ETV Bharat / sports

India Squad Asia Cup 2023 : സഞ്‌ജുവിന്‍റെ ശരാശരി 55.71, സൂര്യയ്‌ക്ക് വെറും 20.36 ; ഇന്ത്യയുടെ ഏഷ്യ കപ്പ് സ്‌ക്വാഡിന്‍റെ പ്രകടനമറിയാം

Sanju Samson ODI Performance Since 2022 കെഎല്‍ രാഹുലിന് നിസാര പരിക്കുള്ളതിനാല്‍ ബാക്കപ്പായാണ് സഞ്‌ജു സാംസണെ ഏഷ്യ കപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ 2022 തൊട്ടുള്ള ഏകദിനത്തിലെ കണക്ക് പരിശോധിച്ചാല്‍ വമ്പന്‍ പേരുകാരായ മിക്ക താരങ്ങളേക്കാളും മിന്നും പ്രകടനം നടത്താന്‍ സഞ്‌ജുവിന് കഴിഞ്ഞിട്ടുണ്ടെന്ന് കാണം....

Ajit Agarkar  India Squad Asia Cup 2023  Asia Cup 2023  ODI World cup  Sanju Samson  Asia cup India Full squad  ഏഷ്യ കപ്പ്  ഏഷ്യ കപ്പ് 2023 ഇന്ത്യ സ്‌ക്വാഡ്  രോഹിത് ശര്‍മ  സഞ്‌ജു സാംസണ്‍  സൂര്യകുമാര്‍ യാദവ്
India Squad Asia Cup 2023 Suryakumar Yadav Sanju Samson
author img

By

Published : Aug 21, 2023, 6:22 PM IST

മുംബൈ: ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു (India Squad Asia Cup 2023). രോഹിത് ശര്‍മ (Rohit Shrama) നേതൃത്വം നല്‍കുന്ന 17 അംഗ ടീമിനെ അജിത് അഗാര്‍ക്കറുടെ (Ajit Agarkar) നേതൃത്വത്തിലുള്ള സെലക്‌ഷന്‍ കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്.

മലയാളി താരം സഞ്ജു സാംസണെ (Sanju Samson) ബാക്കപ്പ് താരമായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏകദിന ലോകകപ്പ് (ODI World cup) കൂടി അടുത്തിരിക്കെ ഏഷ്യ കപ്പ് സ്‌ക്വാഡിന് വലിയ പ്രധാന്യമുണ്ട്. ടീമില്‍ ഉള്‍പ്പെട്ട താരങ്ങളുടെ 2022 മുതല്‍ക്കുള്ള പ്രകടനം പരിശോധിക്കാം.

Asia Cup India Full squad - Rohit Sharma (captain), Hardik Pandya (vice-captain), Shubman Gill, Virat Kohli, Tilak Varma, KL Rahul (wk), Ishan Kishan (wk), Shreyas Iyer, Suryakumar Yadav, Ravindra Jadeja, Jasprit Bumrah, Mohammed Shami, Mohammed Siraj, Shardul Thakur, Kuldeep Yadav, Axar Patel, Prasidh Krishna, Sanju Samson (Backup).

രോഹിത് ശർമ (ക്യാപ്റ്റൻ) - ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനായ രോഹിത്തിന് കീഴിലാണ് ഇന്ത്യ ഏഷ്യ കപ്പ് കളിക്കുന്നത്. 2022-ന്‍റെ തുടക്കം മുതൽ 17 ഏകദിനങ്ങളിൽ നിന്ന് 45.14 ശരാശരിയിൽ 632 റൺസാണ് താരം നേടിയിട്ടുള്ളത്.

ശുഭ്‌മാൻ ഗിൽ - സമീപകാലത്തായി മിന്നും ഫോമിലാണ് ശുഭ്‌മാന്‍ ഗില്‍. 2022 ജനുവരി മുതൽ, 24 ഏകദിനങ്ങളിൽ നിന്നും 69.40 ശരാശരിയിൽ 1388 റൺസാണ് താരം നേടിയിട്ടുള്ളത്.

