ETV Bharat / sports

IND vs BAN | ഏഴ് വര്‍ഷത്തിന് ശേഷം ആദ്യമായി ഇന്ത്യന്‍ ടീം ബംഗ്ലാദേശില്‍; പരമ്പരയിലെ ഒന്നാം ഏകദിനം നാളെ - ഇന്ത്യ ബംഗ്ലാദേശ് ഏകദിന പരമ്പര

മിര്‍പൂരിലാണ് ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളും. 2023 ഏകദിന ലോകകപ്പ് മുന്നില്‍ കണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്താനാകും രോഹിത് ശര്‍മയുടെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യന്‍ ടീമിന്‍റെ ശ്രമം.

india vs bangladesh  india vs bangladesh first odi  india vs bangladesh first odi match preview  IND vs BAN  ഇന്ത്യ  ബംഗ്ലാദേശ്  രോഹിത് ശര്‍മ  ഇന്ത്യ ബംഗ്ലാദേശ് ഏകദിന പരമ്പര  മിര്‍പൂര്‍
IND vs BAN| ഏഴ് വര്‍ഷത്തിന് ശേഷം ആദ്യമായി ഇന്ത്യന്‍ ടീം ബംഗ്ലാദേശില്‍; പരമ്പരയിലെ ഒന്നാം ഏകദിനം നാളെ
author img

By

Published : Dec 3, 2022, 12:05 PM IST

മിര്‍പൂര്‍: ഇന്ത്യ ബംഗ്ലാദേശ് ഏകദിന പരമ്പരയ്‌ക്ക് നാളെ തുടക്കമാകും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം മിര്‍പൂരില്‍ നടക്കും. ഇന്ത്യന്‍ സമയം രാവിലെ 11.30 മുതലാണ് മത്സരം.

ലോകകപ്പിന് ശേഷം വിശ്രമം നല്‍കിയിരുന്ന സീനിയര്‍ താരങ്ങള്‍ മടങ്ങിയെത്തുന്ന സാഹചര്യത്തില്‍ മാറ്റങ്ങളുമായാകും ഇന്ത്യന്‍ ടീം ബംഗ്ലാ കടുവകളെ നേരിടാനിറങ്ങുക. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ തുടങ്ങി വമ്പന്‍ താരനിരയ്‌ക്കൊപ്പം യുവതാരങ്ങളും മികവിലേക്ക് ഉയര്‍ന്നാല്‍ ബംഗ്ലാദേശിന് സ്വന്തം നാട്ടില്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. കഴിഞ്ഞ ടി20 ലോകകപ്പ് നഷ്‌ടപ്പെട്ട രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും 2023 ലോകകപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ ഈ പരമ്പരയോടെ ആരംഭിച്ചേക്കും.

അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് വേദി ഇന്ത്യ ആയതിനാല്‍ തന്നെ ഉപഭൂഖണ്ഡത്തില്‍ നടക്കുന്ന പരമ്പരയില്‍ അവസരം പരമാവധി പ്രയോജനപ്പെടുത്താനാകും താരങ്ങളുടെ ശ്രമം. അതോടൊപ്പം കിവീസിനെതിരായ ഏകദിന പരമ്പര നഷ്‌ടപ്പെടുത്തിയതിന്‍റെ ക്ഷീണവും ഇന്ത്യക്ക് മാറ്റേണ്ടതുണ്ട്. അതേസമയം സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പര നഷ്‌ടപ്പെട്ടതിന്‍റെ നാണക്കേട് മാറ്റാനാകും ബംഗ്ലാദേശ് സ്വന്തം മണ്ണിലിറങ്ങുക.

2015ലാണ് ഇന്ത്യ അവസാനമായി ബംഗ്ലാദേശില്‍ പര്യടനം നടത്തിയത്. എം എസ് ധോണിയുടെ നേതൃത്വത്തിലെത്തിയ ഇന്ത്യന്‍ ടീം അന്ന് 2-1ന് ഏകദിന പരമ്പര പരാജയപ്പെട്ടിരുന്നു. അന്ന് അരങ്ങേറ്റം നടത്തിയ മുസ്‌തുഫിസുര്‍ റഹ്‌മാന്‍റെ ബോളിങ്ങിന് മുന്നിലായിരുന്നു ഇന്ത്യന്‍ ടീം അടിയറവ് പറഞ്ഞത്.

