ETV Bharat / sports

IND VS WI | ആദ്യ ടി-20യില്‍ ടോസ് വിന്‍ഡീസിന്, അടിമുടി മാറ്റങ്ങളുമായി ഇന്ത്യ ബാറ്റ് ചെയ്യുന്നു - ഇന്ത്യ വെസ്‌റ്റിന്‍ഡീസ് ടി20

ക്യാപ്‌റ്റനായി രോഹിത് ശര്‍മ്മ തിരിച്ചെത്തിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയാണ് വൈസ്‌ക്യാപ്റ്റന്‍. ഒരിടവേളയ്‌ക്ക് ശേഷം രവി അശ്വിനും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തി.

IND VS WI  IND VS WI T20I  ഇന്ത്യ വെസ്‌റ്റിന്‍ഡീസ് ടി20  ഇന്ത്യ വിന്‍ഡീസ് പരമ്പര
IND VS WI | ആദ്യ ടി-20യില്‍ ടോസ് നേടി വിന്‍ഡീസ്, അടിമുടി മാറ്റങ്ങളുമായി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
author img

By

Published : Jul 29, 2022, 8:16 PM IST

ട്രിനിഡാഡ്: വെസ്‌റ്റിന്‍ഡീസിനെതിരായ ആദ്യ ട്വന്‍റി ട്വന്‍റിയില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ വിന്‍ഡീസ് നായകന്‍ നിക്കോളാസ് പുരാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഏകദിന പരമ്പര കളിച്ച ടീമില്‍ നിന്നും അടിമുടി മറ്റങ്ങളുമായാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്.

ക്യാപ്‌ടനായി രോഹിത് ശര്‍മ്മ തിരിച്ചെത്തിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയാണ് വൈസ്‌ക്യാപ്റ്റന്‍ . റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ഭുവനേശ്വര്‍ കുമാര്‍, ദിനേശ് കാര്‍ത്തിക്ക് എന്നിവരും ടീമിലിടം നേടിയിട്ടുണ്ട്. കെ.എല്‍ രാഹുലിന് പകരക്കാരനായ സഞ്ജു സാംസണ് അന്തിമ ഇലവനില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല.

ഒരിടവേളയ്‌ക്ക് ശേഷം രവി അശ്വിനും ടീമിലേക്ക് മടങ്ങിയെത്തി. അശ്വിന് പുറമെ ജഡേജ, രവി ബിഷ്‌ണോയ് എന്നിവര്‍ സ്‌പിന്‍ ബൗളിങ് നിയന്ത്രിക്കും. മികച്ച ഫോമിലുള്ള ദീപക് ഹൂഡയ്‌ക്ക് ടീമില്‍ അവസരം ലഭിച്ചിട്ടില്ല. ഏകദിന പരമ്പരയിലെ ഫോമാണ് ശ്രേയസ് അയ്യര്‍ക്ക് തുണയായത്. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിങ് എന്നിവര്‍ക്കണ് പേസ് ബൗളിങ് ചുമതല

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, രവിചന്ദ്ര അശ്വിന്‍, അര്‍ഷ്‌ദീപ് സിങ്

വെസ്‌റ്റിന്‍ഡീസ് ടീം: ഷമർ ബ്രൂക്‌സ്, ഷിമ്‌റോൺ ഹെറ്റ്‌മെയർ, റോവ്‌മാൻ പവൽ, നിക്കോളാസ് പുരാൻ, കൈൽ മേയേഴ്‌സ്, ജേസൺ ഹോൾഡർ, അകേൽ ഹൊസൈൻ, ഒഡിയൻ സ്മിത്ത്, അൽസാരി ജോസഫ്, ഒബെഡ് മക്കോയ്, കീമോ പോൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.