ETV Bharat / sports

IND W vs BAN W | 19 റണ്‍സെടുത്ത ഷഫാലി ടോപ് സ്‌കോറര്‍ ; ബംഗ്ലാദേശിനെതിരെ 100 കടക്കാന്‍ കഴിയാതെ ഇന്ത്യന്‍ വനിതകള്‍

author img

By

Published : Jul 11, 2023, 3:31 PM IST

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യന്‍ വനിതകള്‍ നേടിയത് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 95 റണ്‍സ്

IND W vs BAN W  india women vs bangladesh women  minnu mani  ഹര്‍മന്‍പ്രീത് കൗര്‍  Harmanpreet Kaur  ഇന്ത്യ vs ബംഗ്ലാദേശ്  ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം  Indian women cricket team  IND W vs BAN W 2nd T20I score updates  ഇന്ത്യന്‍ വനിതകള്‍
19 റണ്‍സെടുത്ത ഷഫാലി ടോപ് സ്‌കോറര്‍

മിര്‍പൂര്‍ : ഇന്ത്യന്‍ വനിതകള്‍ക്കെതിരായ രണ്ടാം ടി20-യില്‍ ബംഗ്ലാദേശിന് 96 റണ്‍സിന്‍റെ വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 95 റണ്‍സ് എടുത്തത്. മികച്ച രീതിയില്‍ പന്തെറിഞ്ഞ ബംഗ്ലാദേശ്‌ ബോളര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്‌ക്ക് അടിപതറുകയായിരുന്നു. 14 പന്തില്‍ 19 റണ്‍സെടുത്ത ഷഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ആതിഥേയര്‍ക്കായി സുൽത്താന ഖാത്തൂൺ മൂന്നും ഫാഹിമ ഖാത്തൂൺ രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി.ഓപ്പണര്‍മാരായ സ്‌മൃതി മന്ദാനയും ഷഫാലി വര്‍മയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 4.2 ഓവറില്‍ 33 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയതിന് ശേഷമായിരുന്നു ഇന്ത്യ തകര്‍ന്നടിഞ്ഞത്. സ്‌മൃതി മന്ദാനയെ (13 പന്തില്‍ 13) ബൗള്‍ഡാക്കിക്കൊണ്ട് നഹിദ അക്‌തറാണ് ഇന്ത്യയ്‌ക്ക് ആദ്യ പ്രഹരം നല്‍കിയത്.

തുടര്‍ന്ന് ആറാം ഓവറിന്‍റെ ആദ്യ പന്തില്‍ ഷഫാലി വര്‍മയേയും തൊട്ടടുത്ത പന്തില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനേയും മടക്കിക്കൊണ്ട് സുൽത്താന ഖാത്തൂൺ ഇന്ത്യയെ ഞെട്ടിച്ചു. ഷഫാലിയെ ശോഭന മോസ്‌തരി പിടികൂടിയപ്പോള്‍ ഹര്‍മന്‍ ബൗള്‍ഡാവുകയായിരുന്നു. പിന്നാലെ യാസ്തിക ഭാട്ടിയയും (13 പന്തില്‍ 11) തിരിച്ച് കയറിയതോടെ ഇന്ത്യ 8.3 ഓവറില്‍ നാലിന് 48 എന്ന നിലയിലേക്ക് തകര്‍ന്നു.

പിന്നീട് ഒന്നിച്ച ജെമീമ റോഡ്രിഗസും ഹര്‍ലിന്‍ ഡിയോളും ഏറെ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയതെങ്കിലും സ്‌കോര്‍ ബോര്‍ഡിന് വേഗം വച്ചിരുന്നില്ല. 14-ാം ഓവറിന്‍റെ ആദ്യ പന്തില്‍ ജെമീമ റോഡ്രിഗസിനെ (21 പന്തില്‍ 8) വിക്കറ്റ് കീപ്പര്‍ നിഗര്‍ സുല്‍ത്താന സ്‌റ്റംപ് ചെയ്‌തു. തൊട്ടടുത്ത ഓവറില്‍ ഹര്‍ലിന്‍റെ ചെറുത്ത് നില്‍പ്പും അവസാനിച്ചതോടെ ഇന്ത്യ ആറിന് 61 എന്ന നിലയിലായി.

ഏഴാം വിക്കറ്റില്‍ ദീപ്‌തി ശര്‍മയും അമൻജോത് കൗറും 21 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ദീപ്‌തിയെ (14 പന്തില്‍ 10) മടക്കി ഫാഹിമ ഖാത്തൂണാണ് അതിഥേയര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. അവസാന ഓവറിന്‍റെ ആദ്യ പന്തില്‍ അമന്‍ജോതും (17 പന്തില്‍ 14) മടങ്ങി. പൂജ വസ്‌ത്രാകർ (3 പന്തില്‍ 7), മിന്നു മണി (3 പന്തില്‍ 5) എന്നിവര്‍ പുറത്താവാതെ നിന്നു.

മത്സരം കാണാനുള്ള വഴി : ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ വനിതകളുടെ മത്സരങ്ങള്‍ രാജ്യത്ത് ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്നില്ല. ഫാൻകോഡ് ആപ്പില്‍ കളിയുടെ തത്സമയ സ്‌ട്രീമിങ് ലഭ്യമാണ്. കൂടാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും മത്സരം തത്സമയം ലഭ്യമാണ്.

ഇന്ത്യൻ വനിതകൾ (പ്ലെയിങ് ഇലവൻ): ഷഫാലി വർമ, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റന്‍), യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ദീപ്തി ശർമ, പൂജ വസ്‌ത്രാകർ, അമൻജോത് കൗർ, ബാറെഡ്ഡി അനുഷ, മിന്നു മണി.

ബംഗ്ലാദേശ് വനിതകൾ (പ്ലെയിങ് ഇലവൻ): ഷാതി റാണി, ഷമീമ സുൽത്താന, ശോഭന മോസ്‌തരി, നിഗർ സുൽത്താന (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ഷൊർന അക്‌തർ, റിതു മോനി, നഹിദ അക്‌തർ, ഫാഹിമ ഖാത്തൂൺ, മറുഫ അക്‌തർ, സുൽത്താന ഖാത്തൂൺ, റബേയ ഖാൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.