ETV Bharat / sports

അഫ്‌ഗാനിസ്ഥാനെതിരായ ആദ്യ ടി20, വിക്കറ്റിന് പിന്നില്‍ 'അവസരം' കാത്ത് സഞ്ജുവും ജിതേഷും - Sanju Samson

Samson vs Jitesh : ഇന്ത്യ അഫ്‌ഗാനിസ്ഥാന്‍ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് മൊഹാലിയില്‍ നടക്കും. വിക്കറ്റ് കീപ്പര്‍ റോളില്‍ ആരാകും ടീമിലേക്ക് എത്തുക എന്നറിയാനുള്ള ആകാംക്ഷയില്‍ ആരാധകര്‍.

India vs Afghanistan  Samson Jitesh  Sanju Samson  ഇന്ത്യ അഫ്‌ഗാനിസ്ഥാന്‍
Samson vs Jitesh
author img

By ETV Bharat Kerala Team

Published : Jan 11, 2024, 9:36 AM IST

മൊഹാലി : അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരതിനായി ടീം ഇന്ത്യ ഇറങ്ങുകയാണ് (India vs Afghanistan T20I Series). ഇന്ന് രാത്രി ഏഴിന് മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. ടി20 ലോകകപ്പിന് മുന്‍പ് ഇന്ത്യ കളിക്കുന്ന അവസാനത്തെ ടി20 പരമ്പരയാണ് ഇത്.

അതുകൊണ്ട് തന്നെ ടി20 ലോകകപ്പിനുള്ള സ്ക്വാഡില്‍ ഇടം കണ്ടെത്താന്‍ പല താരങ്ങള്‍ക്കും ഏറെ നിര്‍ണായകമായിരിക്കും ഈ പരമ്പര. മൊഹാലിയില്‍ അഫ്‌ഗാനിസ്ഥാെതിരായ ആദ്യ മത്സരത്തിനായി ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണ് (Sanju Samson) പ്ലെയിങ് ഇലവനില്‍ സ്ഥാനം കണ്ടെത്താന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കെഎല്‍ രാഹുല്‍ (KL Rahul), ഇഷാന്‍ കിഷന്‍ (Ishan Kishan) എന്നിവരുടെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായിട്ടായിരുന്നു സഞ്ജുവിനെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയത്.

ജിതേഷ് ശര്‍മയാണ് (Jitesh Sharma) ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇവരില്‍ ആര്‍ക്കായിരിക്കും ഇന്ന് അവസരം ലഭിക്കുക എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ജിതേഷായിരുന്നു വിക്കറ്റ് കീപ്പര്‍ റോളില്‍ കളത്തിലിറങ്ങിയത്.

പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ ജിതേഷിന് സാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ജിതേഷിന് ഇന്നും അവസരം ലഭിക്കാനാണ് സാധ്യത. മുന്‍പ് ലോവര്‍ ഓര്‍ഡറില്‍ ലഭിച്ച അവസരങ്ങളില്‍ നടത്തിയ പ്രകടനങ്ങളും താരത്തിന് മുതല്‍ക്കൂട്ടായേക്കും.

വിക്കറ്റ് കീപ്പറായി ജിതേഷ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയാല്‍ സഞ്ജുവിനെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്ന കാര്യവും മാനേജ്‌മെന്‍റ് പരിഗണിച്ചേക്കാം. ഇങ്ങനെ വന്നാല്‍, നാലാം നമ്പറില്‍ ആയിരിക്കും സഞ്ജുവിന് അവസരം ലഭിക്കുക. നാലാം നമ്പറില്‍ സഞ്ജു എത്തിയാല്‍ തിലക് വര്‍മയാകും പുറത്തിരിക്കേണ്ടി വരിക.

അഫ്‌ഗാനിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ടി20 സ്ക്വാഡ് (India T20I Squad Against Afghanistan): രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്‌ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌ണോയ്.

Also Read : ടി20 ലോകകപ്പിനുള്ള 'ഉത്തരങ്ങള്‍' തേടി ഇന്ത്യ; അഫ്‌ഗാനെതിരായ പരമ്പര ഇന്ന് തുടങ്ങും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.