ചെപ്പോക്ക്: ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയെ ചെറിയ സ്‌കോറില്‍ ഒതുക്കുന്നതില്‍ സ്‌പിന്നര്‍ രവീന്ദ്ര ജഡേജയുടെ (Ravindra Jadeja) പ്രകടനം ഇന്ത്യയ്‌ക്ക് നിര്‍ണായകമായിരുന്നു. തന്‍റെ 10 ഓവറില്‍ വെറും 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് ജഡ്ഡു വീഴ്‌ത്തിയത്. ഓസീസിന്‍റെ ടോപ് സ്‌കോററായ സ്‌റ്റീവ് സ്‌മിത്തിനെ (71 പന്തുകളില്‍ 46) ബൗള്‍ഡാക്കിക്കൊണ്ടായിരുന്നു ജഡേജയുടെ തുടക്കം.
പിന്നാലെ മാര്‍നെസ് ലബുഷെയ്‌നെ (41 പന്തുകളില്‍ 27) വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്‍റെ കയ്യില്‍ എത്തിച്ച താരം ഇതേ ഓവറില്‍ അലക്‌സ് കാരിയെ (2 പന്തുകളില്‍ 0) വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ഓസീസിന്‍റെ തകര്‍ച്ചയ്‌ക്ക് ആക്കം കൂട്ടിയത്. മത്സരത്തില്‍ രവീന്ദ്ര ജഡേജയ്‌ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന് ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പ്രതികരിച്ചിരുന്നു (Dinesh Karthik prediction on Ravindra Jadeja in India vs Australia Cricket World Cup 2023 match).
-
What a Great bowling from Sir Ravindra Jadeja👑🫶❤️
— Kumar Ujjwal (@itsujjwal__) October 8, 2023 " class="align-text-top noRightClick twitterSection" data="
See the reaction of smith 😁
Virat Kohli reaction on Smith Bowled ball#ICCWorldCup #ODIWorldCup #INDvAus #IndVsAus #ViratKohli𓃵 #RohitSharma𓃵 #RavindraJadeja #jadeja #Jadeja pic.twitter.com/oFb7QGgfek
">What a Great bowling from Sir Ravindra Jadeja👑🫶❤️
— Kumar Ujjwal (@itsujjwal__) October 8, 2023
See the reaction of smith 😁
Virat Kohli reaction on Smith Bowled ball#ICCWorldCup #ODIWorldCup #INDvAus #IndVsAus #ViratKohli𓃵 #RohitSharma𓃵 #RavindraJadeja #jadeja #Jadeja pic.twitter.com/oFb7QGgfekWhat a Great bowling from Sir Ravindra Jadeja👑🫶❤️
— Kumar Ujjwal (@itsujjwal__) October 8, 2023
See the reaction of smith 😁
Virat Kohli reaction on Smith Bowled ball#ICCWorldCup #ODIWorldCup #INDvAus #IndVsAus #ViratKohli𓃵 #RohitSharma𓃵 #RavindraJadeja #jadeja #Jadeja pic.twitter.com/oFb7QGgfek
ടോസിന് ശേഷം ചെപ്പോക്ക് പിച്ചിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട്, ഈ പിച്ചില്‍ പന്ത് കുത്തിത്തിരിയുമെന്നും രവീന്ദ്ര ജഡേജയ്‌ക്ക് ഒരു മികച്ച ദിനമായിരിക്കും ഇതെന്നുമായിരുന്നു ദിനേശ് കാര്‍ത്തിക് എഴുതിയത്. മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഓസീസ് ജഡേജയടക്കമുള്ള ഇന്ത്യന്‍ ബോളര്‍മാര്‍ അച്ചടക്കം പുലര്‍ത്തിയതോടെ 199 റണ്‍സില്‍ ഓള്‍ഔട്ടായിരുന്നു.
-
This pitch will turn
— DK (@DineshKarthik) October 8, 2023 " class="align-text-top noRightClick twitterSection" data="
Jadeja to have a super day today 😊👍😉#CricketWorldCup #INDvsAUS pic.twitter.com/xBV4QlelOg
">This pitch will turn
— DK (@DineshKarthik) October 8, 2023
Jadeja to have a super day today 😊👍😉#CricketWorldCup #INDvsAUS pic.twitter.com/xBV4QlelOgThis pitch will turn
— DK (@DineshKarthik) October 8, 2023
Jadeja to have a super day today 😊👍😉#CricketWorldCup #INDvsAUS pic.twitter.com/xBV4QlelOg
71 പന്തുകളില്‍ 46 റണ്‍സെടുത്ത സ്‌മിത്തായിരുന്നു ഓസീസിന്‍റെ ടോപ് സ്‌കോറര്‍. 52 പന്തുകളില്‍ 41 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും വാലറ്റത്ത് പൊരുതിക്കളിച്ച മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ (34 പന്തില്‍ 28) പ്രകടനവും ടീമിന് നിര്‍ണായകമായി. ഇന്ത്യയ്‌ക്കായി കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നേടിയിരുന്നു.
ALSO READ: India vs Australia Score Updates ചെപ്പോക്കില്‍ 200 കടക്കാനാവാതെ ഓസീസ്; ജഡേജയ്‌ക്ക് 3 വിക്കറ്റ്
ഇന്ത്യ (പ്ലേയിങ് ഇലവൻ): രോഹിത് ശർമ(സി), ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഓസ്‌ട്രേലിയ (പ്ലേയിങ് ഇലവൻ): ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്‌മിത്ത്, മാർനസ് ലെബുഷെയ്‌ന്‍, കാമറൂൺ ഗ്രീൻ, അലക്‌സ് കാരി(വിക്കറ്റ് കീപ്പര്‍), ഗ്ലെൻ മാക്‌സ്‌വെൽ, പാറ്റ് കമ്മിൻസ്(ക്യാപ്റ്റന്‍), മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, ആദം സാംപ