ETV Bharat / sports

IND VS NZ | ന്യൂസിലന്‍ഡിനെതിരെ 168 റൺസിന്‍റെ വമ്പൻ ജയം ; പരമ്പര സ്വന്തമാക്കി ഇന്ത്യ - hardhik pandya

ടി20 ഫോർമാറ്റിൽ ആദ്യ സെഞ്ച്വറി നേടിയ ശുഭ്‌‌മാന്‍ ഗില്ലിന്‍റെ മികവിലാണ് ഇന്ത്യ കൂറ്റൻ റൺമല തീർത്തത്. മറുപടി ബാറ്റിങ്ങിൽ കിവീസിനെ എറിഞ്ഞുവീഴ്‌ത്തിയ ബോളർമാരാണ് ജയം അനായാസമാക്കിയത്

Ind VS Nz  India defeated New Zealand  ഇന്ത്യ vs ന്യൂസിലൻഡ്  India vs New Zealand  ന്യൂസിലൻഡ്  ഇന്ത്യ  indian cricket team  cricket news  shubman gill  hardhik pandya  ഹാർദിക് പാണ്ഡ്യ
ന്യൂസിലന്‍ഡിനെതിരെ 168 റൺസിന്‍റെ വമ്പൻ ജയം
author img

By

Published : Feb 1, 2023, 11:06 PM IST

അഹമ്മദാബാദ് : കിവീസ് ബോളർമാരെ തകർത്തടിച്ച് ശുഭ്‌മാൻ ഗില്ലും രാഹുൽ ത്രിപാഠിയും... നിലയുറപ്പിക്കും മുൻപ് കിവീസ് ബാറ്റർമാരെ പവലിയനിലേക്ക് മടക്കി ബോളർമാരും മികവ് കാട്ടിയതോടെ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ നിര്‍ണായക മത്സരത്തിൽ ഇന്ത്യക്ക് മിന്നും ജയം. പരമ്പരയിലെ മൂന്നാം മത്സരത്തിൽ 168 റൺസിന്‍റെ വമ്പൻ വിജയത്തോടെയാണ് ഹാർദിക്കും സംഘവും പരമ്പര സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റുചെയ്‌ത ഇന്ത്യയുടെ വമ്പൻ സ്‌കോറായ 234 റൺസ് പിന്തുടർന്ന ന്യൂസിലന്‍ഡ് 12.1ഓവറിൽ 66 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. സ്‌കോർ : ഇന്ത്യ 20 ഓവറിൽ 234-4, ന്യൂസിലൻഡ് 12.1 ഓവറില്‍ 66

നേരത്തെ ടോസ് നേടി ബാറ്റുചെയ്‌ത ഇന്ത്യ ശുഭ്‌മാൻ ഗില്ലിന്‍റെ തകർപ്പൻ സെഞ്ച്വറിയുടെ മികവിലാണ് കൂറ്റൻ സ്‌കോറിലെത്തിയത്. 12 ഫോറുകളും 7 സിക്‌സുമടക്കം 63 പന്തില്‍ പുറത്താവാതെ 126 റൺസാണ് നേടിയത്. ഗില്ലിന്‍റെ കന്നി രാജ്യാന്തര ട്വന്‍റി 20 ശതകമാണിത്. 22 പന്തിൽ 44 റൺസ് നേടിയ യുവതാരം രാഹുല്‍ ത്രിപാഠി, സൂര്യകുമാർ യാദവ് (13 പന്തിൽ 24), ഹാർദിക് പാണ്ഡ്യ(17 പന്തിൽ 30) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. രണ്ട് റൺസുമായി ദീപക് ഹൂഡ പുറത്താകാതെ നിന്നു. ഒരു റൺസെടുത്ത് പുറത്തായ ഇഷാൻ കിഷൻ ഈ മത്സരത്തിലും നിരാശപ്പെടുത്തി. ന്യൂസിലൻഡിനായി മൈക്കൽ ബ്രേസ്‌വെൽ, ബ്ലെയർ ടിക്‌നർ, ഇഷ് സോധി, ഡാരൽ മിച്ചൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

