അഡ്‌ലെയ്‌ഡ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമായി ആദ്യ മത്സരത്തിലേറ്റ തിരിച്ചടിയില്‍ നിന്നും ടീം ഇന്ത്യ മുക്തമാകുന്നതിന് മുമ്പ് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ജോ ബേണ്‍സ്. പരമ്പര സ്വന്തമാക്കാനുള്ള ആതിഥേയരുടെ ശ്രമത്തില്‍ മെല്‍ബണിലെ ബോക്‌സിങ് ഡേ ടെസ്റ്റ് നിര്‍ണായകമാകുമെന്ന് ബേണ്‍സ് പറഞ്ഞു. നാല് മത്സരങ്ങളുള്ള പരമ്പരയുടെ ഭാവി മെല്‍ബണ്‍ തീരുമാനിക്കും.
കൂടുതല്‍ വായനക്ക്:മെല്‍ബണിലേക്കെത്തുമ്പോള്‍ അഴിച്ച് പണി ഉറപ്പ്; ഷായും സാഹയും പുറത്താകും
ആദ്യ ടെസ്റ്റില്‍ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയ ടീം ഇന്ത്യ തിരിച്ച് വരവിനാകും മെല്‍ബണില്‍ ശ്രമിക്കുക. അതിനാല്‍ തന്നെ പരമ്പരയില്‍ മെല്‍ബണ് വലിയ സ്ഥാനമാണുള്ളത്. ഓസ്‌ട്രേലിയന്‍ ടീമിലും പോരായ്‌മകളുണ്ടെന്നും അത് പരിഹരിക്കുമെന്നും ബേണ്‍സ് പറഞ്ഞു. അഡ്‌ലെയ്‌ഡില്‍ നടന്ന ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന്‍റെ ജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സില്‍ 36 റണ്‍സ് മാത്രമെടുത്താണ് വിരാട് കോലിയും കൂട്ടരും പുറത്തായത്. അഡ്‌ലെഡ്‌യിലെ ജയത്തോടെ പരമ്പരയില്‍ 1-0ത്തിന് ആതിഥേയര്‍ മുന്നിലാണ്.