അഡ്‌ലെയ്‌ഡ്: ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച വിരാട് കോലിക്കും കൂട്ടര്‍ക്കും 62 റണ്‍സിന്‍റെ ലീഡ്. അഡ്‌ലെയ്‌ഡില്‍ രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ അഞ്ച് റണ്‍സെടുത്ത ഓപ്പണര്‍ മായങ്ക് അഗര്‍വാളും റണ്ണൊന്നും എടുക്കാതെ നൈറ്റ് വാച്ച്മാന്‍ ജസ്‌പ്രീത് ബുമ്രയുമാണ് ക്രീസില്‍. നാല് റണ്‍സെടുത്ത് ഓപ്പണര്‍ പൃഥ്വി ഷായുടെ വിക്കറ്റാണ് ടീം ഇന്ത്യക്ക് നഷ്‌ടമായത്. പാറ്റ് കമ്മിന്‍സിന്‍റെ പന്തില്‍ ബൗള്‍ഡായാണ് ഷാ പുറത്തായത്. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ ഒമ്പത് റണ്‍സെന്ന നിലയിലാണ് ഇന്ത്യ.
-
That will be Stumps on Day 2 of the 1st Test.#TeamIndia 244 & 9/1, lead Australia (191) by 62 runs.
— BCCI (@BCCI) December 18, 2020 " class="align-text-top noRightClick twitterSection" data="
Scorecard - https://t.co/dBLRRBSJrx #AUSvIND pic.twitter.com/ZvyaYnYP3c
">That will be Stumps on Day 2 of the 1st Test.#TeamIndia 244 & 9/1, lead Australia (191) by 62 runs.
— BCCI (@BCCI) December 18, 2020
Scorecard - https://t.co/dBLRRBSJrx #AUSvIND pic.twitter.com/ZvyaYnYP3cThat will be Stumps on Day 2 of the 1st Test.#TeamIndia 244 & 9/1, lead Australia (191) by 62 runs.
— BCCI (@BCCI) December 18, 2020
Scorecard - https://t.co/dBLRRBSJrx #AUSvIND pic.twitter.com/ZvyaYnYP3c
നേരത്തെ രണ്ടാം ദിനം ആദ്യം ആറ് വിക്കറ്റിന് 233 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടര്‍ന്ന ഇന്ത്യക്ക് 10 റണ്‍സ് കൂടി മാത്രമെ സ്‌കോര്‍ ബോഡില്‍ കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചുള്ളൂ. 15 റണ്‍സെടുത്ത രവിചന്ദ്രന്‍ അശ്വിന്‍റെ വിക്കറ്റാണ് ആദ്യം നഷ്‌ടമായത്. പിന്നാലെ വൃദ്ധിമാന്‍ സാഹയും മുഹമ്മദ് ഷമിയും കൂടി കൂടാരം കയറിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. ഒന്നാം ഇന്നിങ്സില്‍ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സാധിക്കാത്തതിന്‍റെ സമ്മര്‍ദവും പേറിയാണ് ഇന്ത്യ ബൗള്‍ ചെയ്യാന്‍ എത്തിയത്.
-
Innings Break!
— BCCI (@BCCI) December 18, 2020 " class="align-text-top noRightClick twitterSection" data="
Umesh with the final wicket as Australia are all out for 191. #TeamIndia lead by 53 runs.
Scorecard - https://t.co/dBLRRBSJrx #AUSvIND pic.twitter.com/iFfkBnPJEI
">Innings Break!
— BCCI (@BCCI) December 18, 2020
Umesh with the final wicket as Australia are all out for 191. #TeamIndia lead by 53 runs.
Scorecard - https://t.co/dBLRRBSJrx #AUSvIND pic.twitter.com/iFfkBnPJEIInnings Break!
— BCCI (@BCCI) December 18, 2020
Umesh with the final wicket as Australia are all out for 191. #TeamIndia lead by 53 runs.