വിരാട് കോലി- ഇന്ത്യയുടെ റണ്‍ മെഷീനെന്ന വിശേഷണമുള്ള താരമാണ് വിരാട് കോലി. ഏറെക്കാലമായി വലച്ചിരുന്ന മോശം ഫോം മറികടന്ന താരം തന്‍റെ മികവിലേക്ക് തിരികെ വരുന്ന കാഴ്‌ചയാണ് സമീപകാലത്ത് കാണാന്‍ കഴിഞ്ഞത്. 2022 മുതൽ 21 ഏകദിനങ്ങൾ കളിച്ച താരം 38.36 ശരാശരിയിൽ 729 റൺസാണ് കണ്ടെത്തിയത്.

തിലക് വർമ - ഐപിഎല്ലിലേയും ആഭ്യന്തര ക്രിക്കറ്റിലേയും പ്രകടന മികവിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലൂടെയാണ് തിലക് രാജ്യാന്തര അരങ്ങേറ്റം നടത്തിയത്. ഇതുവരെ കളിച്ച ഏഴ് ടി20 മത്സരങ്ങളിൽ നിന്നും 174 റൺസും ഒരു വിക്കറ്റും താരം നേടിയിട്ടുണ്ട്. ഏകദിന സ്‌ക്വാഡിലേക്ക് തിലകിന് ഇതാദ്യമായാണ് വിളിയെത്തുന്നത്.

കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍)- ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് കെഎല്‍ രാഹുല്‍ ടീമിലെത്തുന്നത്. തുടയ്‌ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ മേയ് മുതല്‍ക്ക് താരം കളത്തിലിറങ്ങിയിട്ടില്ല. ഇതിന് മുമ്പ് കളിച്ച 16 ഏകദിനങ്ങളില്‍ നിന്നും 36.69 ശരാശരിയിൽ 477 റൺസാണ് രാഹുല്‍ നേടിയത്.

ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍) - ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായാണ് ഇഷാന്‍ കിഷനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇടങ്കയ്യന്‍ ബാറ്ററായ താരത്തിന് ഓപ്പണിങ്ങിലും മധ്യനിരയിലും കളിക്കാന്‍ കഴിയും. 2022 മുതൽ 15 ഏകദിനങ്ങളിൽ നിന്നും 48.76 ശരാശരിയിൽ 634 റൺസാണ് കിഷന്‍റെ സമ്പാദ്യം.

ശ്രേയസ് അയ്യർ - രാഹുലിനെപ്പോലെ പരിക്കിനെ തുടര്‍ന്നുള്ള ഇടവേള അവസാനിപ്പിച്ചാണ് ശ്രേയസ് അയ്യരും ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്തുന്നത്. 2022 മുതൽ 20 ഏകദിനങ്ങൾ കളിച്ച താരം 51.12 ശരാശരിയിൽ 818 റൺസ് നേടിയിട്ടുണ്ട്.

സൂര്യകുമാർ യാദവ്- ടി20 ഫോര്‍മാറ്റിലെ ഒന്നാം നമ്പര്‍ ബാറ്ററാണെങ്കിലും സൂര്യയുടെ ഏകദിന ഫോം ദയനീയമാണ്. 2022 മുതൽ 23 ഏകദിനങ്ങൾ കളിച്ച താരത്തിന് 20.36 ശരാശരിയിൽ 387 റൺസ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.

ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ) - ഇന്ത്യയുടെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിങ്‌ ഓൾറൗണ്ടറാണ് ഹാര്‍ദിക്. 2022 മുതൽ 14 ഏകദിനങ്ങളിൽ നിന്നും 34.54 ശരാശരിയിൽ 380 റൺസാണ് താരം നേടിയത്. 16 വിക്കറ്റുകളും ഹാര്‍ദിക്കിന്‍റെ അക്കൗണ്ടിലുണ്ട്.

രവീന്ദ്ര ജഡേജ- ഇന്ത്യയുടെ സ്‌പിന്‍ ഓള്‍ റൗണ്ടര്‍മാരില്‍ പ്രധാനിയാണ് ജഡേജ. 2022 മുതൽ ഒമ്പത് ഏകദിനങ്ങൾ മാത്രമാണ് ജഡേജ കളിച്ചിട്ടുള്ളത്, 149 റൺസും ആറ് വിക്കറ്റും നേടിയിട്ടുണ്ട്.

