കൊളംബോ: ഇന്ത്യ-ശ്രീലങ്ക ടി-20 പരമ്പരക്ക് ജൂലൈ 25ന് തുടക്കം. ഏകദിന പരമ്പരയിലെ വിജയത്തിന് ശേഷം മികച്ച ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ശ്രീലങ്കക്കെതിരെ കളിക്കാനിറങ്ങുന്നത്. മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പര 2-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഒരു പിടി യുവതാരങ്ങളാണ് ശിഖർ ധവാന്‍റെ നേതൃത്വത്തിൽ ശ്രീലങ്കയിൽ ഏകദിന, ടി 20 പരമ്പരക്കായി എത്തിയത്. ആദ്യ ഏകദിനം അനായാസം ഇന്ത്യ വിജയിച്ചിരുന്നു. തോൽവിയിലേക്ക് നീങ്ങുകയായിരുന്ന രണ്ടാം ഏകദിനത്തിൽ ദീപക് ചഹാറിന്‍റെ ബാറ്റിങ് മികവിലാണ് ഇന്ത്യ വിജയിച്ചത്. കൂടാതെ പരമ്പര സ്വന്തമാക്കുകയും ചെയ്തു. എന്നാൽ മലയാളി താരം സഞ്ജു സാംസണ്‍ ഉൾപ്പെടെ അഞ്ച് താരങ്ങൾ അരങ്ങേറിയ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് വിജയിക്കാൻ സാധിച്ചില്ല.
-
Stand-in skipper @SDhawan25 has complete faith in the abilities of the 🇮🇳 youngsters 💬#SLvIND pic.twitter.com/AFt68YOEeH
— ICC (@ICC) July 24, 2021 " class="align-text-top noRightClick twitterSection" data="
">Stand-in skipper @SDhawan25 has complete faith in the abilities of the 🇮🇳 youngsters 💬#SLvIND pic.twitter.com/AFt68YOEeH
— ICC (@ICC) July 24, 2021Stand-in skipper @SDhawan25 has complete faith in the abilities of the 🇮🇳 youngsters 💬#SLvIND pic.twitter.com/AFt68YOEeH
— ICC (@ICC) July 24, 2021
-
🗣️ 🗣️: Captain @SDhawan25 exudes confidence in the #TeamIndia youngsters ahead of the #SLvIND T20I series. 👍 👍 pic.twitter.com/wjeFb3o9tR
— BCCI (@BCCI) July 24, 2021 " class="align-text-top noRightClick twitterSection" data="
">🗣️ 🗣️: Captain @SDhawan25 exudes confidence in the #TeamIndia youngsters ahead of the #SLvIND T20I series. 👍 👍 pic.twitter.com/wjeFb3o9tR
— BCCI (@BCCI) July 24, 2021🗣️ 🗣️: Captain @SDhawan25 exudes confidence in the #TeamIndia youngsters ahead of the #SLvIND T20I series. 👍 👍 pic.twitter.com/wjeFb3o9tR
— BCCI (@BCCI) July 24, 2021
മൂന്ന് മത്സരങ്ങളടങ്ങുന്ന ടി 20 പരമ്പരയാണ് ഇന്ത്യ ശ്രീലങ്കക്കെതിരെ കളിക്കുന്നത്. ടി 20 ലേകകപ്പ് അടുത്തതിനാൽ ഈ പരമ്പര ഇരു ടീമുകൾക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ടി 20 ഫോർമാറ്റിൽ തിളങ്ങിയിട്ടുള്ള താരങ്ങളാണ് ഇന്ത്യൻ നിരയിലുള്ളത് എന്നത് ഇന്ത്യയുടെ വിജയ സാധ്യത കൂട്ടുന്നുണ്ട്.
പ്ലേയിങ് ഇലവനിൽ ആരൊക്കെ
ആദ്യത്തെ മത്സരത്തിൽ ഏതൊക്കെ താരങ്ങൾക്ക് അവസരം ലഭിക്കും എന്നതാണ് ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത്. ഏറെക്കുറെ എല്ലാ താരങ്ങളും പുതുമുഖങ്ങളാണെങ്കിൽ പോലും ടീമിൽ ഉൾപ്പെട്ടിട്ടുള്ളവരെല്ലാം തന്നെ ഐ.പി.എല്ലിൽ മികച്ച പ്രകടനം നടത്തിയിട്ടുള്ളവരാണ്. അതിനാൽ തന്നെ ടി 20 ക്രിക്കറ്റിൽ ഇവരാരെയും തന്നെ പുതുമുഖങ്ങൾ എന്ന് വിശേഷിപ്പിക്കേണ്ട ആവശ്യമില്ല.
