ETV Bharat / sports

ഇനി പുജാരയും രഹാനെയുമില്ല, പകരം മൂന്ന് യുവതാരങ്ങള്‍; മധ്യനിരയുടെ മുഖം മാറ്റി ടീം ഇന്ത്യ

ഏറെ കാലമായി ടീമിന്‍റെ മധ്യ നിര ബാറ്റര്‍മാരും വെറ്ററൻ താരങ്ങളുമായ ചേതേശ്വര്‍ പുജാരയും അജിങ്ക്യ രഹാനെയും ഫോം നഷ്‌ടമായി ടീമിന് പുറത്തേക്ക് പോകുമ്പോൾ അവസരം കാത്തിരുന്ന യുവ താരങ്ങൾ ടീം ഇന്ത്യയുടെ സ്ഥിരം ലൈനപ്പിലെത്തുകയാണ്.

Team Combination: Gill at No.3  Pant at No.5 and Vihari at No.6 could be way forward  Shubman Gill  Hanuma Vihari  Rohit Sharma  Shreyas Iyer  Cheteshwar Pujara  Ajinkya Rahane  രോഹിത് ശർമ്മ  ശുഭ്‌മാന്‍ ഗില്‍  ഹനുമ വിഹാരി  ദേവാങ് ഗാന്ധി  Devang Gandhi  ശ്രേയസ് അയ്യര്‍  ചേതേശ്വര്‍ പൂജാര  അജിങ്ക്യ രഹാനെ
പൂജാരയ്‌ക്കും രഹാനെയ്‌ക്കും പകരം മൂന്ന് യുവതാരങ്ങള്‍; പുറത്താവുന്നതാര്?
author img

By

Published : Feb 28, 2022, 6:15 PM IST

ന്യൂഡല്‍ഹി: ക്യാപ്റ്റനെന്ന നിലയിലുള്ള രോഹിത് ശർമ്മയുടെ ആദ്യ ടെസ്റ്റ് ഇന്ത്യന്‍ ടീമിനും പുതിയ യുഗാരംഭം. ഏറെ കാലമായി ടീമിന്‍റെ മധ്യ നിര ബാറ്റര്‍മാരും വെറ്ററൻ താരങ്ങളുമായ ചേതേശ്വര്‍ പുജാരയും അജിങ്ക്യ രഹാനെയും ഫോം നഷ്‌ടമായി ടീമിന് പുറത്തേക്ക് പോകുമ്പോൾ അവസരം കാത്തിരുന്ന യുവ താരങ്ങൾ ടീം ഇന്ത്യയുടെ സ്ഥിരം ലൈനപ്പിലെത്തുകയാണ്. ശുഭ്‌മാൻ ഗില്ലും ഹനുമ വിഹാരിയും ടീമിനൊപ്പമുണ്ടെങ്കിലും ഇതുവരെ ടെസ്റ്റ് ടീമിലെ സ്ഥിരം ബാറ്റർമാരായിരുന്നില്ല. ഇവർക്കൊപ്പം ശ്രേയസ് അയ്യരും സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.

ഇതോടെ രണ്ട് ഒഴിവുകളിലേക്ക് അവസരം കാത്തു നില്‍ക്കുന്ന മൂന്ന് യുവതാരങ്ങളില്‍ ആരാവും പുറത്താവുകയെന്നത് കൗതുകമാണ്. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളും, ഇംഗ്ലണ്ടിനെതിരായ ഒരു എവേ മത്സരവും ഉള്‍പ്പെടെ സീസണില്‍ സമീപ കാലത്ത് മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യ കളിക്കുന്നത്. ഫോം തെളിയിക്കാനുള്ള ബിസിസിഐ നിര്‍ദേശത്തെ തുടര്‍ന്ന് ഇരു താരങ്ങളും രഞ്‌ജി ട്രോഫിക്കിറങ്ങിയെങ്കിലും ശോഭിക്കാനാവാത്തതാണ് തിരിച്ചടിയായത്.

മൂന്നാം നമ്പറില്‍ ഗില്‍

രോഹിത് ശർമ്മയ്ക്കും മായങ്ക് അഗർവാളിനും പിന്നിൽ ഗില്ലിനെ മൂന്നാം നമ്പറിൽ ഉപയോഗിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് മുൻ ഇന്ത്യൻതാരവും സെലക്‌ടറുമായിരുന്ന ദേവാങ് ഗാന്ധി പറയുന്നത്. "മൂന്നാം നമ്പറിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്‌ഷന്‍ ശുഭ്‌മാനാണ്. അതെ, അവന്‍ ഓപ്പൺ ചെയ്തിരുന്നു, എന്നാല്‍ രോഹിതിനൊപ്പം മായങ്കുണ്ട്. ഇക്കാരണത്താല്‍ മൂന്നാം നമ്പറില്‍ ഏറ്റവും അനുയോജ്യന്‍ ശുഭ്‌മാനാണ്'' ദേവാങ് ഗാന്ധി പറഞ്ഞു.

