി ബട്‌ലര്‍ - ജോസ് ബട്‌ലര്‍

റിഷഭ്‌ പന്ത് നിര്‍ഭയനായ കളിക്കാരനും അസാധാരണ പ്രതിഭയുമാണെന്ന് ഇംഗ്ലണ്ട് ക്യാപ്‌റ്റന്‍ ജോസ് ബട്‌ലര്‍.

india vs england  Rishabh Pant s fearless mentality sets him apart Jos Buttler  Jos Buttler  Jos Buttler on Rishabh Pant  Rishabh Pant  റിഷഭ്‌ പന്ത്  റിഷഭ്‌ പന്തിനെ പുകഴ്‌ത്തി ജോസ് ബട്‌ലര്‍  ജോസ് ബട്‌ലര്‍  ഇന്ത്യ vs ഇംഗ്ലണ്ട്
മനോഭാവമാണ് അവനെ വേറിട്ട് നിർത്തുന്നത്; ഇന്ത്യയുടെ യുവതാരത്തെ പുകഴ്‌ത്തി ബട്‌ലര്‍
author img

By

Published : Jul 18, 2022, 4:37 PM IST

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ച്വറി പ്രകടനവുമായി തിളങ്ങിയാണ് റിഷഭ് പന്ത് തനിക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. മുന്‍നിര താരങ്ങള്‍ വേഗം തിരിച്ച് കയറിയപ്പോള്‍ പരുങ്ങലിലായ ഇന്ത്യയെ പുറത്താവാതെ നിന്നാണ് പന്ത് വിജയ തീരത്ത് എത്തിച്ചത്. 113 പന്തില്‍ 16 ഫോറും രണ്ട് സിക്‌സും സഹിതം 125 റൺസാണ് താരം നേടിയത്.

വ്യക്തിഗത സ്‌കോര്‍ വെറും 18 റണ്‍സില്‍ നില്‍ക്കെ സ്റ്റംപിങ്ങിലൂടെ താരത്തെ പുറത്താക്കാനുള്ള അവസരം ഇംഗ്ലണ്ടിന് ഉണ്ടായിരുന്നു. എന്നാല്‍ വിക്കറ്റിന് പിന്നില്‍ ക്യാപ്‌റ്റന്‍ ജോസ് ബട്‌ലറാണ് ഇത് നഷ്‌ടപ്പെടുത്തിയത്. തുടര്‍ന്ന് കത്തിക്കയറിയ താരം ഇന്ത്യയ്‌ക്ക് മത്സരവും പരമ്പരയും സമ്മാനിക്കുകയും ചെയ്‌തു.

പിന്നാലെ പന്തിനെ പുകഴ്‌ത്തി രംഗത്തെത്തിയ ഇംഗ്ലീഷ്‌ ക്യാപ്‌റ്റന്‍റെ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. റിഷഭ് പന്ത്‌ നിര്‍ഭയനായ കളിക്കാരനും അസാധാരണ പ്രതിഭയുമാണെന്നാണ് ബട്‌ലര്‍ പറഞ്ഞത്.

''റിഷഭ് ഒരു മികച്ച കളിക്കാരനാണ്. അവന് ഒരു അവസരം നിങ്ങൾ നൽകിയാൽ, നിങ്ങള്‍ നഷ്‌ടപ്പെടുത്തിയ അവസരത്തിന്‍റെ വില അവന്‍ മനസിലാക്കി തരും. ലോകമെമ്പാടും ആക്രമണ മനോഭാവത്തോടെ കളിക്കുന്ന നിരവധി കളിക്കാരുണ്ട്, എന്നാൽ പന്ത് ഒരു നിർഭയനായ കളിക്കാരനാണ്.

കളിയുടെ എല്ലാ ഫോർമാറ്റിലും അവന്‍ മികച്ച താരമാണ്. മനോഭാവമാണ് അവനെ വേറിട്ട് നിർത്തുന്നത്. അവന്‍ ഒരു അസാധാരണ പ്രതിഭയാണ്. ആഗ്രഹിക്കുന്ന രീതിയിൽ കളിക്കാൻ അവന് മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്ന് തോന്നുന്നു'', ബട്‌ലര്‍ പറഞ്ഞു.

also read: ഇന്ത്യയ്‌ക്ക് അവിസ്‌മരണീയം; മരണ മാസ് ക്യാപ്‌റ്റനായി രോഹിത്, സ്വന്തമാക്കിയത് അപൂര്‍വ നേട്ടങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.