ETV Bharat / sports

രണ്ടാം ഏകദിനം; ഇന്ത്യക്ക് 276 റണ്‍സ് വിജയലക്ഷ്യം - ധവാൻ

അവിഷ്‌ക ഫെര്‍ണാണ്ടോ, മിനോദ് ബനൂക്ക, ധനഞ്ജയ ഡിസില്‍വ, ചമിക കരുണരത്‌നെ എന്നിവരുടെ മികച്ച ബാറ്റിങാണ് ശ്രീലങ്കക്ക് 275 എന്ന സ്കോർ നേടാൻ സഹായിച്ചത്. ഇന്ത്യക്കായി യുസ്‌വേന്ദ്ര ചഹാൽ, ഭുവനേശ്വർ കുമാർ എന്നിവർ മൂന്ന് വിക്കറ്റ് നേടിയപ്പോൾ ദീപക് ചഹാർ രണ്ട് വിക്കറ്റ് നേടി.

INDIA SRILANKA SECOND ONE DAY CRICKET  INDIA SRILANKA  INDIA NEED 276 RUNS TO WIN  ഇന്ത്യക്ക് 276 റണ്‍സ് വിജയലക്ഷ്യം  രണ്ടാം ഏകദിനം  ഭുവനേശ്വർ കുമാർ  യുസ്‌വേന്ദ്ര ചഹാൽ  ദീപക് ചഹാർ  സഞ്ജു സാംസണ്‍  ധവാൻ  Sanju samson
രണ്ടാം ഏകദിനം; ഇന്ത്യക്ക് 276 റണ്‍സ് വിജയലക്ഷ്യം
author img

By

Published : Jul 20, 2021, 7:12 PM IST

കൊളംബോ: ശ്രീലങ്കയ്ക്ക് രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 276 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക 9 വിക്കറ്റ് നഷ്‌ടത്തിൽ 275 റണ്‍സ് നേടി. ഇന്ത്യക്കായി യുസ്‌വേന്ദ്ര ചഹൽ, ഭുവനേശ്വർ കുമാർ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടിയപ്പോൾ ദീപക് ചഹാർ രണ്ട് വിക്കറ്റ് നേടി.

മികച്ച ഓപ്പണിങ്

ഓപ്പണർമാരായ അവിഷ്‌ക ഫെര്‍ണാണ്ടോയും (71 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 50 റൺസ്), മിനോദ് ബനൂക്കയും (42 പന്തിൽ ആറു ഫോറുകൾ സഹിതം 36) ശ്രീലങ്കക്ക് മികച്ച തുടക്കമാണ് നൽകിയത്. അവിഷ്‌ക ഫെർണാണ്ടോയെ ഭുവനേശ്വർ കുമാറാണ് പുറത്താക്കിയത്.

തുടർന്നിറങ്ങിയ ഭാനുക രാജപക്‌സെയെയും, മിനോദ് ബനൂക്കയേയും അടുത്തടുത്ത പന്തുകളിൽ മടക്കി അയച്ച് യുസ്‌വേന്ദ്ര ചഹൽ ശ്രീലങ്കയെ സമ്മർദ്ദത്തിലാക്കി. അക്കൗണ്ട് തുറക്കുന്നതിന് മുൻപാണ് രാജപക്‌സെയെ ചഹൽ മടക്കി അയച്ചത്.

തുറുപ്പുചീട്ടായി ചഹൽ

ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടം കൂടാതെ 77 റൺസ് എന്ന നിലയിലായിരുന്ന ശ്രീലങ്കയെ 77- 2 എന്നനിലയിലേക്ക് എത്തിക്കാൻ ഇന്ത്യക്കായി. മികച്ചൊരു ഇന്നിങ്സ് പടുത്തുയർത്താൻ ശ്രമിച്ച ധനഞ്ജയ ഡിസില്‍വയെ (45 പന്തിൽ 32 റണ്‍സ്) ഭുവനേശ്വർ കുമാർ ധവാന്‍റെ കൈകളിലെത്തിച്ചു.

ALSO READ: സഞ്ജുവില്ലാതെ പരമ്പര നേടാനുറച്ച് ഇന്ത്യ; ടോസ് നേടിയ ശ്രീലങ്ക ബാറ്റ് ചെയ്യുന്നു

അധികം വൈകാതെ ക്യാപ്റ്റൻ ദസൂൺ ഷാനകയും കൂടാരം കയറി. 24 പന്തിൽ ഒരു ഫോറിന്‍റെ അകമ്പടിയോടെ 16 റൺസെടുത്ത ക്യാപ്റ്റൻ യുസ്‌വേന്ദ്ര ചെഹലിന്‍റെ പന്തിൽ ക്ലീൻ ബൗൾഡായാണ് പുറത്തായത്. തുടർന്നിറങ്ങിയ വനിന്ദു ഹസരംഗയെ (11 പന്തിൽ 8 റണ്‍സ്) ദീപക് ചഹാർ ക്ളീൻ ബൗൾഡാക്കി.

മിന്നിത്തിളങ്ങി ഭുവനേശ്വർ

ഒരു വശത്ത് പിടിച്ചു നിൽക്കുകയായിരുന്ന ചരിത് അസലന്‍കയെയും (68 പന്തിൽ 65) ഭുവനേശ്വർ കുമാർ പുറത്താക്കി. 49-ാം ഓവറിൽ ദുഷാന്ത ചമീരയെ( 5 പന്തിൽ 2 റണ്‍) ഭുവനേശ്വർ കുമാർ മടക്കി അയച്ചപ്പോൾ ലക്ഷന്‍ സൻഡാകനെ ഇഷാൻ കിഷൻ റണ്‍ഔട്ടാക്കി. ചമിക കരുണരത്‌നെ 33 പന്തിൽ 44 റണ്‍സുമായി പുറത്താകാതെ നിന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.