ETV Bharat / sports

രോഹിത്തിന് കീഴില്‍ ഇന്ത്യയുടെ കുതിപ്പ്; പരമ്പര നേട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ റെക്കോഡ് - രോഹിത് ശര്‍മ

ഇംഗ്ലണ്ടിന് എതിരായ തുടര്‍ച്ചയായ ടി20 പരമ്പര നേട്ടത്തില്‍ ശ്രീലങ്കയുടെ റെക്കോഡ് മറികടന്ന് ഇന്ത്യ

england vs india  Rohit Sharma t20 record  Rohit Sharma  ഇന്ത്യ vs ഇംഗ്ലണ്ട്  രോഹിത് ശര്‍മ  രോഹിത് ശര്‍മ ടി20 റെക്കോഡ്
രോഹിത്തിന് കീഴില്‍ ഇന്ത്യയുടെ കുതിപ്പ്; പരമ്പര നേട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ റെക്കോഡ്
author img

By

Published : Jul 10, 2022, 10:19 AM IST

എഡ്‌ജ്‌ബാസ്റ്റണ്‍: ഇംഗ്ലണ്ടിന് എതിരായ രണ്ടാം ടി20 മത്സരത്തില്‍ 49 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. ആദ്യ മത്സരത്തിലും ജയം പിടിച്ച ഇന്ത്യ ഇതോടെ മൂന്ന് മത്സര പരമ്പര സ്വന്തമാക്കുകയും ചെയ്‌തു. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ടി20 പരമ്പര നേട്ടമാണിത്.

ഇംഗ്ലണ്ടിനോട് അവസാനമായി ഇന്ത്യ ഒരു ടി20 പരമ്പര തോറ്റത് 2014ലായിരുന്നു. അതിന് ശേഷം ഇതടക്കം ഇംഗ്ലണ്ടിലും നാട്ടിലുമായി രണ്ടു വീതം പരമ്പരകളാണ് ഇന്ത്യ നേടിയത്. ഇതോടെ ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ പരമ്പര വിജയങ്ങളെന്ന ശ്രീലങ്കയുടെ റെക്കോഡ് മറികടക്കാനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു. 2008 മുതല്‍ 2014 വരെ ഇംഗ്ലണ്ടിന് എതിരെ തുടര്‍ച്ചയായ മൂന്ന് പരമ്പരകളായിരുന്നു ലങ്കയുടെ റെക്കോഡ്.

ക്യാപ്‌റ്റന്‍ 'ഹിറ്റായി': ടി20 ക്യാപ്‌റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ റെക്കോഡ് കുതിപ്പ് തുടരുകയാണ്. രോഹിത്തിന് കീഴില്‍ ടി20യില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ 14-ാം ജയമായിരുന്നു ഇത്. ടി20യില്‍ ഏറ്റവും കൂടുതല്‍ തുടര്‍വിജയങ്ങള്‍ നേടിയ നായകനെന്ന റെക്കോഡ് പരമ്പരയിലെ ആദ്യ മത്സരത്തോടെ തന്നെ രോഹിത് സ്വന്തമാക്കിയിരുന്നു.

ബംഗ്ലാദേശ് താരം അഷ്‌ഗര്‍ അഫ്‌ഗാന്‍ (2018 മുതല്‍ 2020), റൊമാനിയയുടെ രമേഷ് സതീശൻ (2020 മുതൽ 2021) എന്നിവരുടെ റെക്കോഡാണ് രോഹിത് പഴങ്കഥയാക്കിയത്. ടി20യില്‍ തുടര്‍ച്ചയായ 12 അന്താരാഷ്‌ട്ര വിജയങ്ങളാണ് ഇരുവര്‍ക്കുമുള്ളത്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിന് പിന്നാലെയാണ് രോഹിത് ഇന്ത്യയുടെ മുഴുവന്‍ സമയ ക്യാപ്‌റ്റനാവുന്നത്. ഇതിന് പിന്നാലെ ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക ടീമുകൾക്ക് എതിരെ നാട്ടിൽ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരകൾ ഇന്ത്യ തൂത്തുവാരി.

2019 മുതല്‍ കോലിയുടെ അഭാവത്തില്‍ രോഹിത്ത് ഇന്ത്യയെ നയിച്ചിട്ടുണ്ട്. 2019 നവംബറില്‍ ബംഗ്ലാദേശിന് എതിരെ നാട്ടില്‍ നടന്ന പരമ്പര 2-1ന് നേടിയാണ് ക്യാപ്‌റ്റനെന്ന നിലയില്‍ രോഹിത്തിന്‍റെ വിജയകുതിപ്പ് ആരംഭിച്ചത്. തുടര്‍ന്ന് ന്യൂസിലന്‍ഡിന് എതിരായ പരമ്പരയിലെ ഒരു മത്സരത്തിലും രോഹിത് ഇന്ത്യയെ നയിച്ചിരുന്നു. ഈ പരമ്പര ഇന്ത്യ 5-0 ത്തിന് തൂത്തുവാരി.

also read: എറിഞ്ഞൊതുക്കി ബോളർമാർ ; ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യയ്‌ക്ക് ട്വന്‍റി - 20 പരമ്പര

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.