ഓസ്ട്രേലിയക്കെതിരായ അവസാനത്തെയും അഞ്ചാമത്തെയും ഏകദിനത്തില്‍ ഇന്ത്യക്ക് 273 റൺസിന്‍റെ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 272 റൺസെടുത്തു. സെഞ്ച്വറി നേടിയ ഓപ്പണർ ഉസ്മാൻ ഖ്വാജയാണ് ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്.
ഫിറോസ് ഷാ കോട്ലയില്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 76 റൺസിന്‍റെ കൂട്ടുക്കെട്ടാണ് ഫിഞ്ചും ഖ്വാജയും നേടിയത്. ഫിഞ്ചിനെ ജഡേജ പുറത്താക്കിയതോടെ ഹാൻസ്കോമ്പിനോടൊപ്പം ചേർന്ന് ഖ്വാജ സ്കോർബോർഡ് മുന്നോട്ട് നീക്കി. 106 പന്തില്‍ നിന്ന് 100 റൺസെടുത്ത ഖ്വാജയെ ഭുവനേശ്വർ കുമാർ പുറത്താക്കിയതോടെ ഓസ്ട്രേലിയയുടെ സ്കോറിംഗ് വേഗത കുറഞ്ഞു. ടീം സ്കോർ 182ല്‍ എത്തിയപ്പോഴേക്കും രണ്ട് വിക്കറ്റ് കൂടി ഓസ്ട്രേലിയക്ക് നഷ്ടമായി. ഹാൻസ്കോമ്പ് 52 റൺസോടെയുംമാക്സ്വെൽ ഒരു റണ്ണെടുത്തുമാണ്പുറത്തായത്.
Innings Break!#TeamIndia restrict Australia to a total of 272/9 in 50 overs
— BCCI (@BCCI) March 13, 2019 " class="align-text-top noRightClick twitterSection" data="
Scorecard - https://t.co/8JniSIXQKn #INDvAUS pic.twitter.com/dyHKwRSLgI
">Innings Break!#TeamIndia restrict Australia to a total of 272/9 in 50 overs
— BCCI (@BCCI) March 13, 2019
Scorecard - https://t.co/8JniSIXQKn #INDvAUS pic.twitter.com/dyHKwRSLgIInnings Break!#TeamIndia restrict Australia to a total of 272/9 in 50 overs
— BCCI (@BCCI) March 13, 2019
Scorecard - https://t.co/8JniSIXQKn #INDvAUS pic.twitter.com/dyHKwRSLgI
കഴിഞ്ഞ മത്സരത്തിലെ ഓസീസ് വിജയശില്പി ആഷ്ടൺ ടേണർ മത്സരം മാറ്റി മറിയ്ക്കുമെന്ന് തോന്നിപ്പിച്ചെങ്കിലുംകുല്‍ദീപ് താരത്തിനെ വേഗത്തില്‍പുറത്താക്കി. പിന്നീട്ബുംറയുടെ ഓവറില്‍ 19 റൺസ് നേടി ജൈ റിച്ചാർഡ്സണും പാറ്റ് കമ്മിൻസുമാണ് ഓസ്ട്രേലിയയെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്.
ഒരു ഘട്ടത്തില്‍ 300ന് മുകളില്‍ സ്കോർ ചെയ്യുമെന്ന് കരുതിയ ഓസ്ട്രേലിയയെ മികച്ച ബൗളിംഗിലൂടെ ഇന്ത്യ പിടിച്ചുനിർത്തുകയായിരുന്നു. അവസാന പത്ത് ഓവറില്‍ 70 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകളാണ് ഇന്ത്യ വീഴ്ത്തിയത്. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ മൂന്നും ജഡേജ, ഷമി എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.