കൊൽക്കത്ത : ന്യൂസിലാൻഡിനെതിരായ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ(India won the series). അവസാന മത്സരത്തിൽ ന്യൂസിലൻഡിനെതിരെ 73 റണ്‍സിന്‍റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുടെ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലാൻഡ് 17.2 ഓവറിൽ 111 റണ്‍സിന് ഓൾ ഔട്ട് ആവുകയായിരുന്നു.
മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ അക്‌സർ പട്ടേലാണ്(Axar Patel) ന്യൂസിലാൻഡ് നിരയുടെ നട്ടെല്ലൊടിച്ചത്. ഹർഷൽ പട്ടേൽ(Harshel Patel) രണ്ട് വിക്കറ്റ് വീഴ്‌ത്തി. ദീപക് ചഹാർ, യുസ്വേന്ദ്ര ചഹാൽ, വെങ്കിടേഷ് അയ്യർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
-
That's that from the Eden Gardens as #TeamIndia win by 73 runs and clinch the series 3-0.
— BCCI (@BCCI) November 21, 2021 " class="align-text-top noRightClick twitterSection" data="
Scorecard - https://t.co/MTGHRx2llF #INDvNZ @Paytm pic.twitter.com/TwN622SPAz
">That's that from the Eden Gardens as #TeamIndia win by 73 runs and clinch the series 3-0.
— BCCI (@BCCI) November 21, 2021
Scorecard - https://t.co/MTGHRx2llF #INDvNZ @Paytm pic.twitter.com/TwN622SPAzThat's that from the Eden Gardens as #TeamIndia win by 73 runs and clinch the series 3-0.
— BCCI (@BCCI) November 21, 2021
Scorecard - https://t.co/MTGHRx2llF #INDvNZ @Paytm pic.twitter.com/TwN622SPAz
ഓപ്പണർ മാർട്ടിൻ ഗുപ്‌ടിൽ(36 പന്തിൽ 51) മാത്രമാണ് കിവീസ് നിരയിൽ പിടിച്ചുനിൽക്കാനായത്. ഡാരില്‍ മിച്ചല്‍(5), മാര്‍ക് ചാപ്‌മാന്‍(0), ഗ്ലെന്‍ ഫിലിപ്(0), ടിം സീഫെര്‍ട്ട്(17), ജയിംസ് നിഷാം(3), മിച്ചല്‍ സാന്‍റ്‌നര്‍(2), ആഡം മില്‍നെ(7), ലോക്കി ഫെര്‍ഗൂസണ്‍(14), ഇഷ് സോധി(9), എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോറുകൾ. കിവീസ് നിരയിൽ മൂന്ന് ബാറ്റർമാർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.
ALSO READ : Premier League | എവർട്ടണെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി, വിജയം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്‌റ്റൻ രോഹിത് ശർമ(Rohit Sharma)യുടെ അർധസെഞ്ച്വറി മികവിലാണ് മികച്ച സ്കോർ കണ്ടെത്തിയത്. അവസാന ഓവറുകളിൽ തകർത്തടിച്ച ദീപക് ചഹാറും(Deepak Chahar) (8 പന്തിൽ 21), ഹർഷൽ പട്ടേലും(Harshal Patel) (11 പന്തിൽ 18) സ്കോർ ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.
ഇഷാൻ കിഷൻ (21 പന്തിൽ 29), സൂര്യകുമാർ യാദവ്(0), റിഷഭ് പന്ത്(4), ശ്രേയസ് അയ്യർ(20 പന്തിൽ 25) , വെങ്കിടേഷ് അയ്യർ(15 പന്തിൽ20), ഹർഷൽ പട്ടേൽ(11 പന്തിൽ 18) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോർ.