സിഡ്‌നി: ടീം ആവശ്യപെടുന്ന പക്ഷം ഓപ്പണറാകാന്‍ തയ്യാറാണെന്ന് ഓസ്‌ട്രേലിയന്‍ ബാറ്റ്സ്‌മാന്‍ മാര്‍നസ് ലബുഷെയിന്‍. ടീം ഇന്ത്യക്ക് എതിരെ ഈ മാസം 17ന് അഡ്‌ലെയ്‌ഡില്‍ ഡേ-നൈറ്റ് ടെസ്റ്റ് ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു ലബുഷെയിന്‍. പരിക്ക് കാരണം ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പുറത്ത് പോയ പശ്ചാത്തലത്തില്‍ ആര് ഓപ്പണറാകുമെന്ന കാര്യത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്തിമ തീരുമാനം എടുത്തിട്ടില്ല.
ടീം ആവശ്യപ്പെടുന്നത് ചെയ്യാന്‍ തയ്യാറാണെന്ന് ലബുഷെയിന്‍ വ്യക്തമാക്കി. ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ അതാണ് തന്‍റെ ജോലി. ടീമിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും. പക്ഷേ ഇക്കാര്യത്തില്‍ ഇതേവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ലബുഷെയിന്‍ പറഞ്ഞു.