പരമ്പരയിലെ രണ്ടാം ഏകദിനം ഡിസംബര്‍ ഏഴിനും, മൂന്നാം മത്സരം ഡിസംബര്‍ 10നും നടക്കും. മിര്‍പൂരില്‍ തന്നെയാണ് മൂന്ന് മത്സരങ്ങളും ഇന്ത്യ കളിക്കുക. ഏകദിന പരമ്പരയ്‌ക്ക് പിന്നാലെ രണ്ട് ടെസ്‌റ്റ് മത്സരങ്ങളും ഇന്ത്യ ബംഗ്ലാദേശില്‍ കളിക്കുന്നുണ്ട്.

കാലാവസ്ഥ പ്രവചനം: മഴയെടുത്ത ഒരു പരമ്പരയ്‌ക്ക് പിന്നാലെ ഇന്ത്യ ബംഗ്ലാദേശിലേക്കെത്തുമ്പോള്‍ ഒരു മുഴുവന്‍ മത്സരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അവര്‍ക്കെല്ലാം തന്നെ സന്തോഷം പകരുന്ന വാര്‍ത്തയാണ് ധാക്കയില്‍ നിന്നെത്തുന്നതും. ഇന്ത്യ ബംഗ്ലാദേശ് ഒന്നാം എകദിന ദിവസം മഴയ്‌ക്ക് സാധ്യത ഇല്ലെന്നാണ് പ്രവചനം.

എവിടെ കാണാം: മിര്‍പൂരില്‍ ഇന്ത്യന്‍ സമയം രാവിലെ 11:30ന് ആരംഭിക്കുന്ന ഇന്ത്യ ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം സോണി ടെന്‍ നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെയും ഡിഡി സ്‌പോര്‍ട്‌സിലൂടെയും തത്സമയം കാണാം. കൂടാതെ സോണി ലിവിലൂടെ മത്സരം തത്സമയം സ്ട്രീം ചെയ്യാനുള്ള അവസരവും ആരാധകര്‍ക്കുണ്ട്.

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ (സി), കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോലി, രജത് പടിദാര്‍, ശ്രേയസ് അയ്യര്‍, രാഹുല്‍ ത്രിപാഠി, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ഷഹ്ബാസ് അഹമ്മദ്, അക്‌സര്‍ പട്ടേല്‍, വാഷിങ്‌ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ദീപക് ചഹാര്‍, കുല്‍ദീപ് സെന്‍, ഉമ്രാന്‍ മാലിക്

ബംഗ്ലാദേശ് സ്‌ക്വാഡ്: ലിറ്റൺ ദാസ് (സി), അനമുൽ ഹേഗ് ബിജോയ്, ഷാക്കിബ് അൽ ഹസൻ, മുഷ്‌ഫിഖുർ റഹീം, അഫീഫ് ഹുസൈൻ, യാസിർ ഓൾ ചൗധരി, മെഹിദി ഹസൻ മിറാസ്, മുസ്‌തഫിസുർ റഹ്മാൻ, തസ്‌കിൻ അഹമ്മദ്, ഹസൻ മഹ്മൂദ്, ഇബാദത്ത് ഹുസൈൻ ചൗധരി, നാസും അഹമ്മദ്, മഹ്മദുള്ള, നസ്‌മുൽ ഹുസൈൻ ഷാന്‍റോ, കാസി നൂറുൽ ഹസൻ സോഹൻ, ശരീഫുൾ ഇസ്ലാം.

Also read: Ind vs Ban: ബംഗ്ലാദേശിനെതിരെ ഷമിക്ക് പകരം ഉമ്രാന്‍ മാലിക്; സ്ഥിരീകരിച്ച് ബിസിസിഐ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.