ഡൊമിനിക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ദിനത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ടീം പുറത്തെടുത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസിനെ 150ല്‍ എറിഞ്ഞൊതുക്കിയ ഇന്ത്യന്‍ ടീം ആദ്യ ഇന്നിങ്‌സില്‍ 80 റണ്‍സ് നേടിയിട്ടുണ്ട്. നായകന്‍ രോഹിത് ശര്‍മ (30), അരങ്ങേറ്റക്കാരന്‍ യശസ്വി ജയ്‌സ്വാള്‍ (40) എന്നിവരാണ് ക്രീസില്‍.
ആദ്യ ദിവസത്തിന്‍റെ തുടക്കത്തില്‍ തന്നെ പിടിച്ചെടുത്ത മേധാവിത്വം ദിവസം മുഴുവന്‍ നിലനിര്‍ത്താന്‍ ഇന്ത്യയ്‌ക്കായി. ആദ്യ സെഷനില്‍ നാല് വിക്കറ്റ് നേടി ആതിഥേയരെ തകര്‍ച്ചയിലേക്ക് തള്ളിയിടാന്‍ ഇന്ത്യയ്‌ക്കായിരുന്നു. 68-ന് നാല് എന്ന നിലയിലായിരുന്നു ആദ്യ ദിനത്തില്‍ വിന്‍ഡീസ് ലഞ്ചിന് പിരിഞ്ഞത്.
രവിചന്ദ്രന്‍ അശ്വിന്‍ രണ്ടും രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളുമാണ് ആദ്യ സെഷനില്‍ സ്വന്തമാക്കിയത്. തഗെനരൈന്‍ ചന്ദര്‍പോള്‍ (12), ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റ് (20), റെയ്‌മോണ്‍ റെയ്‌ഫെര്‍ (2), ജെര്‍മെയ്‌ന്‍ ബ്ലാക്ക്‌വുഡ് (14) എന്നിവരുടെ വിക്കറ്റുകളായിരുന്നു ആദ്യ സെഷനില്‍ തന്നെ വിന്‍ഡീസിന് നഷ്‌ടമായത്. വിന്‍ഡീസ് ഓപ്പണര്‍മാരെ അശ്വിന്‍ മടക്കിയപ്പോള്‍ മൂന്നാമനായി ക്രീസിലെത്തിയ റെയ്‌മോണ്‍ റെയ്‌ഫെറുടെ വിക്കറ്റ് ശര്‍ദുല്‍ താക്കൂറാണ് സ്വന്തമാക്കിയത്.
ജെര്‍മെയ്‌ന്‍ ബ്ലാക്ക്‌വുഡിനെയായിരുന്നു (Jermaine Blackwood) രവീന്ദ്ര ജഡേജ പുറത്താക്കിയത്. ബ്ലാക്ക്‌വുഡിനെ ജഡേജ ഇന്ത്യന്‍ താരം മുഹമ്മദ് സിറാജിന്‍റെ (Mohammed Siraj) കൈകളില്‍ എത്തിക്കുകയായിരുന്നു. അത്യുഗ്രന്‍ ഫീല്‍ഡിങ് മികവ് പുറത്തെടുത്തായിരുന്നു സിറാജ് വിന്‍ഡീസ് താരം അടിച്ചുയര്‍ത്തിയ പന്ത് കൈപ്പിടിയിലൊതുക്കിയത്.
മത്സരത്തിന്‍റെ 28-ാം ഓവറിലാണ് ബ്ലാക്ക്‌വുഡിനെ വിന്‍ഡീന് നഷ്‌ടമാകുന്നത്. ജഡേജ എറിഞ്ഞ ഓവറിലെ അവസാന പന്ത് മിഡ് ഓഫ് ഫീല്‍ഡറിന് മുകളിലൂടെ അടിക്കാനായിരുന്നു ബ്ലാക്ക്‌വുഡിന്‍റെ ശ്രമം. എന്നാല്‍, ജഡേജയുടെ ഫുള്‍ ലെങ്‌ത് ഡെലിവറി കൃത്യമായി ബാറ്റില്‍ കണക്‌ട് ചെയ്യിക്കാന്‍ വിന്‍ഡീസ് താരത്തിനായില്ല.
വായുവില്‍ ഉയര്‍ന്ന് പൊങ്ങിയ പന്ത് തന്‍റെ വലതുവശത്തേക്ക് ഓടിയാണ് സിറാജ് പിടിച്ചെടുത്തത്. തന്‍റെ ഒരു കൈ കൊണ്ടായിരുന്നു മുഹമ്മദ് സിറാജ് പന്ത് പിടിച്ചത്. വീഡിയോ കാണാം...
-
Miyaan Bhai ki daring 😯 #INDvWIonFanCode #WIvIND pic.twitter.com/LUdvAmmbVr
— FanCode (@FanCode) July 12, 2023 " class="align-text-top noRightClick twitterSection" data="
">Miyaan Bhai ki daring 😯 #INDvWIonFanCode #WIvIND pic.twitter.com/LUdvAmmbVr
— FanCode (@FanCode) July 12, 2023Miyaan Bhai ki daring 😯 #INDvWIonFanCode #WIvIND pic.twitter.com/LUdvAmmbVr
— FanCode (@FanCode) July 12, 2023
മത്സരത്തില്‍ ഫീല്‍ഡില്‍ തിളങ്ങിയ സിറാജ് പന്തെറിയാനെത്തിയപ്പോള്‍ ഒരു വിക്കറ്റാണ് സ്വന്തമാക്കിയത്. വിന്‍ഡീസിന്‍റെ പരിചയ സമ്പന്നനായ ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറുടെ വിക്കറ്റാണ് സിറാജ് നേടിയത്. ആദ്യ ഇന്നിങ്‌സില്‍ 12 ഓവര്‍ പന്തെറിഞ്ഞ സിറാജ് രണ്ട് മെയ്‌ഡന്‍ ഉള്‍പ്പടെ 25 റണ്‍സായിരുന്നു വിട്ടുകൊടുത്തത്.
സ്‌പിന്നര്‍മാരുടെ കരുത്തിലായിരുന്നു ആദ്യ ദിനം തന്നെ ഇന്ത്യ ടോസ് നേടി ബാറ്റ് ചെയ്യാനെത്തിയ വെസ്റ്റ് ഇന്‍ഡീസിനെ എറിഞ്ഞൊതുക്കിയത്. ഇന്ത്യയ്‌ക്ക് വേണ്ടി രവിചന്ദ്രന്‍ അശ്വിന്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തി. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകളാണ് സ്വന്തമാക്കിയത്.