ETV Bharat / sports

IND VS WI | രണ്ടാം ഏകദിനത്തിലും ജഡേജ കളിക്കില്ല; സ്ഥിരീകരിച്ച് ബിസിസിഐ - രവീന്ദ്ര ജഡേജയ്‌ക്ക് കാല്‍മുട്ടിന് പരിക്ക്

കാൽമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് വെസ്റ്റ്‌ ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ കളിക്കില്ല.

Jadeja ruled out of first two ODIs against West Indies due to knee injury  ravindra jadeja  ravindra jadeja knee injury  ravindra jadeja updates  IND VS WI  ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ  രവീന്ദ്ര ജഡേജയ്‌ക്ക് കാല്‍മുട്ടിന് പരിക്ക്  ഇന്ത്യ vs വെസ്റ്റ്‌ ഇന്‍ഡീസ്
IND VS WI | രണ്ടാം ഏകദിനത്തിലും ജഡേജ കളിക്കില്ല; സ്ഥിരീകരിച്ച് ബിസിസിഐ
author img

By

Published : Jul 23, 2022, 5:12 PM IST

പോർട്ട് ഓഫ് സ്പെയിൻ: വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിവും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ കളിക്കില്ല. വലത് കാൽമുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ബിസിസിഐ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

മെഡിക്കൽ ടീം ജഡേജയുടെ ആരോഗ്യനിലയിലെ പുരോഗതി നിരീക്ഷിച്ചു വരികയാണ്. മൂന്നാം ഏകദിനത്തിൽ താരം കളിക്കുമോയെന്ന് പിന്നീട് തീരുമാനിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി. പരമ്പരയില്‍ വൈസ്‌ ക്യാപ്‌റ്റനായിരുന്ന ജഡേജയ്‌ക്ക് പരമ്പരയിലെ ആദ്യ മത്സരവും നഷ്‌ടമായിരുന്നു.

രണ്ടാം മത്സരം നാളെ(24.07.2022) വൈകിട്ട് ഏഴ് മണിക്ക് ക്വീൻസ് പാർക്കിലാണ് നടക്കുക. ഒന്നാം മത്സരത്തില്‍ മൂന്ന് റണ്‍സിന് ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ്. ഇതോടെ സന്ദര്‍ശകര്‍ പരമ്പര പിടിക്കാന്‍ ഇറങ്ങുമ്പോള്‍ ഒപ്പമെത്താനാവും വിന്‍ഡീസ് ശ്രമം.

ഇതേ വേദിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 309 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 305 റണ്‍സാണ് നേടാനായത്.

also read: 'ലജ്ജാവതിയെ നിന്‍റെ കള്ളകടക്കണ്ണില്‍..'; ക്യൂന്‍സ് പാര്‍ക്കില്‍ ധവാന്‍റെ ബൗണ്ടറിക്ക് മലയാള ഗാനം, സോഷ്യല്‍ മീഡിയയില്‍ ആഘോഷം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.