ETV Bharat / sports

ENG vs IND: എഡ്‌ജ്‌ബാസ്റ്റണില്‍ ഇംഗ്ലണ്ട് ഫീല്‍ഡിങ് തിരഞ്ഞെടുത്തു; ബുംറയ്‌ക്ക് കീഴില്‍ ചരിത്രം തിരുത്താന്‍ ഇന്ത്യ

author img

By

Published : Jul 1, 2022, 3:30 PM IST

ചേതേശ്വര്‍ പൂജാരയും ശുഭ്‌മാന്‍ ഗില്ലുമാണ് ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്

India vs England 5th test toss report  India vs England  Edgbaston test  Jasprit Bumrah  ജസ്‌പ്രീത് ബുംറ  എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റ്  ഇന്ത്യ vs ഇംഗ്ലണ്ട്
ENG vs IND: എഡ്‌ജ്‌ബാസ്റ്റണില്‍ ഇംഗ്ലണ്ട് ഫീല്‍ഡിങ് തിരഞ്ഞെടുത്തു; ബുംറയ്‌ക്ക് കീഴില്‍ ചരിത്രം തിരുത്താന്‍ ഇന്ത്യ

എഡ്‌ജ്‌ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. പേസര്‍ ജസ്‌പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുന്നത്.

ചേതേശ്വര്‍ പൂജാരയും ശുഭ്‌മാന്‍ ഗില്ലുമാണ് ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. ബുംറയ്‌ക്ക് പുറമെ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരെ പേസ്‌ ബൗളര്‍മാരായി ഉള്‍പ്പെടുത്തി. ആര്‍ അശ്വിന്‍ പുറത്തായപ്പോള്‍ രവീന്ദ്ര ജഡേജയെയാണ് സ്‌പെഷ്യലിസ്റ്റ് സ്‌പിന്നറായി ഉള്‍പ്പെടുത്തിയത്.

മത്സരത്തില്‍ ഇന്ത്യയെ നയിക്കുന്നതോടെ 35 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കുന്ന പേസ് ബൗളർ എന്ന നേട്ടം ബുംറ സ്വന്തമാക്കി. ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്ന 36-ാമത്തെ നായകനാണ് ബുംറ. കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് ടെസ്റ്റ് മത്സര പരമ്പരയില്‍ കൊവിഡ് മൂലം മാറ്റിവച്ച അവസാന കളിയാണ് ഇത്.

നിലവില്‍ 2-1ന് ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്. ഇതോടെ എഡ്‌ജ്‌ബാസ്റ്റണില്‍ സമനില പിടിച്ചാല്‍ പോലും ഇന്ത്യയ്‌ക്ക് പരമ്പര സ്വന്തമാക്കാം. ഇംഗ്ലണ്ടിൽ 1932ല്‍ ടെസ്റ്റ് പര്യടനം ആരംഭിച്ച ഇന്ത്യയ്‌ക്ക് ഇതുവരെ അഞ്ച് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പര ജയിക്കാനായിട്ടില്ല. ഈ ചരിത്രം തിരുത്താനും ഇന്ത്യയ്‌ക്ക് കഴിയും.

ഇന്ത്യന്‍ ടീം: ശുഭ്‌മാൻ ഗിൽ, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, വിരാട് കോലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്‌പ്രീത് ബുംറ (ക്യാപ്‌റ്റന്‍).

ഇംഗ്ലണ്ട് ടീം: അലക്‌സ് ലീസ്, സാക്ക് ക്രാളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്‌റ്റോക്‌സ്(ക്യാപ്‌റ്റന്‍), സാം ബില്ലിങ്‌സ്, മാറ്റി പോട്ട്‌സ്, സ്റ്റുവർട്ട് ബ്രോഡ്, ജാക്ക് ലീച്ച്, ജെയിംസ് ആൻഡേഴ്‌സൺ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.