ETV Bharat / sports

IND W vs BAN W| മിന്നുമണിയുണ്ട്, പരമ്പര തൂത്തുവാരാന്‍ ഹര്‍മന്‍പ്രീതും സംഘവും: ബംഗ്ലാദേശിന് എതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും - ബംഗ്ലാദേശ്

രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ പരമ്പരയിലെ മൂന്നാം മത്സരത്തിനിറങ്ങുന്നത്.

IND W vs BAN W  IND W vs BAN W Toss  IND W vs BAN W Toss Updation  മിന്നു മണി  ഇന്ത്യ  ബംഗ്ലാദേശ്  ഹര്‍മന്‍പ്രീത് കൗര്‍
IND W vs BAN W
author img

By

Published : Jul 13, 2023, 1:31 PM IST

Updated : Jul 13, 2023, 2:16 PM IST

മിര്‍പുര്‍: ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (Harmanpreet Kaur) ആതിഥേയരെ ഫീല്‍ഡിങ്ങിനയച്ചു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യന്‍ ടീം കളിക്കാനിറങ്ങുന്നത്. മലയാളി താരം മിന്നു മണി (Minnu Mani) തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ടീമില്‍ സ്ഥാനം നിലനിര്‍ത്തി.

ഹര്‍ലീന്‍ ഡിയോള്‍ (Harleen Deol), ബാറെഡ്ഡി അനുഷ (Bareddy Anusha) എന്നിവരെയാണ് മൂന്നാം മത്സരത്തില്‍ ടീമില്‍ നിന്നുമൊഴിവാക്കിയത്. പകരക്കാരായി ദേവിക വൈദ്യയും (Devika Vaidya), റാഷി കനോജിയയും (Rashi Kanojiya) ടീമിലെത്തി. റാഷി കനോജിയുടെ അന്താരാഷ്‌ട്ര അരങ്ങേറ്റം കൂടിയാണിത്.

സ്‌മൃതി മന്ദാന@200: ഇന്ത്യന്‍ വനിത ടീം വൈസ് ക്യാപ്‌റ്റന്‍ സ്‌മൃതി മന്ദാനയുടെ 200-ാം അന്താരാഷ്‌ട്ര മത്സരമാണിത്. 119-ാമത്തെ ടി20 മത്സരമാണ് സ്‌മൃതി മന്ദാന ഇന്ന് കളിക്കുന്നത്. 77 ഏകദിന മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളും താരം ഇന്ത്യന്‍ ടീമിനായി കളിച്ചിട്ടുണ്ട്.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര തൂത്തുവാരാനാണ് ഹര്‍മന്‍പ്രീത് കൗറിന്‍റെയും സംഘത്തിന്‍റെയും ലക്ഷ്യം. മറുവശത്ത് ആതിഥേയരായ ബംഗ്ലാദേശ് ആശ്വാസ ജയമാണ് ലക്ഷ്യമിടുന്നത്.

പരമ്പരയിലെ ആദ്യ മത്സരം ഏഴ് വിക്കറ്റിനാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് ബംഗ്ലാദേശ് ഉയര്‍ത്തിയ 115 റണ്‍സ് വിജയലക്ഷ്യം 17-ാം ഓവറില്‍ ഇന്ത്യന്‍ ടീം മറികടന്നു. രണ്ടാം മത്സരത്തില്‍ 8 റണ്‍സിന്‍റെ ആവേശ ജയം സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പര പിടിച്ചത്.

Also Read : IND vs WI | സൂപ്പര്‍ 'മിയാന്‍'...ജെര്‍മെയ്‌ന്‍ ബ്ലാക്ക്‌വുഡിനെ പറന്നുപിടിച്ച് മുഹമ്മദ് സിറാജ് : വീഡിയോ

മത്സരം കാണാനുള്ള വഴി: ഇന്ത്യ വനിത ക്രിക്കറ്റ് ടീമും ബംഗ്ലാദേശ് വനിത ക്രിക്കറ്റ് ടീമും തമ്മിലേറ്റുമുട്ടുന്ന മത്സരങ്ങള്‍ ഇന്ത്യയിലെ ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്നില്ല. കളിയുടെ തത്സമയ സ്‌ട്രീമിങ് ഫാൻകോഡ് (FanCode) ആപ്പില്‍ ലഭ്യമാണ്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും മത്സരം തത്സമയം കാണാന്‍ സാധിക്കും.

ഇന്ത്യൻ വനിതകൾ (പ്ലേയിങ് ഇലവൻ): ഷഫാലി വർമ, സ്‌മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ദേവിക വൈദ്യ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റന്‍), യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ദീപ്തി ശർമ, പൂജ വസ്‌ത്രാകർ, അമൻജോത് കൗർ, റാഷി കനോജിയ, മിന്നു മണി

ബംഗ്ലാദേശ് വനിതകൾ (പ്ലേയിങ് ഇലവൻ): ഷാതി റാണി, ഷമീമ സുൽത്താന, ദിലാര അക്തര്‍, നിഗർ സുൽത്താന (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ഷൊർന അക്‌തർ, റിതു മോനി, നഹിദ അക്‌തർ, റബേയ ഖാത്തൂന്‍, സുൽത്താന ഖാത്തൂൺ, ഫാഹിമ ഖാത്തൂൺ, മറുഫ അക്‌തർ.

Also Read : MCC | 'ഏകദിന പരമ്പരകള്‍ കുറയ്ക്കണം': ക്രിക്കറ്റ് വളരാന്‍ വേറെ മാർഗമില്ല, നിര്‍ദേശവുമായി എംസിസി

Last Updated : Jul 13, 2023, 2:16 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.