ETV Bharat / sports

പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യക്ക് അഭിനന്ദനവുമായി ഹിറ്റ്മാന്‍

ഓസ്‌ട്രേലിയക്ക് എതിരായ മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പര 2-0ത്തിന് ടീം ഇന്ത്യ സ്വന്തമാക്കിയ ശേഷം പ്രതികരിക്കുകയായിരുന്നു ഹിറ്റ്മാന്‍ രോഹിത് ശര്‍മ

ജയത്തെ കുറിച്ച് ഹിറ്റ്മാന്‍ വാര്‍ത്ത  ഹിറ്റ്മാനും ടീം ഇന്ത്യയും വാര്‍ത്ത  hitman about win news  hitman and team india news
പാണ്ഡ്യ
author img

By

Published : Dec 7, 2020, 5:14 PM IST

സിഡ്‌നി: 11 മാസത്തെ ഇടവേളക്ക് ശേഷം ടി20 പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യക്ക് അഭിനന്ദനവുമായി ഹിറ്റ്മാന്‍ രോഹിത് ശര്‍മ. സിഡ്‌നില്‍ ഓസ്‌ട്രേലിയക്ക് എതിരെ ടി20 മത്സരം ആറ് വിക്കറ്റിന് ജയിച്ച ശേഷമാണ് രോഹിതിന്‍റെ പ്രതികരണം. വലിയ ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയതെന്ന് രോഹിത് പ്രതികരിച്ചു. പരിക്ക് കാരണം ടീമിന് പുറത്തിരിക്കുന്ന രോഹിത് ഓസ്‌ട്രേലിയക്ക് എതിരെ ഈ മാസം 17ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയുടെ ഭാഗമായേക്കും.

  • What a series win for Team India. Loved the way they played nice and composed. Big 👍 to each one of them. @BCCI

    — Rohit Sharma (@ImRo45) December 6, 2020 " class="align-text-top noRightClick twitterSection" data=" ">

ഓപ്പണിങ് ബാറ്റ്സ്‌മാനായ രോഹിത് ശര്‍മയില്ലാതെ പരമ്പര സ്വന്തമാക്കാന്‍ സാധിച്ചതില്‍ ആഹ്ളാദിക്കുന്നതായി നായകന്‍ വിരാട് കോലി സിഡ്‌നി ജയത്തിന് ശേഷം പ്രതികരിച്ചു. സിഡ്‌നിയില്‍ ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയര്‍ ഉയര്‍ത്തിയ 195 റണ്‍സിന്‍റെ വിജയ ലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ വിരാട് കോലിയും കൂട്ടരും മറികടന്നു.

22 പന്തില്‍ 44 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയും നാല് ഓവര്‍ പന്തെറിഞ്ഞ് 20 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തിയ പുതുമുഖ പേസര്‍ ടി നടരാജനും ടീം ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. പരമ്പരയുടെ ഭാഗമായ മൂന്നാമത്തെയും അവസാനത്തെയും മത്സരം ബുധനാഴ്‌ച സിഡ്‌നിയില്‍ നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.