ETV Bharat / sports

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20 : ഇന്ത്യക്ക് ബാറ്റിങ്, അരങ്ങേറ്റത്തിന് നാല് താരങ്ങൾ - INDIA SRILANKA T20

ദേവ്ദത്ത് പടിക്കൽ, നിതീഷ് റാണ, റിതുരാജ് ഗെയ്ക്‌വാദ്, ചേതന്‍ സക്കറിയ എന്നിവർ ഇന്ത്യക്കായി ഇന്ന് അരങ്ങേറും

INDIA SRILANKA SECOND T20  ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20  ഇന്ത്യ-ശ്രീലങ്ക ടി20  ഇന്ത്യക്ക് ബാറ്റിങ്  സഞ്ജു സാസണ്‍  ശിഖര്‍ ധവാന്‍  Sanju Samson  INDIA SRILANKA T20  Krunal Pandya
ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20; ഇന്ത്യക്ക് ബാറ്റിങ്, നാല് താരങ്ങൾക്ക് ഇന്ന് അരങ്ങേറ്റം
author img

By

Published : Jul 28, 2021, 8:13 PM IST

കൊളംബോ : ഇന്ത്യൻ താരം ക്രുനാൽ പാണ്ഡ്യക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുർന്ന് മാറ്റി വെച്ച ഇന്ത്യ- ശ്രീലങ്ക ഏകദിനത്തിൽ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. മലയാളി താരം സഞ്ജു സാസണ്‍ ടീമിൽ ഇടം നേടിയിട്ടുണ്ട്. ദേവ്ദത്ത് പടിക്കലും, നിതീഷ് റാണയും, റിതുരാജ് ഗെയ്ക്‌വാദും, ചേതന്‍ സക്കറിയയും ഇന്ത്യക്കായി ഇന്ന് അരങ്ങേറും.

അതേസമയം ക്രുനാലുമായി സമ്പർക്കം പുലർത്തിയ എട്ട് താരങ്ങൾ ഇന്ന് കളിക്കില്ല. ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, ദീപക് ചാഹര്‍, കൃഷ്ണപ്പ ഗൗതം, ഇഷാന്‍ കിഷന്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നീ താരങ്ങളെയാണ് ഇന്ന് ഒഴിവാക്കിയത്.

ആർ.ടി.പി.സി.ആർ പരിശോധനയിൽ ഇവരെല്ലാം നെഗറ്റീവാണെങ്കിലും താരങ്ങൾ കൂടുതൽ നിരീക്ഷണത്തിനായി ഐസൊലേഷനിലാണ്. ഇവർക്ക് അടുത്ത മത്സരവും കളിക്കാൻ കഴിയില്ല എന്നാണ് റിപ്പോർട്ടുകൾ.

ALSO READ: ക്രുണാലുമായി സമ്പർക്കമുള്ള എട്ട് താരങ്ങളുടെ കൊവിഡ് പരിശോധനാഫലം നെ​ഗറ്റീവ്

ഈ താരങ്ങൾക്ക് പകരം നെറ്റ് ബൗളര്‍മാരായ ഇഷാന്‍ പൊരെല്‍, സന്ദീപ് വാര്യര്‍, അര്‍ഷദീപ് സിങ്, സായ് കിഷോര്‍, സിമ്രജിത് സിങ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തേ ശിഖർ ധവാൻ ഉൾപ്പെടെയുള്ള താരങ്ങൾ ഇന്നത്തെ മത്സരം കളിക്കില്ല എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ധവാന് പകരം ഭുവനേശ്വർ കുമാർ ക്യാപ്റ്റൻസി ഏറ്റെടുക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു.

ആദ്യത്തെ മത്സരം ജയിച്ച ഇന്ത്യക്ക് ഇന്ന് ജയിച്ചാൽ മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കാം. മറുഭാഗത്ത് എന്തുവിധേനയും ജയിച്ച് പരമ്പരയില്‍ തിരിച്ചുവരികയാണ് ലങ്കയുടെ ലക്ഷ്യം.

പ്ലേയിങ് ഇലവൻ

ഇന്ത്യ: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), റിതുരാജ് ഗെയ്ക്‌വാദ്, ദേവ്ദത്ത് പടിക്കൽ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, രാഹുൽ ചഹാർ, നവദീപ് സെയ്‌നി, ചേതൻ സക്കറിയ, വരുണ്‍ ചക്രവർത്തി

ശ്രീലങ്ക: ദസുന്‍ ഷനക (ക്യാപ്റ്റന്‍), അവിഷ്‌ക ഫെര്‍ണാണ്ടോ, മിനോദ് ബനൂക്ക ( വിക്കറ്റ് കീപ്പര്‍), സധീര സമരവിക്രമ, ധനഞ്ജയ ഡിസില്‍വ, രമേശ് മെൻഡിസ്, വനിന്ദു ഹസരംഗ, ചമിക കരുണരത്‌നെ, ഇസുരു ഉദാന, ദുഷാന്ത ചമീര, അഖില ധനഞ്ജയ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.