ബംഗളൂരു: രോഹിത് ശര്‍മ ഉടന്‍ ഇന്ത്യന്‍ ടീമിനൊപ്പം ചെരുമെന്ന് വ്യക്തമാക്കി ബിസിസിഐ. ഓസ്‌ട്രേലിയക്ക് എതിരെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമായി നടക്കുന്ന നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ഈ മാസം 17ന് ആരംഭിക്കും.
-
NEWS - Rohit Sharma clears fitness test, set to join Team India in Australia.
— BCCI (@BCCI) December 12, 2020 " class="align-text-top noRightClick twitterSection" data="
More details here - https://t.co/OTENwpOOjt #TeamIndia #AUSvIND pic.twitter.com/iksKNmMi97
">NEWS - Rohit Sharma clears fitness test, set to join Team India in Australia.
— BCCI (@BCCI) December 12, 2020
More details here - https://t.co/OTENwpOOjt #TeamIndia #AUSvIND pic.twitter.com/iksKNmMi97NEWS - Rohit Sharma clears fitness test, set to join Team India in Australia.
— BCCI (@BCCI) December 12, 2020
More details here - https://t.co/OTENwpOOjt #TeamIndia #AUSvIND pic.twitter.com/iksKNmMi97
പരമ്പരയുടെ ഭാഗമായി അവസാനം നടക്കുന്ന രണ്ട് ടെസ്റ്റുകളിലാണ് രോഹിത് ശര്‍മ പങ്കെടുക്കുക. ജനുവരി ഏഴിന് സിഡ്‌നിയില്‍ ആരംഭിക്കുന്ന മൂന്നാമത്തെയും ജനുവരി 15ന് ബ്രിസ്‌ബണില്‍ നടക്കുന്ന നാലാമത്തെയും ടെസ്റ്റിലാണ് രോഹിത് ശര്‍മ കളിക്കുക.
നേരത്തെ ഐപിഎല്‍ മത്സരത്തിനിടെ പരിക്കേറ്റത് കാരണമാണ് രോഹിത് ശര്‍മ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാകാതിരുന്നത്. തുടര്‍ന്ന് ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ റീഹാബിലെത്തി ഹിറ്റ്മാന്‍ ഫിറ്റ്നസ് വീണ്ടെടുക്കുകയായിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായുള്ള ടെസ്റ്റ് പരമ്പര ഈ മാസം 17ന് അഡ്‌ലെയ്‌ഡില്‍ ആരംഭിക്കും. അഡ്‌ലെയ്‌ഡില്‍ ഡേ-നൈറ്റ് ടെസ്റ്റോടെയാണ് പരമ്പര ആരംഭിക്കുന്നത്.