സിഡ്‌നി: ടി20 ക്രിക്കറ്റില്‍ ടീം ഇന്ത്യക്ക് വേണ്ടി 25 അര്‍ദ്ധസെഞ്ച്വറികള്‍ തികച്ച് നായകന്‍ വിരാട് കോലി. സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്ക് എതിരായ ടി20യിലാണ് കോലിയുടെ നേട്ടം. അവസാനം വിവരം ലഭിക്കുമ്പോള്‍ ടീം ഇന്ത്യ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 131 റണ്‍സെടുത്തു. അര്‍ദ്ധസെഞ്ച്വറിയോടെ 78 റണ്‍സെടുത്ത കോലിയും കൂടാതെ മൂന്ന് റണ്‍സെടുത്ത ശ്രേയസ് അയ്യരുമാണ് ക്രീസില്‍. 55 പന്തില്‍ മൂന്ന് വീതം ബൗണ്ടറിയും സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിങ്സ്.
-
25th T20I fifty for Virat Kohli 💥
— ICC (@ICC) December 8, 2020 " class="align-text-top noRightClick twitterSection" data="
It's also his first in the format this year. His last half-century in T20Is came in December 2019!#AUSvIND pic.twitter.com/rQ16hDigk3
">25th T20I fifty for Virat Kohli 💥
— ICC (@ICC) December 8, 2020
It's also his first in the format this year. His last half-century in T20Is came in December 2019!#AUSvIND pic.twitter.com/rQ16hDigk325th T20I fifty for Virat Kohli 💥
— ICC (@ICC) December 8, 2020
It's also his first in the format this year. His last half-century in T20Is came in December 2019!#AUSvIND pic.twitter.com/rQ16hDigk3
ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചല്‍ സ്വെപ്‌സണ്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഒരു വിക്കറ്റും സ്വന്തമാക്കി. 28 റണ്‍സെടുത്ത ഓപ്പണര്‍ ധവാന്‍റെയും 10 റണ്‍സെടുത്ത മലയാളി താരം സഞ്ജു സാംസണിന്‍റെയും റണ്ണൊന്നും എടുക്കാതെ പുറത്തായ ശ്രേയസ് അയ്യരുടെയും വിക്കറ്റുകളാണ് ടീം ഇന്ത്യക്ക് നഷ്‌ടമായത്.
നേരത്തെ ടോസ് നേടിയ ടീം ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ മാത്യു വെയ്‌ഡിന്‍റെയും വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെയും കരുത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയര്‍ ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തി. അര്‍ദ്ധസെഞ്ച്വറിയോടെ 80 റണ്‍സെടുത്ത് ഓപ്പണര്‍ വെയ്‌ഡും അര്‍ദ്ധസെഞ്ച്വറിയോടെ 54 റണ്‍സെടുത്ത് മാക്‌സ്‌വെല്ലും പുറത്തായി. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 90 റണ്‍സാണ് പിറന്നത്.