മിര്‍പൂര്‍ : അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കായി അരങ്ങേറ്റം നടത്തിയ മലയാളി താരം മിന്നു മണി തുടക്കം മിന്നിച്ചു. ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ തന്‍റെ ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ വിക്കറ്റ് വീഴ്‌ത്തിയാണ് താരം വരവറിയിച്ചത്. ബംഗ്ലാദേശ് ഓപ്പണര്‍ ഷമീമ സുല്‍ത്താനയാണ് സ്‌പിന്‍ ഓള്‍റൗണ്ടറായ മിന്നുവിന്‍റെ ആദ്യ ഇര.
-
Minnu Mani First International Wicket#BANvIND pic.twitter.com/9g5xenjVSM
— ROMAL JOSEPH (@romaljoseph11) July 9, 2023 " class="align-text-top noRightClick twitterSection" data="
">Minnu Mani First International Wicket#BANvIND pic.twitter.com/9g5xenjVSM
— ROMAL JOSEPH (@romaljoseph11) July 9, 2023Minnu Mani First International Wicket#BANvIND pic.twitter.com/9g5xenjVSM
— ROMAL JOSEPH (@romaljoseph11) July 9, 2023
ബംഗ്ലാദേശ് ഇന്നിങ്‌സിന്‍റെ അഞ്ചാം ഓവറിലാണ് മലയാളി താരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ പന്തേല്‍പ്പിക്കുന്നത്. ഓവറിന്‍റെ നാലാം പന്തില്‍ തന്നെ ഷമീമ സുല്‍ത്താനയെ ജെമീമ റോഡ്രിഗസിന്‍റെ കയ്യിലെത്തിക്കാന്‍ മിന്നുവിന് കഴിഞ്ഞു. 13 പന്തുകളില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 17 റണ്‍സെടുത്താണ് സുല്‍ത്താന മടങ്ങിയത്.
-
Minnu Mani gets her debut wicket!#CricketTwitter #INDvBAN pic.twitter.com/6JuS5RddFE
— Asli BCCI Women (@AsliBCCIWomen) July 9, 2023 " class="align-text-top noRightClick twitterSection" data="
">Minnu Mani gets her debut wicket!#CricketTwitter #INDvBAN pic.twitter.com/6JuS5RddFE
— Asli BCCI Women (@AsliBCCIWomen) July 9, 2023Minnu Mani gets her debut wicket!#CricketTwitter #INDvBAN pic.twitter.com/6JuS5RddFE
— Asli BCCI Women (@AsliBCCIWomen) July 9, 2023
ഇന്ത്യയ്‌ക്കായി ടി20 കളിക്കുന്ന ആദ്യ മലയാളി താരമാണ് 24-കാരിയായ മിന്നു മണി. വയനാട് ഒണ്ടയങ്ങാടി സ്വദേശിയായ മിന്നു മണി-വസന്ത ദമ്പതികളുടെ മകളാണ്. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്‌മൃതി മന്ദാനയാണ് 24-കാരിയായ മിന്നു മണിക്ക് ക്യാപ് സമ്മാനിച്ചത്. വീടിനടുത്തുള്ള നെൽവയലിൽ തന്‍റെ പത്താം വയസില്‍ ആൺകുട്ടികളോടൊപ്പമാണ് മിന്നു മണി ക്രിക്കറ്റ് കളിക്കാന്‍ ആരംഭിച്ചത്. എട്ടാം ക്ലാസ് പഠനത്തിനായി ഇടപ്പാടി സർക്കാർ ഹൈസ്‌കൂളിൽ ചേര്‍ന്നതോടെയാണ് താരം ക്രിക്കറ്റ് ഗൗരവമായി എടുക്കുന്നത്.
16-ാം വയസില്‍ കേരള ടീമിലേക്ക് വിളിയെത്തിയ താരത്തിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടതായി വന്നിട്ടില്ല. കഴിഞ്ഞ 10 വർഷമായി ടീമിലെ സ്ഥിരാംഗമായ മിന്നു 2019-ൽ ബംഗ്ലാദേശിൽ പര്യടനം നടത്തിയ ഇന്ത്യൻ എ ടീമിന്‍റെ ഭാഗമായിരുന്നു. ഏഷ്യ കപ്പ് ജൂനിയർ ചാമ്പ്യന്‍ഷിപ്പിലും താരം കളിച്ചിട്ടുണ്ട്.
വനിത ഐപിഎല്ലിന്‍റെ പ്രഥമ സീസണില്‍ ഡൽഹി ക്യാപിറ്റൽസിന്‍റെ താരമായിരുന്നു മിന്നു. സീസണിന് മുന്നോടിയായുള്ള താര ലേലത്തില്‍ 30 ലക്ഷം രൂപയായിരുന്നു ഡല്‍ഹി മിന്നുവിനായി മുടക്കിയത്. എന്നാല്‍ ടീമില്‍ കാര്യമായ അവസരം താരത്തിന് ലഭിച്ചിരുന്നില്ല. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിനെതിരെ അരങ്ങേറ്റം നടത്തിയ താരം ആകെ മൂന്ന് മത്സരങ്ങളിലാണ് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടത്.
അതേസമയം അനുഷ ബാറെഡ്ഡിയും ഇന്ത്യയ്‌ക്കായി അരങ്ങേറ്റം നടത്തിയിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ആതിഥേയരായ ബംഗ്ലാദേശിനെ ബാറ്റുചെയ്യാന്‍ അയയ്‌ക്കുകയായിരുന്നു.
ഇന്ത്യൻ വനിതകൾ (പ്ലേയിങ് ഇലവൻ): ഷഫാലി വർമ, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റന്‍), യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ദീപ്തി ശർമ, പൂജ വസ്‌ത്രാകർ, അമൻജോത് കൗർ, ബാറെഡ്ഡി അനുഷ, മിന്നു മണി.
ബംഗ്ലാദേശ് വനിതകൾ (പ്ലേയിങ് ഇലവൻ): നിഗർ സുൽത്താന (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), സൽമ ഖാത്തൂൺ, ഷമീമ സുൽത്താന, നഹിദ അക്തർ, റിതു മോനി, ഷൊർന അക്തർ, മറുഫ അക്തർ, ശോഭന മോസ്റ്ററി, ഷാതി റാണി, സുൽത്താന ഖാത്തൂൺ, റബേയ ഖാൻ.