ETV Bharat / sports

പരമ്പര സ്വന്തം, നാലാം ജയം കൊതിച്ച് ഇന്ത്യ...; ഓസീസിനെതിരായ അവസാന ടി20 ഇന്ന് ബെംഗളൂരുവില്‍ - റിങ്കു സിങ് ജിതേഷ് ശര്‍മ

India vs Australia 5th T20I Preview: ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ അവസാന മത്സരം. നാലാം ജയം ലക്ഷ്യമിട്ട് ഇന്ത്യ. ജയത്തോടെ നാട്ടിലേക്ക് മടങ്ങാന്‍ കങ്കാരുപ്പട.

India vs Australia  India vs Australia 5th T20I  Bengaluru India vs Australia T20I  Suryakumar Yadav Rinku Singh  India vs Australia T20I Series  ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പര  ഇന്ത്യ ഓസ്‌ട്രേലിയ അഞ്ചാം ടി20  സൂര്യകുമാര്‍ യാദവ് ശ്രേയസ് അയ്യര്‍  റിങ്കു സിങ് ജിതേഷ് ശര്‍മ  യശസ്വി ജയ്‌സ്വാള്‍ റിതുരാജ് ഗെയ്‌ക്‌വാദ്
India vs Australia 5th T20I Preview
author img

By ETV Bharat Kerala Team

Published : Dec 3, 2023, 8:59 AM IST

ബെംഗളൂരു: ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ (India vs Australia T20I Series) അവസാന മത്സരം ഇന്ന് (ഡിസംബര്‍ 3). ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് കളി തുടങ്ങുന്നത്. ജയത്തോടെ പരമ്പര അവസാനിപ്പിക്കാനാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത് (India vs Australia 5th T20I Match Preview).

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര സൂര്യകുമാര്‍ യാദവിന്‍റെ നേതൃത്വത്തില്‍ ടീം ഇന്ത്യ നേരത്തെ തന്നെ സ്വന്തമാക്കിയതാണ്. കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും ജയിക്കാന്‍ ഇന്ത്യയ്‌ക്കായിരുന്നു. വിശാഖപട്ടണം, തിരുവനന്തപുരം, റായ്‌പൂര്‍ എന്നിവിടങ്ങളിലായിരുന്നു ഇന്ത്യന്‍ യുവസംഘം കങ്കാരുപ്പടയെ വീഴ്‌ത്തിയത്.

മറുവശത്ത്, ഗുവാഹത്തിയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ സെഞ്ച്വറിക്കരുത്തിലായിരുന്നു ഓസ്‌ട്രേലിയ ജയിച്ചത്. പരമ്പര കൈവിട്ടതിന്‍റെ ക്ഷീണം മാറ്റി ഇന്ന് നടക്കാനിരിക്കുന്ന അവസാന മത്സരം ജയിച്ച് മടങ്ങാനായിരിക്കും ഓസീസ് ശ്രമിക്കുന്നത്.

യുവ ബാറ്റര്‍മാരുടെ തകര്‍പ്പന്‍ ഫോമാണ് ടീം ഇന്ത്യയുടെ കരുത്ത്. സൂര്യയും ശ്രേയസും പരാജയപ്പെട്ടാലും കളി തങ്ങളുടെ വരുതിയിലാക്കാന്‍ സാധിക്കുമെന്ന് അവസാന മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ കാട്ടിതന്നതാണ്. യശസ്വി ജയ്‌സ്വാള്‍, റിതുരാജ് ഗെയ്‌ക്‌വാദ് സഖ്യം നല്‍കുന്ന തുടക്കവും റിങ്കു സിങ്ങിന്‍റെ ഫിനിഷിങ്ങ് മികവും ഓസീസിനെ വെല്ലുവിളിക്കാന്‍ പോന്നതാണ്.

ബൗളര്‍മാര്‍ തല്ലുവാങ്ങി കൂട്ടുന്നത് മാത്രമാണ് ടീമിന് ആശങ്ക. റണ്‍സ് ഒഴുകുന്ന ചിന്നസ്വാമിയിലും ഇതിന് മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. അതേസമയം, പരമ്പര സ്വന്തമാക്കിയ സാഹചര്യത്തില്‍ ഇന്ത്യ ഇന്ന് പ്ലെയിങ് ഇലവനിലും മാറ്റം വരുത്തിയേക്കാം.

അങ്ങനെ വന്നാല്‍ വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ എന്നിവര്‍ക്കായിരിക്കും അവസരം ലഭിക്കുന്നത്. 13 താരങ്ങള്‍ മാത്രമാണ് ഇന്ത്യയിലുള്ള ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ ഓസീസ് പ്ലെയിങ് ഇലവനില്‍ ഇന്ന് കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.

മത്സരം ലൈവായി കാണാന്‍ (Where To Watch India vs Australia 4th T20I): ടിവിയില്‍ സ്പോര്‍ട്‌സ് 18 (Sports18), കളേഴ്‌സ് സിനിപ്ലെക്‌സ് (Colors Cineplex) ചാനലുകളാണ് ഇന്ത്യ ഓസ്‌ട്രേലിയ ടി20 മത്സരം സംപ്രേഷണം ചെയ്യുന്നത്. കൂടാതെ, ജിയോ സിനിമ (Jio Cinema) ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും മത്സരം ഓണ്‍ലൈനായി കാണാം.

ഇന്ത്യ ടി20 സ്ക്വാഡ് (India Squad For Last 2 T20Is Against Australia): യശസ്വി ജയ്‌സ്വാള്‍, റിതുരാജ് ഗെയ്‌ക്‌വാദ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്‌റ്റന്‍), റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, ശിവം ദുബെ, അര്‍ഷ്‌ദീപ് സിങ്, ദീപക് ചാഹര്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്‌ണ, രവി ബിഷ്‌ണോയ്.

ഓസ്‌ട്രേലിയ ടി20 സ്ക്വാഡ് (Australia T20I Squad Against India): മാത്യു വെയ്‌ഡ് (ക്യാപ്റ്റൻ), ജേസൺ ബെഹ്‌റൻഡോർഫ്, ടിം ഡേവിഡ്, ബെൻ ഡ്വാർഷുയിസ്, നഥാൻ എല്ലിസ്, ക്രിസ് ഗ്രീൻ, ആരോൺ ഹാർഡി, ട്രാവിസ് ഹെഡ്, ബെൻ മക്‌ഡെർമോട്ട്, ജോഷ് ഫിലിപ്പീ, തൻവീർ സംഘ, മാറ്റ് ഷോർട്ട്, കെയ്ൻ റിച്ചാർഡ്‌സൺ.

Also Read : ഇതെല്ലാം അദ്ദേഹത്തിന്‍റെ 'ടിപ്‌സ്'; വെളിപ്പെടുത്തി റിതുരാജ് ഗെയ്‌ക്‌വാദ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.