ETV Bharat / sports

Women's World Cup: ബംഗ്ലാദേശിനെതിരെ തകർപ്പൻ ജയം; സെമി പ്രതീക്ഷയില്‍ ഇന്ത്യൻ വനിത ടീം

author img

By

Published : Mar 22, 2022, 1:45 PM IST

ഇന്ത്യയുടെ 229 റണ്‍സ് പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശ് 119 റണ്‍സിന് ഓൾ ഔട്ട് ആവുകയായിരുന്നു.

Women's World Cup  Women's World Cup 2022  India rout Bangladesh by 110 runs  ICC Women's WC  ബംഗ്ലാദേശിനെതിരെ തകർപ്പൻ ജയവുമായി ഇന്ത്യൻ പെണ്‍പട  ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യൻ വനിതകൾ  ഇന്ത്യൻ വനിതകൾക്ക് ജയം  വനിത ലോകകപ്പ് 2022  വനിത ലോകകപ്പ്
Women's World Cup: ബംഗ്ലാദേശിനെതിരെ തകർപ്പൻ ജയവുമായി ഇന്ത്യൻ പെണ്‍പട; സെമി സാധ്യത നിലനിർത്തി

ഹാമിൽട്ടണ്‍: വനിത ലോകകപ്പിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയം. സെമി പ്രതീക്ഷകൾക്ക് വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ 110 റണ്‍സിനാണ് ഇന്ത്യൻ പെണ്‍പുലികൾ വിജയിച്ച് കയറിയത്. ഇന്ത്യയുടെ 229 റണ്‍സ് പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശ് 119 റണ്‍സിന് ഓൾ ഔട്ട് ആവുകയായിരുന്നു.

വിജയത്തോടെ ഇന്ത്യ പോയിന്‍റ് പട്ടികയിൽ ആറ് പോയിന്‍റുമായി മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നിരയെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞ് മുറുക്കുകയായിരുന്നു. തകർച്ചയോടെയാണ് ബംഗ്ലാദേശ് തുടങ്ങിയത്. ഓപ്പണർ ഷർമിൻ അക്‌തറെ (5) തുടക്കത്തിൽ തന്നെ അവർക്ക് നഷ്ടമായി. പിന്നാലെയെത്തിയ ഫർഗന ഹഖ് (0) നിലയുറപ്പിക്കും മുന്നേ മടങ്ങി.

തുടർന്നെത്തിയ ക്യാപ്‌റ്റൻ നിഗാർ സുൽത്താനയും (3) വേഗം കൂടാരം കയറി. 16-ാം ഓവറിൽ മറ്റൊരു ഓപ്പണർ മുർഷിദ ഖാത്തൂൺ (19) പുറത്തായി. പിന്നാലെയെത്തിയ റുമാന അഹമ്മദ് (2) പുറത്തായതോടെ 35/5 എന്ന നിലയിൽ ബംഗ്ലാദേശ് തകർന്നടിഞ്ഞു.

എന്നാൽ ആറാം വിക്കറ്റിൽ ഒത്തുചേർന്ന ലത മൊണ്ടാൽ (24), സൽമ ഖാത്തൂൺ (32) എന്നിവരുടെ പോരാട്ടത്തിൽ ബംഗ്ലദേശ് 100 കടന്നു. എന്നാൽ ഇരുവരും പുറത്തായതോടെ വാലറ്റവും തകർന്നു. ഋതു മോണി (16), ഫാത്തിമ ഖാത്തൂണ്‍ (1), നഹിത അക്‌തർ (0), ജഹ്‌നറ അലാം (11) എന്നിവർക്കും കാര്യമായ സംഭവന നൽകാനായില്ല.

ALSO READ: പാരിസ് ഒളിമ്പിക്സ്: ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് സ്വന്തമാക്കാം

ഇന്ത്യക്ക് വേണ്ടി സ്‌നേഹ റാണ നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ജൂലൻ ഗോ സ്വാമി, പൂജ വസ്‌ത്രാർക്കർ എന്നിവർ രണ്ട് വിക്കറ്റ് വീഴ്‌ത്തി. രാജേശ്വരി ഗെയ്‌ക്‌വാദ്, പൂനം യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ അർധ സെഞ്ച്വറി നേടിയ യാസ്‌തിക ഭാട്ടിയയുടെ ബാറ്റിങ് മികവാണ് മോശമല്ലാത്ത സ്കോറിലേക്ക് എത്തിച്ചേർന്നത്. ഷഫാലി വർമ്മ (42), സ്‌മൃതി മന്ദന (30), പൂജ വസ്‌ത്രാർക്കർ (30), എന്നിവരും ഇന്ത്യക്കായി മികച്ച സംഭാവന നൽകി. നായിക മിതാലി രാജ് ഗോൾഡൻ ഡക്കായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.