മുംബൈ : ടി20 പരമ്പരയ്ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായി നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള 16 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സീനിയർ താരം ശിഖര്‍ ധവാൻ നയിക്കുന്ന ടീമിൽ ശ്രേയ്യസ് അയ്യരാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണും ഇഷാന്‍ കിഷനുമാണ് വിക്കറ്റ് കീപ്പർമാരായി ടീമിലിടം നേടിയിട്ടുള്ളത്.
പരമ്പരയിൽ മലയാളികളുടെ പ്രിയപ്പെട്ട താരം സഞ്ജു ഇന്ത്യൻ ടീമിന്‍റെ വൈസ് ക്യാപ്‌റ്റനായേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ശ്രേയ്യസ് അയ്യരെയാണ് പരിഗണിച്ചിരിക്കുന്നത്. ന്യൂസിലാന്‍ഡ് എ ടീമിനെതിരായ പരമ്പരയിൽ ഇന്ത്യ എ ടീമിനെ നയിച്ചിരുന്ന സഞ്ജു നായകനായും ബാറ്ററായും മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. ആ പ്രകടനമാണ് താരത്തിന് ടീമിൽ സ്ഥാനമുറപ്പാക്കിയത്.
-
Team India announced their ODI squad for the upcoming three-match series against South Africa 🇮🇳🇿🇦
— Sportskeeda (@Sportskeeda) October 2, 2022 " class="align-text-top noRightClick twitterSection" data="
- Rohit Sharma and Virat Kohli are rested
- Sanju Samson is added to the squad
- Shikhar Dhawan will lead the side #Indiancricketteam #teamindia #INdvSA #cricketindia pic.twitter.com/jWeiHJElgH
">Team India announced their ODI squad for the upcoming three-match series against South Africa 🇮🇳🇿🇦
— Sportskeeda (@Sportskeeda) October 2, 2022
- Rohit Sharma and Virat Kohli are rested
- Sanju Samson is added to the squad
- Shikhar Dhawan will lead the side #Indiancricketteam #teamindia #INdvSA #cricketindia pic.twitter.com/jWeiHJElgHTeam India announced their ODI squad for the upcoming three-match series against South Africa 🇮🇳🇿🇦
— Sportskeeda (@Sportskeeda) October 2, 2022
- Rohit Sharma and Virat Kohli are rested
- Sanju Samson is added to the squad
- Shikhar Dhawan will lead the side #Indiancricketteam #teamindia #INdvSA #cricketindia pic.twitter.com/jWeiHJElgH
അടുത്ത മാസം ഓസ്ട്രേലിയയിൽ ട്വന്‍റി 20 ലോകകപ്പ് നടക്കുന്ന സാഹചര്യത്തില്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഉള്‍പ്പടെയുള്ള സീനിയർ താരങ്ങള്‍ക്ക് വിശ്രമം നല്‍കി കൊണ്ടാണ് യുവ താരങ്ങള്‍ ഉള്‍പ്പെടുന്ന ടീമിനെ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മാസം 6, 9, 11 തിയ്യതികളിലാണ് മത്സരങ്ങള്‍.
ഇന്ത്യൻ ഏകദിന ടീം : ശിഖർ ധവാൻ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്വാദ്, ശുഭ്‌മാൻ ഗിൽ, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), രജത് പടിദാർ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഷഹബാസ് അഹമ്മദ്, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, രവി ബിഷ്‌ണോയ് മുകേഷ് കുമാർ, ആവേഷ് ഖാൻ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