ശിഖർ ധവാനൊപ്പം പൃഥ്വി ഷാ തന്നെയാകും ഓപ്പണിങ് ചെയ്യുക. ഏകദിനത്തിലും ഷാ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എങ്കിലും കഴിഞ്ഞ ഐ.പി.എല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച ദേവ്ദത്ത് പടിക്കലിനും ഇത്തവണ ഒരു അവസരം ലഭിച്ചേക്കാം. എങ്കിലും ഷായെ ഒഴിവാക്കി പടിക്കലിന് അവസരം നൽകാനുള്ള സാധ്യത വളരെ വിരളമാണ്.
ഏകദിന പരമ്പരയിൽ മനീഷ് പാണ്ഡെക്ക് അധികം തിളങ്ങാനായിട്ടില്ല. പാണ്ഡെക്ക് പകരം ഋതുരാജിനെയോ, നിതീഷ് റണയെയോ പരിഗണിക്കാനും സാധ്യതകളുണ്ട്.
വിക്കറ്റ് കീപ്പർ ആരാകും?
വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഇഷാൻ കിഷനും, സഞ്ജു സാംസണും ഒരുപോലെ സാധ്യതകൾ പരിഗണിക്കുന്നുണ്ട്. ഏകദിന പരമ്പരയിൽ അരങ്ങേറിയ ഇരുവരും മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. അതിനാൽ തന്നെ ഇവരിൽ ആരെ പരിഗണിക്കണം എന്ന ആശയക്കുഴപ്പത്തിലായിരിക്കും ടീം മാനേജ്മെന്‍റ്.
തിളങ്ങാതെ ഹാർദിക്
ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് ഏകദിന മത്സരങ്ങളിൽ ബാറ്റുകൊണ്ടോ, ബോളുകൊണ്ടോ തിളങ്ങാനായിട്ടില്ല. പക്ഷേ ഇന്ത്യൻ നിരയിൽ മറ്റൊരു ഓൾറൗണ്ടർ ഇല്ലാത്തതിനാൽ തന്നെ ഹാർദിക്കിനെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കാൻ സാധ്യതയില്ല. ഏകദിനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ദീപക് ചഹാറിന് ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യതയുണ്ട്. ബാറ്റിങ്ങിലും, ബൗളിങ്ങിലും ദീപക് മികച്ച ഫോമിലാണ് കളിക്കുന്നത്.
മികവ് പുലർത്താതെ കുൽച സഖ്യം
സ്പിൻ നിരയിൽ വലിയ മാറ്റത്തിന് തന്നെ സാധ്യതയുണ്ട്. ഇന്ത്യയുടെ ഏറെ പ്രശസ്മായ കുല്‍ച സഖ്യത്തിന് ഏകദിന പരമ്പരയിൽ ഒന്നും തന്നെ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. കുൽദീപ് യാദവ് വളരെ മോശം പ്രകടനമാണ് ഏകദിന മത്സരത്തിലുടനീളം കാഴ്ചവെച്ചത്. അതിനാൽ തന്നെ കുൽദീപിന് പകരം ലെഗ് സ്‌പിന്നർ വരുണ്‍ ചക്രവർത്തിക്കോ, രാഹുൽ ചഹാറിനോ അവസരം നൽകാൻ സാധ്യതയുണ്ട്.
അരങ്ങേറ്റം കാത്ത് വരുണ്‍ ചക്രവർത്തി
അങ്ങനെയാണെങ്കിൽ വരുണ്‍ ചക്രവർത്തി ഈ പരമ്പരയിലൂടെ ഇന്ത്യൻ ടീമിലേക്ക് അരങ്ങേറ്റം കുറിക്കാനുള്ള സാധ്യതകളും നിലവിലുണ്ട്. ഐ.പി.എല്ലിലെ മികച്ച പ്രകടനം ചക്രവർത്തിക്ക് ടീമിൽ ഇടം നേടിക്കൊടുക്കാൻ സാധ്യതയുണ്ടെങ്കിൽ പോലും ആദ്യത്തെ മത്സങ്ങളിൽ പ്ലേയിങ് ഇലവനിൽ ഇടം നൽകുമോ എന്നതും സംശയമാണ്.
വരാനിരിക്കുന്ന ടി 20 ലോകകപ്പ് ടീമിൽ ഇടം നേടാനുള്ള അവസരമായാണ് ഓരോ താരങ്ങളും ഈ പരമ്പരയെ കാണുന്നത്. ലോകകപ്പിന് മുന്നോടിയായി തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാൻ താരങ്ങൾക്ക് മുന്നിൽ വീണുകിട്ടിയ അവസരം കൂടിയാണ് ഈ പരമ്പര.