ETV Bharat / sports

ടി20 ലോകകപ്പിനുള്ള 'ഉത്തരങ്ങള്‍' തേടി ഇന്ത്യ; അഫ്‌ഗാനെതിരായ പരമ്പര ഇന്ന് തുടങ്ങും - Rohit Sharma

India vs Afghanistan: ഇന്ത്യ അഫ്‌ഗാനിസ്ഥാന്‍ ടി20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. പരമ്പരയിലെ ആദ്യ മത്സരം മൊഹാലിയില്‍. കളി തുടങ്ങുന്നത് രാത്രി ഏഴിന്.

India vs Afghanistan  IND vs AFG T20I  Rohit Sharma  ഇന്ത്യ അഫ്‌ഗാനിസ്ഥാന്‍
India vs Afghanistan
author img

By ETV Bharat Kerala Team

Published : Jan 11, 2024, 8:57 AM IST

മൊഹാലി : അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ടീം ഇന്ത്യ ഇന്ന് ഇറങ്ങും (India vs Afghanistan 1st T20I). മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് കളി തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ഈ പരമ്പരയോടെയാണ് വരുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ അവസാനഘട്ട ഒരുക്കങ്ങള്‍ തുടങ്ങുന്നത്.

ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുന്‍പ് ടീം ഇന്ത്യ കളിക്കുന്ന അവസാന രാജ്യാന്തര ടി20 പരമ്പരയാണിത്. 14 മാസത്തിന് ശേഷം നായകസ്ഥാനത്തേക്ക് രോഹിത് ശര്‍മയും (Rohit Sharma) ബാറ്ററായി വിരാട് കോലിയും (Virat Kohli) ടീമിലേക്ക് മടങ്ങിയെത്തുന്നുവെന്ന പ്രത്യേകതയും ഈ പരമ്പരയ്‌ക്കുണ്ട്. കൂടാതെ, ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ഇരുവരും ആദ്യമായി കളിക്കാനിറങ്ങുന്ന ലിമിറ്റഡ് ഓവര്‍ പരമ്പരയാകും ഇത്.

അതേസമയം, വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് അഫ്‌ഗാനെതിരായ ആദ്യ മത്സരത്തില്‍ വിരാട് കോലി കളിക്കുന്നില്ല. പരിക്കിന്‍റെ പിടിയിലുള്ള സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും ടീമില്‍ ഇല്ല. കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരെ ടീമിലേക്ക് പരിഗണിക്കാതിരുന്നപ്പോള്‍ പേസര്‍മാരായ ജസ്‌പ്രീത് ബുംറയ്‌ക്കും മുഹമ്മദ് സിറാജിനും ബിസിസിഐ വിശ്രമം അനുവദിച്ചിരിക്കുകയാണ്.

ടി20 ടീമിലേക്ക് തിരിച്ചെത്തിയ രോഹിത് ശര്‍മയായിരിക്കും ആദ്യ ടി20യില്‍ ജയ്‌സ്വാളിനൊപ്പം ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഇതോടെ, ഗില്ലിന് സ്ഥാനം നഷ്‌ടമായേക്കുമെന്ന് ഉറപ്പ്. കോലിയും സൂര്യയും ശ്രേയസും ഇല്ലാത്ത സാഹചര്യത്തില്‍ മൂന്നാം നമ്പറിലായിരിക്കും ഗില്‍ ഇന്ന് ബാറ്റ് ചെയ്യാനെത്തുക.

നാലാം നമ്പറില്‍ തിലക് വര്‍മയോ സഞ്ജു സാംസണോ എന്ന കാര്യം കണ്ട് തന്നെ അറിയണം. വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ ടീമില്‍ ഇടം നിലനിര്‍ത്തിയാല്‍ സ്പെഷ്യലിസ്റ്റ് ബാറ്ററായിട്ടാകും ഒരുപക്ഷെ സഞ്ജുവിനെ പരിഗണിക്കുക. ലോകകപ്പ് ടീമില്‍ ഇടം കണ്ടെത്താന്‍ റിങ്കു സിങ്ങിനും പരമ്പര ഏറെ നിര്‍ണായകമാണ്.

രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ അക്‌സര്‍ പട്ടേല്‍ ആയിരിക്കും സ്‌പിന്‍ ഓള്‍റൗണ്ടറായി ടീമിലേക്ക് എത്തുന്നത്. സ്‌പിന്നറായി കുല്‍ദീപ് യാദവോ രവി ബിഷ്‌ണോയിയോ ഇന്ന് ടീമില്‍ ഇടം കണ്ടെത്തും. അര്‍ഷ്‌ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവരാകും പേസര്‍മാര്‍.

മൊഹാലി പിച്ച് റിപ്പോര്‍ട്ട് (IND vs AFG 1st T20I Pitch Report): ബാറ്റിങ്ങിനെ പിന്തുണയ്‌ക്കുന്ന വിക്കറ്റാണ് മൊഹാലിയിലേത്. 183 ആണ് ഇവിടുത്തെ ശരാശരി ഒന്നാം ഇന്നിങ്‌സ് സ്കോര്‍. ഇവിടെ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമുകള്‍ക്കാണ് കൂടുതല്‍ വിജയസാധ്യത.

മത്സരം തത്സമയം കാണാന്‍ (Where To Watch IND vs AFG 1st T20I): മൊഹാലിയില്‍ നടക്കുന്ന ഇന്ത്യ അഫ്‌ഗാനിസ്ഥാന്‍ ടി20 പരമ്പരയിലെ ആദ്യ മത്സരം സ്‌പോര്‍ട്‌സ് 18 (Sports 18) നെറ്റ്‌വര്‍ക്ക് ചാനലിലൂടെ കാണാന്‍ സാധിക്കും. ജിയോ സിനിമയില്‍ മത്സരത്തിന്‍റെ ഓണ്‍ലൈന്‍ സ്ട്രീമിങ് സൗജന്യമാണ്.

Also Read : കോലി ടി20 ലോകകപ്പ് പ്ലാനിലുണ്ടോ...സെലക്‌ടർമാർ കാര്യം പറഞ്ഞിട്ടുണ്ട്...ഇനിയെല്ലാം കോലിയുടെ ബാറ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.