ജസ്പ്രീത് ബുംറ- പരിക്ക് കാരണം 11 പേസര്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് പുറത്തിരിക്കേണ്ടി വന്നിരുന്നു. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെയാണ് താരത്തെ സെലക്‌ടര്‍മാര്‍ തിരികെ എത്തിച്ചത്. പര്യടനത്തില്‍ മിന്നും പ്രകടനമാണ് താരം നടത്തുന്നത്. 2022 മുതൽ 5 ഏകദിനങ്ങളിൽ നിന്ന് 13 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

മുഹമ്മദ് ഷമി - ബുംറയുടെ അഭാവത്തില്‍ ഇന്ത്യന്‍ പേസ് യൂണിറ്റിനെ നയിച്ചിരുന്നത് ഷമിയായിരുന്നു. 2022 മുതൽ 11 ഏകദിനങ്ങളിൽ നിന്നും 14 വിക്കറ്റുകളാണ് താരം നേടിയത്.

മുഹമ്മദ് സിറാജ്- കഴിഞ്ഞ രണ്ട് വർഷത്തിനിടെ വമ്പന്‍ മികവിലേക്ക് ഉയര്‍ന്ന ഇന്ത്യന്‍ പേസറാണ് മുഹമ്മദ് സിറാജ്. 2022 മുതൽ 23 ഏകദിനങ്ങളിൽ നിന്ന് 43 വിക്കറ്റുകളാണ് സിറാജ് നേടിയത്.

ശാർദുൽ താക്കൂർ - ഇന്ത്യയുടെ മറ്റൊരു ഫാസ്റ്റ് ബൗളിങ്‌ ഓൾറൗണ്ടറാണ് ശാര്‍ദുല്‍. 2022 മുതൽ 23 ഏകദിനങ്ങളിൽ നിന്ന് 208 റൺസും 36 വിക്കറ്റും നേടിയിട്ടുണ്ട്.

കുൽദീപ് യാദവ്- സമീപകാലത്ത് ഇന്ത്യന്‍ സ്‌പിന്‍ യൂണിറ്റില്‍ പ്രധാനിയാവാന്‍ ചൈനാമാൻ ബോളര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ അവസാനിച്ച വിന്‍ഡീസിനെതിരായ പരമ്പരയില്‍ മിന്നും പ്രകടനമായിരുന്നു താരം നടത്തിയത്. 2022 മുതൽ 19 ഏകദിനങ്ങളിൽ നിന്ന് 34 വിക്കറ്റുകളാണ് താരത്തിന്‍റെ സമ്പാദ്യം.

അക്‌സർ പട്ടേൽ - ഇന്ത്യയുടെ മറ്റൊരു സ്‌പിന്‍ ഓള്‍ റൗണ്ടറാണ് അക്‌സര്‍. 2022 മുതൽ 14 ഏകദിനങ്ങളിൽ നിന്ന് 232 റൺസും 13 വിക്കറ്റും നേടിയിട്ടുണ്ട്.

പ്രസിദ്ധ് കൃഷ്‌ണ - പരിക്കിൽ നിന്ന് അടുത്തിടെയാണ് പ്രസിദ്ധും തിരിച്ചെത്തിയത്. 2022 മുതൽ 11 ഏകദിനങ്ങൾ കളിച്ച താരം 19 വിക്കറ്റ് വീഴ്ത്തി.

സഞ്ജു സാംസൺ (ബാക്കപ്പ്) - കെഎല്‍ രാഹുലിന് നിസാരമായ പരിക്കുള്ളതിനാലാണ് ബാക്കപ്പായി സഞ്‌ജു സാംസണെ ടീമിലേക്ക് എടുത്തത്. എന്നാല്‍ ഏകദിന ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ് സഞ്‌ജു. 2022 മുതൽ 13 മത്സരങ്ങളിൽ നിന്ന് 55.71 ശരാശരിയിൽ 390 റൺസ് നേടിയിട്ടുണ്ട്.

ALSO READ: KL Rahul To Miss India Vs Pakistan Match ഏഷ്യ കപ്പ്: പാകിസ്ഥാനെതിരെ രാഹുല്‍ കളിക്കില്ല; സ്ഥിരീകരിച്ച് അഗാര്‍ക്കര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.