ETV Bharat / sports

ഫിനിഷര്‍ റോളില്‍ താരമായി റിങ്കു സിങ്, പിന്നാലെ നായകന്‍ സൂര്യകുമാര്‍ യാദവിന്‍റെ പ്രശംസ

Suryakumar Yadav Praised Rinku Singh: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യിലെ ബാറ്റിങ് പ്രകടനത്തിന് റിങ്കു സിങ്ങിനെ പ്രശംസിച്ച് സൂര്യകുമാര്‍ യാദവ്.

India vs Australia  India vs Australia T20I Result  Suryakumar Yadav Praised Rinku Singh  Suryakumar Yadav About Rinku Singh  Rinku Singh Batting Against Australia  ഇന്ത്യ ഓസ്‌ട്രേലിയ ഒന്നാം ടി20  സൂര്യകുമാര്‍ യാദവ് റിങ്കു സിങ്  റിങ്കു സിങ്ങിനെ പ്രശംസിച്ച് സൂര്യകുമാര്‍ യാദവ്  റിങ്കു സിങ്ങിനെ കുറിച്ച് സൂര്യകുമാര്‍ യാദവ്  ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പര
Suryakumar Yadav Praised Rinku Singh
author img

By ETV Bharat Kerala Team

Published : Nov 24, 2023, 8:21 AM IST

വിശാഖപട്ടണം : ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യിലെ ത്രസിപ്പിക്കുന്ന ജയത്തിന് പിന്നാലെ റിങ്കു സിങ്ങിന്‍റെ ബാറ്റിങ് മികവിനെ പ്രശംസിച്ച് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ സൂര്യകുമാര്‍ യാദവ് (Suryakumar Yadav Praised Rinku Singh). വിശാഖപട്ടണത്ത്, പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ രണ്ട് വിക്കറ്റ് ജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ റിങ്കു സിങ്ങിന് സാധിച്ചിരുന്നു. 209 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരവെ ആറാം നമ്പറില്‍ ക്രീസിലേക്ക് എത്തിയ റിങ്കു 14 പന്തില്‍ 22 റണ്‍സാണ് നേടിയത്.

അവസാന ഓവറില്‍ ടീം ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചത് റിങ്കു സിങ്ങായിരുന്നു. 20-ാം ഓവറില്‍ ഏഴ് റണ്‍സായിരുന്നു ഇന്ത്യയ്‌ക്ക് വേണ്ടിയിരുന്നത്. ഓവറിലെ ആദ്യ പന്തില്‍ ഫോര്‍ നേടി സമ്മര്‍ദം കുറയ്‌ക്കാന്‍ റിങ്കു സിങ്ങിന് സാധിച്ചു.

അടുത്ത പന്തില്‍ ബൈയിലൂടെ ഒരു റണ്‍സ് നേടി. അടുത്ത പന്തില്‍ അക്സര്‍ പട്ടേലിനെ സീന്‍ ആബോട്ട് പുറത്താക്കി. അടുത്ത പന്തില്‍ രവി ബിഷ്‌ണോയ് റണ്‍ ഔട്ടായി. അഞ്ചാം പന്തില്‍ രണ്ടാം റണ്‍സ് ഓടിയെടുക്കുന്നതിനിടെ അര്‍ഷ്‌ദീപ് സിങ്ങിനെയും ഇന്ത്യയ്‌ക്ക് നഷ്‌ടപ്പെട്ടു.

അവസാന പന്തില്‍ റിങ്കു സിങ്ങായിരുന്നു സ്ട്രൈക്കിങ് എന്‍ഡില്‍ ഉണ്ടായിരുന്നത്. ഇന്നിങ്‌സിലെ അവസാന പന്ത് റിങ്കു സിക്‌സര്‍ പറത്തിയെങ്കിലും അമ്പയര്‍ നോബോള്‍ വിളിക്കുകയായിരുന്നു. ഇതോടെയാണ് ഇന്ത്യ രണ്ട് വിക്കറ്റിന്‍റെ ജയത്തിലേക്ക് എത്തിയതും.

ഇന്ത്യയുടെ ജയത്തിന് ശേഷമായിരുന്നു നായകന്‍ സൂര്യകുമാര്‍ യാദവിന്‍റെ പ്രതികരണം. സാഹചര്യത്തിന് അനുസരിച്ചുള്ള പ്രകടനമാണ് റിങ്കു സിങ് മത്സരത്തില്‍ പുറത്തെടുത്തതെന്ന് സൂര്യകുമാര്‍ അഭിപ്രായപ്പെട്ടു. ശാന്തമായിട്ടാണ് ഇത്തരമൊരു സന്ദര്‍ഭത്തെ പോലും ഇന്ത്യന്‍ ഇടംകയ്യന്‍ ബാറ്റര്‍ നേരിട്ടതെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ടീം ഇന്ത്യയുടെ റെക്കോഡ് വിജയത്തില്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് നായകന്‍ സൂര്യകുമാര്‍ യാദവാണ്. 209 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്‌ക്ക് വേണ്ടി 42 പന്തില്‍ 80 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്. ജയത്തിന് അരികിലായിരുന്നു സൂര്യകുമാര്‍ യാദവിന്‍റെ വിക്കറ്റ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത് (India vs Australia 1st T20I Match Result).

Also Read : സൂര്യയുടെ 'അടി'യ്‌ക്ക് ഇഷാന്‍റെ സപ്പോര്‍ട്ട്, ഫിനിഷറായി റിങ്കു; വിശാഖപട്ടണത്ത് കങ്കാരുപ്പടയെ വീഴ്‌ത്തി ഇന്ത്യന്‍ യുവനിര

വിശാഖപട്ടണത്ത് ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ ജോഷ് ഇംഗ്ലിസിന്‍റെ (110) സെഞ്ച്വറിയുടെയും സ്റ്റീവ് സ്മിത്തിന്‍റെ അര്‍ധസെഞ്ച്വറിയുടെയും (52) കരുത്തിലാണ് മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 208 റണ്‍സ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്‌ടമായ ഇന്ത്യയെ കരകയറ്റിയത് ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും ചേര്‍ന്നാണ്. മൂന്നാം വിക്കറ്റില്‍ ഇവരുടെ കൂട്ടുകെട്ട് 112 റണ്‍സ് ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തു. 39 പന്തില്‍ 58 റണ്‍സ് നേടിയാണ് ഇഷാന്‍ കിഷന്‍ പുറത്തായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.