ലണ്ടന്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വനിതാ താരമെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. ഇംഗ്ലണ്ടിന്‍റെ മുന്‍ ക്യാപ്റ്റന്‍ ചാര്‍ലോട്ട് എഡ്വേര്‍ഡ്‌സിനെയാണ് മിതാലി മറികടന്നത്. ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ 15 റണ്‍സ് നേടിയപ്പോഴാണ് മിതാലി ചരിത്രം നേട്ടം കുറിച്ചത്.
മത്സരത്തില്‍ പുറത്താവാതെ നിന്ന താരം 75 റണ്‍സ് കണ്ടെത്തിയിരുന്നു. ഇതോടെ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റുകളിലുമായി താരം 10,273 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 247 മത്സരങ്ങളിൽ നിന്ന് 7849 റൺസ് നേടിയ ന്യൂസിലന്‍ഡിന്‍റെ സുസി ബേറ്റ്സാണ് ഈ പട്ടികയിൽ മൂന്നാമതുള്ളത്.
-
RECORD🚨: #TeamIndia captain @M_Raj03 is now the LEADING RUN-GETTER in women's international cricket across formats. She goes past England's Charlotte Edwards. 👏🏾👏🏾 pic.twitter.com/XVEEK5ugtV
— BCCI Women (@BCCIWomen) July 3, 2021 " class="align-text-top noRightClick twitterSection" data="
">RECORD🚨: #TeamIndia captain @M_Raj03 is now the LEADING RUN-GETTER in women's international cricket across formats. She goes past England's Charlotte Edwards. 👏🏾👏🏾 pic.twitter.com/XVEEK5ugtV
— BCCI Women (@BCCIWomen) July 3, 2021RECORD🚨: #TeamIndia captain @M_Raj03 is now the LEADING RUN-GETTER in women's international cricket across formats. She goes past England's Charlotte Edwards. 👏🏾👏🏾 pic.twitter.com/XVEEK5ugtV
— BCCI Women (@BCCIWomen) July 3, 2021
മിതാലിയുടെ മികവില്‍ ഇന്ത്യ
മത്സരത്തില്‍ മിതാലിയുടെ മികവില്‍ ഇന്ത്യ നാല് വിക്കറ്റിന് ജയം നേടിയിരുന്നു. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് 47 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് 219ന് പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മയുടെ പ്രകടനം നിര്‍ണായകമായി.
മറുപടിക്കിറങ്ങിയ ഇന്ത്യ 46.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇംഗ്ലണ്ട് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.