ഓസ്‌ട്രേലിയയിൽ ഇന്ത്യന്‍ ഓപ്പണറായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് ഗിൽ മധ്യനിര ബാറ്ററാവാനാണ് തയ്യാറെടുത്തതെന്നും 2021 ജനുവരി വരെ ദേശീയ സെലക്ടറായിരുന്ന ഗാന്ധി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ എ ടീമിന്‍റെ ഭാഗമായി മധ്യനിരയില്‍ കളിച്ച താരം വിന്‍ഡീസിനെതിരെ ഇരട്ട സെഞ്ചുറി പ്രകടനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓപ്പണറായി ഇറങ്ങിയ താരത്തിന്, മൂന്നാം നമ്പറിലിറങ്ങി ന്യൂബോളിനെതിരെ മികച്ച രീതിയില്‍ കളിക്കാനാവുമെന്നും, സ്‌ട്രോക്കുകളുടെ വൈവിധ്യമാണ് താരത്തിന് തുണയാവുകയെന്നും ദേവാങ് ഗാന്ധി കൂട്ടിച്ചേര്‍ത്തു.

മൂന്നാം നമ്പറില്‍ വിഹാരി യുക്തിയല്ല

രഹാനെയ്‌ക്ക് പകരം വിഹാരിക്കാണ് സാധ്യതയെന്നാണ് ദേവാങ് പറയുന്നത്. രഹാനെ അഞ്ചാം നമ്പർ ബാറ്ററായിരുന്നുവെങ്കിലും, തല്‍സ്ഥാനത്ത് അപകടകാരിയായ റിഷഭ് പന്തിനെയിറക്കി, ആറാം നമ്പറിലാവും ദ്രാവിഡും രോഹിതും വിഹാരിയെ പരിഗണിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ടോപ്പ് ഓർഡറില്‍, മായങ്ക്, രോഹിത്, ശുഭ്‌മാൻ, വിരാട് എന്നിവരെല്ലാം വലംകൈയ്യൻമാരാണ്. അഞ്ചാം നമ്പറിൽ ലെഫ്റ്റ് ഹാന്‍റ്- റൈറ്റ് ഹാന്‍റ് കോമ്പിനേഷനാണെങ്കില്‍ നല്ലതാണ്. ആറാം നമ്പറില്‍ വിഹാരിയും തുടര്‍ന്ന് രവീന്ദ്ര ജഡേജയും (ഇടംകയ്യന്‍). അതായിരിക്കാം മുന്നോട്ടുള്ള വഴി" ദേവാങ് ഗാന്ധി അഭിപ്രായപ്പെട്ടു.

ന്യൂബോള്‍ ബ്ലണ്ട് ചെയ്യുന്ന പൂജാരയുടെ സാങ്കേതികതയോട് അടുത്ത് നിൽക്കുന്നതിനാൽ, വിഹാരിയെ പോലൊരു കളിക്കാരനെ മൂന്നാം നമ്പറില്‍ ഉപയോഗിക്കുന്നതില്‍ യുക്തിയില്ലെന്നും സ്‌പിന്നിനെതിരെ കളിക്കുന്നതില്‍ മികച്ച കഴിവുണ്ടെന്ന് രഞ്‌ജി ട്രോഫിയിലെ പ്രകടത്തോടെ താരം തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശ്രേയസ് കാത്തിരിക്കേണ്ടി വരും

അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി നേടി കരുത്ത് കാട്ടിയ ശ്രേയസിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നും ദേവാങ് ഗാന്ധി വ്യക്തമാക്കി. ശ്രേയസിന് മുന്നെ ഗില്ലും വിഹാരിയും ടെസ്റ്റ് കളിച്ചിട്ടുണ്ടെന്നും ഇതോടെ, ടീം ഓര്‍ഡറിലേക്ക്, രോഹിതിന്‍റെയും ദ്രാവിഡിന്‍റെയും ആദ്യ ചോയ്‌സ് ഇരുവരുമാകുമെന്നും ദേവാങ് പറഞ്ഞു. ടീമിലെ മറ്റാരെങ്കിലും പുറത്താവുകയാണെങ്കില്‍ ശ്രേയസിന് തീര്‍ച്ചയായും ഇടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ടീം കോമ്പിനേഷൻ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, ശുഭ്മാൻ ഗിൽ, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹനുമ വിഹാരി, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ (ഫിറ്റ്നസ്) / ജയന്ത് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.