ETV Bharat / sports

ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഗാലറി പിടിക്കാന്‍ ഓസ്‌ട്രേലിയ - boxing day test and gallery news

മെല്‍ബണില്‍ ഈ മാസം 26ന് നടക്കുന്ന ടീം ഇന്ത്യക്ക് എതിരായ രണ്ടാം ടെസ്റ്റ് നേരില്‍ കാണാന്‍ 30,000 പേര്‍ക്ക് അവസരം ലഭിക്കും

AUS vs IND  Boxing Day  Test  Melbourne  India  Australia  ബോക്‌സിങ് ഡേ ടെസ്റ്റും ഗാലറിയും വാര്‍ത്ത  ഗാലറി നിറയും വാര്‍ത്ത  boxing day test and gallery news  gallery will be filled news
മെല്‍ബണ്‍
author img

By

Published : Dec 10, 2020, 12:22 PM IST

സിഡ്‌നി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമായി മെല്‍ബണില്‍ നടക്കാനിരിക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റ് ഉജ്വലമാക്കാന്‍ ഒരുങ്ങി ക്രക്കറ്റ് ഓസ്‌ട്രേലിയ. ഈ മാസം 26ന് ആരംഭിക്കുന്ന ടെസ്റ്റില്‍ 30,000 പേര്‍ക്ക് ഗാലറിയില്‍ എത്താന്‍ അവസരം ഒരുങ്ങും. കൊവിഡിന് ശേഷം ഒരു ക്രിക്കറ്റ് മത്സരം കാണാന്‍ ഇത്രയും പേര്‍ ഗാലറിയില്‍ എത്തുന്നത് ഇത് ആദ്യമായിട്ടായിരിക്കും. നേരത്തെ മെല്‍ബണില്‍ 25,000 പേരെ പ്രവേശിപ്പിക്കാനായിരുന്നു തീരുമാനം. പിന്നീടാണ് 5,000 പേരെ കൂടി ഗാലറിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്.

ആതിഥേയരായ ഓസ്‌ട്രേലിയ എംസിജി സ്റ്റേഡിയത്തില്‍ വച്ച് മറ്റൊരു വിദേശ ടീമുമായി ഏറ്റുമുട്ടുന്ന വാശിയേറിയ ടെസ്റ്റ് പോരാട്ടമാണ് ഔദ്യോഗികമായി ബോക്‌സിങ് ഡേ ടെസ്റ്റ് എന്ന പേരില്‍ അറിയപ്പെടുന്നത്. ക്രിസ്‌മസിന് പിറ്റേ ദിവസത്തെ ഇംഗ്ലീഷുകാര്‍ വിശേഷിപ്പിക്കുന്നത് ബോക്‌സിങ് ഡേ എന്നാണ്. ഈ ദിനത്തില്‍ നടത്തപ്പെടുന്നതുകൊണ്ടാണ് ടെസ്റ്റ് ക്രിക്കറ്റ് ആ പേര് വന്നത്.

നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഈ മാസം 17ന് അഡ്‌ലെഡ്‌യില്‍ നടക്കും. ഡേ-നൈറ്റ് ടെസ്റ്റോടെയാണ് പരമ്പര ആരംഭിക്കുക. അഡ്‌ലെയ്‌ഡ് ഗാലറിക്ക് ഉള്‍ക്കൊള്ളാവുന്നതിന്‍റെ 50 ശതമാനം കാണികള്‍ക്കാണ് മത്സരം തത്സമയം കാണാന്‍ അവസരം ലഭിക്കുക. ബ്രിസ്ബണില്‍ നടക്കുന്ന നാലാമത്തെ മത്സരത്തിനായി 75 ശതമാനം ഗാലറിയും പ്രയോജനപ്പെടുത്തും.

ടീം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായുള്ള ഏകദിന, ടി20 പരമ്പരകള്‍ ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു. ഏകദിന പരമ്പര 2-1ന് ഓസ്‌ട്രേലിയയും ടി20 പരമ്പര 2-1ന് ടീം ഇന്ത്യയും സ്വന്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.