ബെംഗളൂരു: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടി20 പരമ്പരയിലെ അവസാനത്തേയും അഞ്ചാമത്തേയും മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ബാറ്റിങ് (India vs Australia 5th T20I Toss Report). ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ മാത്യൂ വെയ്‌ഡ് (Matthew Wade ) ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. റായ്‌പൂരിലെ നാലാം ടി20യില്‍ ഒരു മാറ്റവുമായാണ് ഓസീസ് കളിക്കുന്നത്. കാമറൂണ്‍ ഗ്രീനിന് പകരം നഥാന്‍ എല്ലിസാണ് പ്ലേയിങ് ഇലവനിലെത്തിയത്.
തങ്ങളും ആദ്യം ബോള്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (Suryakumar Yadav) പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഇന്ത്യയും ഒരു മാറ്റം വരുത്തി. ദീപക് ചഹാര്‍ പുറത്തായപ്പോള്‍ അര്‍ഷ്‌ദീപ് സിങ്ങാണ് തിരികെ എത്തിയത്. മെഡിക്കല്‍ എമര്‍ജന്‍സി കാരണം ദീപക്ക് നാട്ടിലേക്ക് മടങ്ങിയതായും സൂര്യകുമാര്‍ അറിയിച്ചു.
ഇന്ത്യ (പ്ലേയിങ് ഇലവൻ): യശസ്വി ജയ്‌സ്വാൾ, റുതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പര്‍), അക്സർ പട്ടേൽ, രവി ബിഷ്‌ണോയ്, അവേഷ് ഖാൻ, മുകേഷ് കുമാർ, അർഷ്ദീപ് സിങ്. (India playing XI against Australia in 5th T20I)
ഓസ്‌ട്രേലിയ (പ്ലേയിങ് ഇലവൻ): ട്രാവിസ് ഹെഡ്, ജോഷ് ഫിലിപ്പ്, ബെൻ മക്‌ഡെർമോട്ട്, ആരോൺ ഹാർഡി, ടിം ഡേവിഡ്, മാത്യു ഷോർട്ട്, മാത്യു വെയ്ഡ് (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ബെൻ ദ്വാർഷുയിസ്, നഥാൻ എല്ലിസ്, ജേസൺ ബെഹ്‌റൻഡോർഫ്, തൻവീർ സംഗ ( Australia playing XI against India in 5th T20I )
ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. കളിച്ച നാല് മത്സരങ്ങളില്‍ മൂന്നും വിജയിച്ച ഇന്ത്യ ഇതിനകം തന്നെ പരമ്പര സ്വന്തമാക്കി കഴിഞ്ഞു. വിശാഖപട്ടണം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചപ്പോള്‍ ഗുവാഹത്തിയില്‍ നടന്ന മൂന്നാം ടി20 പിടിയ്‌ക്കാന്‍ ഓസീസിന് കഴിഞ്ഞിരുന്നു.
എന്നാല്‍ റായ്‌പൂരില്‍ നടന്ന നാലാം ടി20 പിടിച്ച് ആതിഥേയര്‍ പരമ്പര തൂക്കുകയായിരുന്നു. ഇതോടെ ബെംഗളൂരുവില്‍ കളി പിടിച്ച് പരമ്പരയിലെ നാലാം വിജയമാണ് ഇന്ത്യ ലക്ഷ്യം വയ്‌ക്കുന്നത്. മറുവശത്ത് പരമ്പരയിലെ തോല്‍വി ഭാരം കുറയ്‌ക്കുവാനാവും ഓസീസിന്‍റെ ശ്രമം.
മത്സരം ലൈവായി കാണാന്‍ (Where To Watch India vs Australia T20I): ടെലിവിഷനില്‍ സ്പോര്‍ട്‌സ് 18 (Sports18), കളേഴ്‌സ് സിനിപ്ലെക്‌സ് (Colors Cineplex) ചാനലുകളാണ് ഇന്ത്യ- ഓസ്‌ട്രേലിയ അഞ്ചാം ടി20 മത്സരം സംപ്രേഷണം ചെയ്യുന്നത്. ജിയോ സിനിമ (Jio Cinema) ആപ്ലിക്കേഷനിലൂടെയും വെബ്‌സൈറ്റിലൂടെയും മത്സരം ഓണ്‍ലൈനായും കാണാം.
ALSO READ: അവന്‍ ക്രിക്കറ്റിലെ മുഹമ്മദ് അലി; റിങ്കുവിനെ പുകഴ്‌ത്തി എസ് ശ്രീശാന്ത്