Scorecard - https://t.co/dBLRRBSJrx #AUSvIND pic.twitter.com/iFfkBnPJEI
എന്നാല്‍ ഓസ്‌ട്രേലിയക്ക് എതിരെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ വിരാട് കോലിക്കും കൂട്ടര്‍ക്കും സാധിച്ചു. ഇന്ത്യന്‍ ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റ് ഓസിസ് ബാറ്റിങ് നിരയെ എറിഞ്ഞു വീഴ്‌ത്തുന്ന കാഴ്‌ചകള്‍ക്കാണ് അഡ്‌ലെഡ്‌ഡ് പിന്നീട് സാക്ഷിയായത്. ഓപ്പണര്‍മാരെ പുറത്താക്കി പേസര്‍ ജസ്‌പ്രീത് ബുമ്ര കങ്കാരുക്കളെ കശാപ്പ് ചെയ്യാന്‍ ആരംഭിച്ചു. ഓപ്പണര്‍മാരായ മാത്യൂ വെയ്‌ഡ് ജോ ബേണ്‍സ് എന്നിവര്‍ സാവധാനം ഇന്നിങ്സ് പടുത്തുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും എട്ട് റണ്‍സെടുത്ത് കൂടാരം കയറി. മൂന്നാമനായി ഇറങ്ങിയ മാര്‍നസ് ലബുഷെയിനും മധ്യനിരയില്‍ നായകന്‍ ടിം പെയിനും മാത്രമാണ് ആതിഥേയര്‍ക്കിടയില്‍ അല്‍പ്പമെങ്കിലും പിടിച്ച് നിന്നത്. 119 പന്തില്‍ 47 റണ്‍സെടുത്ത ലബുഷെയിനെ ഉമേഷ് യാദവ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.
-
A sigh of relief from the Indian Captain as Ashwin gets the wicket of Nathan Lyon.
— BCCI (@BCCI) December 18, 2020 " class="align-text-top noRightClick twitterSection" data="
Australia 9 down with 167 runs on the board.
Live - https://t.co/dBLRRBSJrx pic.twitter.com/nrUQY4lH0R
">A sigh of relief from the Indian Captain as Ashwin gets the wicket of Nathan Lyon.
— BCCI (@BCCI) December 18, 2020
Australia 9 down with 167 runs on the board.
Live - https://t.co/dBLRRBSJrx pic.twitter.com/nrUQY4lH0RA sigh of relief from the Indian Captain as Ashwin gets the wicket of Nathan Lyon.
— BCCI (@BCCI) December 18, 2020
Australia 9 down with 167 runs on the board.
Live - https://t.co/dBLRRBSJrx pic.twitter.com/nrUQY4lH0R
99 പന്തില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 73 റണ്‍സെടുത്ത ടിം പെയിന്‍ പുറത്താകാതെ നിന്നു. സ്റ്റീവ് സ്‌മിത്ത്(1), ട്രാവിസ് ഹെഡ്(7), കാമറൂണ്‍ ഗ്രീന്‍(11), പാറ്റ് കമ്മിന്‍സ്(0), മിച്ചല്‍ഡ സ്റ്റാര്‍ക്ക്(15), നാഥന്‍ ലിയോണ്‍(10), ജോഷ് ഹേസില്‍വുഡ്(8) എന്നിവരാണ് ഓസിസ് നിരയില്‍ മങ്ങിയ പ്രകടനം പുറത്തെടുത്ത മറ്റ് ബാറ്റ്സ്‌മാന്‍മാര്‍.
ബുമ്രയെ കൂടാതെ ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ പിങ്ക് ബോളിലെ സ്‌പിന്‍ സാധ്യതകള്‍ ഓസിസ് മണ്ണില്‍ പുറത്തെടുത്ത രവിചന്ദ്രന്‍ അശ്വിന്‍ നാല് വിക്കറ്റുമായി തിളങ്ങി. തന്‍റെ ആദ്യ മത്സരം പോലുള്ള അനുഭവമെന്നാണ് രണ്ടാം ദിവസം കളി അവസാനിപ്പിച്ചപ്പോള്‍ അശ്വിന്‍റെ പ്രതികരണം.