ETV Bharat / sports

എറിഞ്ഞൊതുക്കി ശ്രീലങ്ക,തകർന്നടിഞ്ഞ് ഇന്ത്യ; ശ്രീലങ്കക്ക് 81 റണ്‍സ് വിജയലക്ഷ്യം

23 റണ്‍സെടുത്ത കുൽദീപ് യാദവാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ

author img

By

Published : Jul 29, 2021, 9:59 PM IST

ശ്രീലങ്കക്ക് 81 റണ്‍സ് വിജയലക്ഷ്യം  India Srilanka third T20  കുൽദീപ് യാദവ്  സഞ്ജു സാംസണ്‍  ഇന്ത്യ ശ്രീലങ്ക പരമ്പര  സന്ദീപ് വാര്യർ
എറിഞ്ഞൊതുക്കി ശ്രീലങ്ക, തകർന്നടിഞ്ഞ് ഇന്ത്യ; ശ്രീലങ്കക്ക് 81 റണ്‍സ് വിജയലക്ഷ്യം

കൊളംബോ : ശ്രീലങ്കക്കെതിരായ മൂന്നാം ടി20യിൽ ഇന്ത്യൻ ബാറ്റിങ് നിര തകർന്നടിഞ്ഞു. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 81 റണ്‍സെടുക്കാനേ ഇന്ത്യക്കായുള്ളൂ. ഇന്ത്യൻ നിരയിൽ മൂന്ന് ബാറ്റ്സ്മാൻമാർക്ക് മാത്രമാണ് രണ്ടക്കം കടക്കാൻ കഴിഞ്ഞത്. ഇതിൽ ടോപ്പ് സ്കോറർ 23 റണ്‍സെടുത്ത കുൽദീപ് യാദവാണ്.

ക്യാപ്റ്റൻ ശിഖർ ധവാൻ, മലയാളി താരം സഞ്ജു സാംസണ്‍, വരുണ്‍ ചക്രവർത്തി എന്നിവർ പൂജ്യത്തിന് പുറത്തായി. റിതുരാജ് ഗെയ്‌ക്‌വാദ് (10 പന്തിൽ 14), ദേവ്ദത്ത് പടിക്കൽ( 15 പന്തിൽ 9), നിതീഷ് റാണ( 15 പന്തിൽ 6), ഭുവനേശ്വര്‍ കുമാര്‍( 32 പന്തിൽ 16), രാഹുൽ ചഹാർ( 5 പന്തിൽ 5) എന്നിങ്ങനെ ഇന്ത്യൻ ബാറ്റ്സ്മാൻമാർ വരിവരിയായി കൂടാരം കയറി.

ALSO READ: 'അവന്‍ പ്രതിഭയുള്ള താരം; പ്രതീക്ഷയുണ്ട്'; സഞ്ജുവിന് പിന്തുണയുമായി ആകാശ് ചോപ്ര

ലങ്കയ്ക്കായി വനിന്ദു ഹസരംഗ നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ദസുന്‍ ശനക രണ്ട് വിക്കറ്റെടുത്തു. രമേശ് മെൻഡിസ്, ദുഷ്മന്ത ചമീര എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.