ടോസ് നേടി ബാറ്റിങ്ങിനെത്തിയ ഇന്ത്യയെ രണ്ടാം ഓവറിൽ തന്നെ സന്ദർശകർ ഞെട്ടിച്ചു. ബ്രേസ്‌വെല്ലിന്‍റെ പന്ത് പ്രതിരോധിക്കുന്നതിൽ പിഴച്ച ഇഷാൻ കിഷൻ വിക്കറ്റിന് മുന്നിൽ കുടുങ്ങി. പിന്നാലെ ക്രീസിൽ ഒത്തുചേർന്ന ഗില്‍- ത്രിപാഠി സഖ്യം അനായാസം റൺസ് കണ്ടെത്തി. ഇരുവരും 80 റണ്‍സാണ് സ്‌കോർ ബോർഡിൽ കൂട്ടിചേര്‍ത്തത്. മൂന്ന് സിക്‌സും നാല് ഫോറും അടക്കം 44 റൺസ് നേടിയ ത്രിപാഠി ഇഷ് സോധിയുടെ ഓവറിൽ മടങ്ങി.

നാലാമതായി എത്തിയ വെടിക്കെട്ട് ബാറ്റർ സൂര്യകുമാർ യാദവ് 24 റൺസുമായി മടങ്ങി. ബ്ലെയര്‍ ടിക്‌നറുടെ പന്തില്‍ ബ്രേസ്‌വെല്ലിന് ക്യാച്ച് നല്‍കുകയായിരുന്നു. പിന്നാലെ ക്രീസിലെത്തിയ നായകൻ ഹാർദിക് പാണ്ഡ്യ തകർത്തടിച്ചു. ഗില്ലും പാണ്ഡ്യയും 103 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 30 റൺസുമായി പാണ്ഡ്യ മടങ്ങിയതിന് പിന്നാലെ എത്തിയ ദീപക് ഹൂഡ പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിൽ നിലയുറപ്പിക്കും മുൻപ് കിവീസ് താരങ്ങൾ മടങ്ങി. ഹാര്‍ദിക് പാണ്ഡ്യയുടെ ആദ്യ ഓവറിൽ തന്നെ 4 പന്തില്‍ 3 റൺസുമായി ഫിൻ അലൻ മടങ്ങി. രണ്ടാം ഓവറിൽ ന്യൂസിലൻഡിനെ കാത്തിരുന്നത് ഇരട്ട പ്രഹരമാണ്. 2 പന്തില്‍ ഒരു റൺസെടുത്ത ഡെവോൺ കോൺവെ, 2 പന്തില്‍ റൺസൊന്നും നേടാത്ത മാര്‍ക് ചാപ്‌മാൻ എന്നിവരെ അർഷ്‌ദീപ് മടക്കി.

മൂന്നാം ഓവറിൽ ഗ്ലെന്‍ ഫിലിപ്‌സിനെ സൂര്യയുടെ കയ്യിലെത്തിച്ച ഹാര്‍ദിക് കിവീസിനെ സമ്മർദത്തിലാക്കി. പിന്നാലെ ഉമ്രാന്‍ മാലിക് എറിഞ്ഞ ഓവറിൽ മൈക്കൽ ബ്രേസ്‌വെൽ ബൗള്‍ഡായി മടങ്ങി. ഒമ്പതാം ഓവറിൽ 13 പന്തില്‍ 13 റൺസെടുത്ത മിച്ചല്‍ സാന്‍റ്‌നര്‍, ഇഷ് സോധി എന്നിവരെ ശിവം മാവി മടക്കി. അക്കൗണ്ട് തുറക്കും മുൻപ് ലോക്കി ഫെര്‍ഗൂസൻ, ബ്ലെയര്‍ ടിക്‌നർ ( 1 റൺസ്) എന്നിവരെയും പുറത്താക്കി. കിവീസ് നിരയിൽ ചെറിയ രീതിയിൽ പ്രതിരോധിച്ച ഡാരൽ മിച്ചൽ 25 പന്തില്‍ 35 മടങ്ങിയതോടെ ന്യൂസിലൻഡിന്‍റെ പോരാട്ടം അവസാനിച്ചു.

ഇന്ത്യൻ ബോളർമാരിൽ ഹാർദിക് പാണ്ഡ്യ നാല് വിക്കറ്റും ശിവം മാവി, അർഷ്‌ദീപ് സിങ്, ഉമ്രാൻ മാലിക് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.