ETV Bharat / sports

'ഇനി പുതിയ കളികള്‍...' കങ്കാരുപ്പടയെ നേരിടാന്‍ ഇന്ത്യന്‍ യുവനിര, ആദ്യ ടി20 ഇന്ന്

India vs Australia 1st T20I Matchday Preview: ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്.

India vs Australia  India vs Australia T20I Series  India vs Australia Matchday Preview  India T20I Squad Against Australia  Suryakumar Yadav  ഇന്ത്യ ഓസ്‌ട്രേലിയ  ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പര  സൂര്യകുമാര്‍ യാദവ്  ഇന്ത്യ ഓസ്‌ട്രേലിയ ഒന്നാം ടി20  ഇന്ത്യ ടി20 സ്ക്വാഡ്
India vs Australia 1st T20I Matchday Preview
author img

By ETV Bharat Kerala Team

Published : Nov 23, 2023, 8:49 AM IST

വിശാഖപട്ടണം : ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ (India vs Australia T20I Series) ആദ്യ മത്സരം ഇന്ന് (നവംബര്‍ 23). വിശാഖപട്ടണത്ത് രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുന്നത് (India vs Australia 1st T20I). ഏകദിന ലോകകപ്പ് കലാശപ്പോരാട്ടത്തിന് ശേഷമാണ് ഇരു ടീമുകളും വീണ്ടും നേര്‍ക്കുനേര്‍ പോരിനിറങ്ങുന്നത്.

വരാനിരിക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ കണ്ടുള്ള പരീക്ഷണങ്ങള്‍ ആരംഭിക്കാനുള്ള അവസരം കൂടിയാണ് ടീം ഇന്ത്യയ്‌ക്ക് ഈ പരമ്പര. ഈ സാഹചര്യത്തില്‍ സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ യുവനിരയാണ് പരമ്പരയില്‍ ഇന്ത്യയ്‌ക്കായി അണിനിരക്കുന്നത്. സൂര്യകുമാര്‍ യാദവാണ് ക്യാപ്‌റ്റന്‍.

ലോകകപ്പിനിടെ പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ ഇല്ലാത്ത സാഹചര്യത്തിലാണ് സൂര്യ ടീമിനെ നയിക്കുന്നത്. ഏകദിന ലോകകപ്പ് സ്ക്വാഡിലുണ്ടായിരുന്ന സൂര്യയ്‌ക്ക് പുറമെ ഇഷാന്‍ കിഷന്‍, പ്രസിദ്ധ് കൃഷ്‌ണ എന്നിവരും ഓസീസിനെതിരായ ടി20 പരമ്പരയി ലും കളിക്കും. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ നയിച്ച റിതുരാജ് ഗെയ്‌ക്‌വാദിനാണ് ഉപനായകന്‍റെ ചുമതല.

കഴിഞ്ഞ ഐപിഎല്ലിലെ മിന്നും പ്രകടനം കൊണ്ട് ജനശ്രദ്ധയാകര്‍ഷിച്ച യശസ്വി ജയ്‌സ്വാള്‍, റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ എന്നിവരെല്ലാം ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. കൂടാതെ അക്‌സര്‍ പട്ടേല്‍, മുകേഷ് കുമാര്‍, രവി ബിഷ്ണോയ്, വാഷിങ്‌ടണ്‍ സുന്ദര്‍, ആവേശ് ഖാന്‍, അര്‍ഷ്‌ദീപ് സിങ് തുടങ്ങിയ താരങ്ങളും ടീമിന്‍റെ ഭാഗമാണ്.

ഓസ്‌ട്രേലിയക്കെതിരെ അഞ്ച് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. അവസാന രണ്ട് മത്സരങ്ങള്‍ക്കായി ശ്രേയസ് അയ്യരും ടീമിനൊപ്പം ചേരും. അതേസമയം, ലോകകപ്പ് സ്ക്വാഡിലുണ്ടായിരുന്ന ഏഴ് താരങ്ങള്‍ ഈ ടി20 പരമ്പരയിലും കളിക്കുന്നുണ്ട്. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് പുറമെ സ്റ്റീവ് സ്‌മിത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്, ആദം സാംപ, ജോഷ് ഇംഗ്ലിസ്, സീന്‍ ആബട്ട് എന്നിവരാണ് ടീമിനൊപ്പമുള്ളത്. മാത്യു വെയ്‌ഡാണ് പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ നയിക്കുന്നത്.

മത്സരം ലൈവായി കാണാന്‍ (Where to Watch India vs Australia 1st T20): ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ മത്സരങ്ങള്‍ ടെലിവിഷനില്‍ സ്പോര്‍ട്‌സ് 18 (Sports18), കളേര്‍സ് സിനിപ്ലെക്‌സ് (Colors Cineplex) ചാനലുകളിലാണ് ലഭ്യമാവുക. ഓണ്‍ലൈനില്‍ ജിയോ സിനിമ (JioCinema) ആപ്പിലൂടെയും വെബ്‌സൈറ്റലൂടെയും മത്സരം കാണാം.

ഇന്ത്യ ടി20 സ്ക്വാഡ് (India T20I Squad Against Australia): യശസ്വി ജയ്‌സ്വാള്‍, റിതുരാജ് ഗെയ്‌ക്‌വാദ്, തിലക് വര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്‌റ്റന്‍), റിങ്കു സിങ്, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്‌ദീപ് സിങ്, പ്രസിദ്ധ് കൃഷ്‌ണ, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, ശ്രേയസ് അയ്യര്‍.

ഓസ്‌ട്രേലിയ ടി20 സ്ക്വാഡ് (Australia T20 Squad Against India): ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, മാത്യു ഷോര്‍ട്, സ്റ്റീവ് സ്‌മിത്ത്, മാത്യു വെയ്‌ഡ് (ക്യാപ്‌റ്റന്‍/വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, മാര്‍ക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജേസണ്‍ ബെഹ്രന്‍ഡ്രോഫ്, സീന്‍ ആബോട്ട്, നാഥന്‍ എല്ലിസ്, സ്പെന്‍സര്‍ ജോണ്‍സണ്‍, ആദം സാംപ, തന്‍വീര്‍ സങ്ക.
Also Read : ടി20 ക്രിക്കറ്റ് മതിയാക്കാന്‍ ഹിറ്റ്‌മാന്‍...! ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ നിര്‍ണായക തീരുമാനമെടുത്തതായി സൂചന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.