ചെന്നൈ: ഇന്ത്യക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോർ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ 49 ഓവറിൽ 269 റണ്‍സിന് ഓൾഔട്ടായി. 47 റണ്‍സ് നേടിയ മിച്ചൽ മാർഷും, 38 റണ്‍സ് നേടിയ അലക്‌സ് കാരിയും, 33 റണ്‍സുമായി ട്രാവിസ് ഹെഡുമാണ് ഓസീസിനെ മികച്ച നിലയിലെത്തിച്ചത്.
നിർണായക മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്കായി ഓപ്പണർമാരായ ട്രാവിസ് ഹെഡും മിച്ചൽ മാർഷും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 10 ഓവറിൽ വിക്കറ്റ് നഷ്‌ടം കൂടാതെ ടീം സ്‌കോർ 60 കടത്തി. എന്നാൽ ട്രാവിസ് ഹെഡിനെ പുറത്താക്കിക്കൊണ്ട് ഹാർദിക് പാണ്ഡ്യ ഈ കൂട്ടുകെട്ട് പൊളിച്ചു. 31 പന്തിൽ 33 റണ്‍സ് നേടിയ താരത്തെ പാണ്ഡ്യ കുൽദീപിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു.
-
Innings Break!
— BCCI (@BCCI) March 22, 2023 " class="align-text-top noRightClick twitterSection" data="
Australia are all out for 2⃣6⃣9⃣ in the first innings!
3️⃣ wickets each for @hardikpandya7 & @imkuldeep18
2️⃣ wickets each for @akshar2026 & @mdsirajofficial
Over to our batters 💪🏻
Scorecard ▶️ https://t.co/eNLPoZpkqi #TeamIndia | #INDvAUS | @mastercardindia pic.twitter.com/2LcTkRSPiC
">Innings Break!
— BCCI (@BCCI) March 22, 2023
Australia are all out for 2⃣6⃣9⃣ in the first innings!
3️⃣ wickets each for @hardikpandya7 & @imkuldeep18
2️⃣ wickets each for @akshar2026 & @mdsirajofficial
Over to our batters 💪🏻
Scorecard ▶️ https://t.co/eNLPoZpkqi #TeamIndia | #INDvAUS | @mastercardindia pic.twitter.com/2LcTkRSPiCInnings Break!
— BCCI (@BCCI) March 22, 2023
Australia are all out for 2⃣6⃣9⃣ in the first innings!
3️⃣ wickets each for @hardikpandya7 & @imkuldeep18
2️⃣ wickets each for @akshar2026 & @mdsirajofficial
Over to our batters 💪🏻
Scorecard ▶️ https://t.co/eNLPoZpkqi #TeamIndia | #INDvAUS | @mastercardindia pic.twitter.com/2LcTkRSPiC
പിന്നാലെ ക്രീസിലെത്തിയ നായകൻ സ്റ്റീവ് സ്‌മിത്തിനെ തന്‍റെ അടുത്ത ഓവറിൽ ഡക്കാക്കി പണ്ഡ്യ ഓസീസിന് ഇരട്ട പ്രഹരം സമ്മാനിച്ചു. തൊട്ടടുത്ത ഓവറിൽ തന്നെ മികച്ച രീതിയിൽ ബാറ്റ് വീശുകയായിരുന് മിച്ചൽ മാർഷിനെ പുറത്താക്കി പാണ്ഡ്യ ഓസ്‌ട്രേലിയയെ ഞെട്ടിച്ചു. പുറത്താകുമ്പോൾ 47 പന്തിൽ 47 റണ്‍സായിരുന്നു മാർഷിന്‍റെ സമ്പാദ്യം.
തുടർന്ന് ക്രീസിലെത്തിയ ഡേവിഡ് വാർണറും മാർനസ് ലാബുഷെയ്‌നും ചേർന്ന് സ്‌കോർ മെല്ലെ ഉയർത്തി. ഇരുവരും ചേർന്ന് ടീം സ്‌കോർ 100 കടത്തി. എന്നാൽ ടീം സ്‌കോർ 124ൽ നിൽക്കെ ഡേവിഡ് വാർണറെ പുറത്താക്കിക്കൊണ്ട് കുൽദീപ് യാദവ് ഈ കൂട്ടുകെട്ട് പൊളിച്ചു. 23 റണ്‍സായിരുന്നു വാർണറിന്‍റെ സമ്പാദ്യം.
തൊട്ടു പിന്നാലെതന്നെ ലാബുഷെയ്‌നെയും കുൽദീപ് കൂടാരം കയറ്റി. ഇതോടെ 28.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 138 എന്ന നിലയിലായി ഓസ്‌ട്രേലിയ. തുടർന്നിറങ്ങിയ മാർക്കസ് സ്റ്റോയിൻസും, അലക്‌സ് കാരിയും ചേർന്ന് സ്‌കോർ മെല്ലെ ഉയർത്തി. ഇരുവരും ചേർന്ന് ടീം സ്‌കോർ 150 കടത്തി.
എന്നാൽ ടീം സ്‌കോർ 196 ൽ നിൽക്കെ സ്റ്റോയിൻസിനെ (25) അക്‌സർ പട്ടേൽ പുറത്താക്കി. തൊട്ടുപിന്നാലെ അലക്‌സ് കാരിയെ (38) കുൽദീപ് യാദവും മടക്കി അയച്ചു. ഇതോടെ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 203 എന്ന നിലയിലായി ഓസ്‌ട്രേലിയ. എന്നാൽ വാലറ്റത്ത് സീൻ അബോട്ടും, ആഷ്‌ടണ്‍ ആഗറും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം ഓസ്‌ട്രേലിയയെ മോശമല്ലാത്ത സ്‌കോറിലേക്ക് എത്തിക്കുകയായിരുന്നു.
ഇതിനിടെ സീൻ അബോട്ടിനെ (26) അക്‌സർ പട്ടേർ ബൗൾഡാക്കിയപ്പോൾ, ആഷ്‌ടണ്‍ ആഗറിനെ (17) മുഹമ്മദ് സിറാജ് പുറത്താക്കി. തുടർന്നിറങ്ങിയ മിച്ചൽ സ്റ്റാർക്കിനെ (10) സിറാജ് ജഡേജയുടെ കൈകളിലെത്തിച്ചു. ആദം സാംപ 10 റണ്‍സുമായി പുറത്താകാതെ നിന്നു.
അതേസമയം ഫീൽഡിങ്ങിലെ പോരായ്‌മകളാണ് മത്സരത്തിൽ ഇന്ത്യക്ക് തിരിച്ചടിയായത്. നിർണായകമായ ഒട്ടേറെ ക്യാച്ചുകൾ ഇന്ത്യൻ താരങ്ങൾ മത്സരിച്ച് പാഴാക്കുന്ന കാഴ്‌ചയാണ് ചെന്നൈയിൽ കാണാൻ സാധിച്ചത്. ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി. അക്‌സർ പട്ടേൽ, മുഹമ്മദ് സിറജ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.