മുംബൈ : മാർച്ച് 4 മുതൽ ന്യൂസിലാൻഡിൽ ആരംഭിക്കുന്ന ഐസിസി വനിത ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. യുവ ബാറ്റർ ജമീമ റോഡ്രിഗസിനെയും പേസർ ശിഖ പാണ്ഡെയേയും ഒഴിവാക്കിയാണ് 15 അംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. മിതാലി രാജ് നയിക്കുന്ന ടീമിൽ ഹർമൻപ്രീത് കൗറാണ് വൈസ് ക്യാപ്‌റ്റൻ.
ലോകകപ്പിന് മുൻപായി ന്യൂസിലാൻഡിനെതിരെയുള്ള അഞ്ച് ഏകദിന മത്സരങ്ങൾക്കുള്ള ടീമും ഇത് തന്നെയാണ്. അതേസമയം സമീപ കാലത്തെ മോശം പ്രകടനങ്ങളാണ് ജമീമയുടേയും ശിഖ പാണ്ഡെയുടേയും സ്ഥാനം തെറിപ്പിച്ചത്. വനിത ബിഗ് ബാഷ് ലീഗിൽ ജമീമ മികച്ച പ്രകടനം നടത്തിയെങ്കിലും ഏകദിനത്തിൽ താരത്തിന് തിളങ്ങാനായിരുന്നില്ല.
-
🚨 NEWS 🚨: India Women’s squad for ICC Women’s World Cup 2022 and New Zealand series announced. #TeamIndia #CWC22 #NZvIND
— BCCI Women (@BCCIWomen) January 6, 2022 " class="align-text-top noRightClick twitterSection" data="
More Details 🔽https://t.co/qdI6A8NBSH pic.twitter.com/rOZ8X7yRbV
">🚨 NEWS 🚨: India Women’s squad for ICC Women’s World Cup 2022 and New Zealand series announced. #TeamIndia #CWC22 #NZvIND
— BCCI Women (@BCCIWomen) January 6, 2022
More Details 🔽https://t.co/qdI6A8NBSH pic.twitter.com/rOZ8X7yRbV🚨 NEWS 🚨: India Women’s squad for ICC Women’s World Cup 2022 and New Zealand series announced. #TeamIndia #CWC22 #NZvIND
— BCCI Women (@BCCIWomen) January 6, 2022
More Details 🔽https://t.co/qdI6A8NBSH pic.twitter.com/rOZ8X7yRbV
അതേസമയം വെറ്ററൻ താരം ജൂലൻ ഗോസ്വാമി ടീമിൽ ഇടം നേടിയിട്ടുണ്ട്. കൂടാതെ സമീപകാലത്ത് മികച്ച പ്രകടനം നടത്തിയ യസ്തിക ഭാട്ടിയ, സ്നേഹ് റാണ എന്നിവർ ടീമിൽ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. 15 അംഗ താരങ്ങളെ കൂടാതെ മൂന്ന് സ്റ്റാൻഡ് ബൈ താരങ്ങളേയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബേ ഓവലിൽ മാർച്ച് ആറിന് ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. മാർച്ച് 10ന് ന്യൂസിലാൻഡ്, 12ന് വെസ്റ്റ് ഇൻഡീസ്, 16ന് ഇംഗ്ലണ്ട്, 19ന് ഓസ്ട്രേലിയ എന്നീ ടീമുകൾക്കെതിരെയും ഇന്ത്യ ആദ്യ ഘട്ടത്തിൽ കളിക്കും. ലോകകപ്പിന് മുന്നോടിയായുള്ള ഏകദിന പരമ്പര ഫെബ്രുവരി 11 നാണ് ആരംഭിക്കുക.
ഇന്ത്യന്‍ വനിത ടീം
മിതാലി രാജ് (ക്യാപ്റ്റന്‍), ഹര്‍മന്‍പ്രീത് കൗര്‍(വൈസ് ക്യാപ്റ്റന്‍), സ്‌മൃതി മന്ദാന, ഷെഫാലി വെര്‍മ, യാസ്‌തിക ഭാട്ട്യ, ദീപ്‌തി ശര്‍മ, റിച്ച ഘോഷ്(വിക്കറ്റ് കീപ്പര്‍), സ്‌നേഹ് റാണ, ജൂലന്‍ ഗോസ്വാമി, പൂജ വസ്‌ത്രാക്കര്‍, മേഘ്‌ന സിങ്, രേണുക സിങ് ഠാക്കൂര്‍, തനിയാ ഭാട്ട്യ(വിക്കറ്റ് കീപ്പര്‍), രാജേശ്വരി ഗെയ്‌ക്‌വാദ്, പൂനം യാദവ്.
സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: സബിനെനി മേഘാന, ഏക്‌താ ബിഷ്‌ട്, സിമ്രാന്‍ ദില്‍ ബഹദൂര്‍.