ETV Bharat / sports

IND VS WI: ലക്ഷ്യം സമ്പൂർണ വിജയം; അവസാന ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ്

ഇന്ത്യൻ നിരയിൽ ആവേശ് ഖാന് പകരം പ്രസീദ് കൃഷ്‌ണ ഇടം നേടി

IND VS WI THIRD ODI TOSS REPORT  IND VS WI  IND VS WI ODI  അവസാന ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ്  ഇന്ത്യ വെസ്റ്റ് ഇൻഡീസ്  സഞ്ജു സാംസണ്‍  പരമ്പര തൂത്തുവാരാൻ ഇന്ത്യ  Sanju Samson
IND VS WI: ലക്ഷ്യം സമ്പൂർണ വിജയം; അവസാന ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ്
author img

By

Published : Jul 27, 2022, 6:58 PM IST

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇൻഡീസിനെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ നായകൻ ശിഖാർ ധവാൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ നിന്ന് വ്യത്യസ്‌തമായി ഒരു മാറ്റവുമായി ഇന്ത്യ എത്തുമ്പോൾ മൂന്ന് മാറ്റങ്ങളുമായാണ് വിൻഡീസ് നിര കളത്തിലിറങ്ങുന്നത്.

ഇന്ത്യൻ നിരയിൽ ആവേശ് ഖാന് പകരം പ്രസീദ് കൃഷ്‌ണ ഇടം നേടിയപ്പോൾ വിൻഡീസ് നിരയിൽ അൽസാരി ജോസഫ്, റോവ്‌മാൻ പവൽ, റൊമാരിയോ ഷെപ്പേർഡ് എന്നിവർക്ക് പകരം ജേസൻ ഹോൾഡർ, കീസി കാർട്ടി, കാമിയോ പോൾ എന്നിവർ ഇടം നേടി.

  • A look at our Playing XI for the final ODI.

    One change for #TeamIndia. Prasidh Krishna comes in for Avesh Khan.

    Ravindra Jadeja was not available for selection for the 3rd ODI since he is still not 100 percent fit.The medical team will continue to monitor his progress.#WIvIND pic.twitter.com/4bkh524SBu

    — BCCI (@BCCI) July 27, 2022 " class="align-text-top noRightClick twitterSection" data=" ">

മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ആദ്യ ഏകദിനത്തില്‍ മൂന്ന് റണ്‍സിന്‍റേയും രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റിന്‍റേയും ജയമാണ് ഇന്ത്യ നേടിയത്. ഇതോടെ പരമ്പര തൂത്തുവാരാന്‍ ശിഖര്‍ ധവാനും സംഘവും ലക്ഷ്യം വയ്‌ക്കുമ്പോള്‍ ആശ്വാസ ജയം തേടിയാണ് വിന്‍ഡീസ് ഇറങ്ങുക.

പ്ലേയിങ് ഇലവൻ

ഇന്ത്യ: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ ഠാക്കൂര്‍, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്‌ണ

വെസ്റ്റ് ഇൻഡീസ്: ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പര്‍), ബ്രാൻഡൻ കിംഗ്, കീസി കാർട്ടി, ഷമർ ബ്രൂക്‌സ്, കൈൽ മേയേഴ്‌സ്, നിക്കോളാസ് പുരാൻ (ക്യാപ്‌റ്റൻ), ജേസൻ ഹോൾഡർ, അകാൽ ഹൊസൈൻ, കാമിയോ പോൾ, അൽസാരി ജോസഫ്, ഹെയ്‌ഡൻ വാൽഷ്, ജെയ്‌ഡൻ സീൽസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.