ETV Bharat / sports

IND VS WI | 'ഇതൊരു തുടക്കം മാത്രം'; സഞ്‌ജുവിനെ അഭിനന്ദിച്ച് ഇയാന്‍ ബിഷപ്പ്

ഏകദിന ക്രിക്കറ്റിലെ കന്നി അര്‍ധ സെഞ്ച്വറി നേടിയ മലയാളി ക്രിക്കറ്റര്‍ സഞ്‌ജു സാംസണെ അഭിനന്ദിച്ച് ഇയാന്‍ ബിഷപ്പ്

Ian Bishop applauds Sanju Samson for scoring his first ODI half century  Ian Bishop applauds Sanju Samson  Ian Bishop  Sanju Samson  Sanju Samson first ODI half century  IND VS WI  ഇന്ത്യ vs വെസ്റ്റ്‌ ഇന്‍ഡീസ്  സഞ്‌ജുവിനെ അഭിനന്ദിച്ച് ഇയാന്‍ ബിഷപ്പ്  സഞ്‌ജു സാംസണ്‍  ഇയാന്‍ ബിഷപ്പ്  സഞ്‌ജു സാംസണ് ആദ്യ അന്താരാഷ്‌ട്ര അര്‍ധ സെഞ്ചുറി
IND VS WI | 'ഇതൊരു തുടക്കം മാത്രം'; സഞ്‌ജുവിനെ അഭിനന്ദിച്ച് ഇയാന്‍ ബിഷപ്പ്
author img

By

Published : Jul 25, 2022, 12:01 PM IST

പോര്‍ട്ട് ഓഫ്‌ സ്‌പെയിന്‍ : മലയാളി ക്രിക്കറ്റര്‍ സഞ്‌ജു സാംസണിന്‍റെ കടുത്ത ആരാധകനാണ് താനെന്ന് പലകുറി വെളിപ്പെടുത്തിയ ആളാണ് വെസ്റ്റ് ഇന്‍ഡീസ് മുന്‍ പേസറും വിഖ്യാത കമന്‍റേറ്ററുമായ ഇയാന്‍ ബിഷപ്പ്. സഞ്ജുവിന്‍റെ ബാറ്റിങ് ശൈലിയെ ഉള്‍പ്പടെ പ്രശംസിച്ച് അദ്ദേഹം രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ ഏകദിന ക്രിക്കറ്റിലെ കന്നി അര്‍ധ സെഞ്ച്വറി നേടിയ താരത്തെ അഭിനന്ദിച്ചിരിക്കുകയാണ് ബിഷപ്പ്.

ഇതൊരു തുടക്കം മാത്രമാണെന്നാണ് അദ്ദേഹം പറയുന്നത്. 'സഞ്ജു സാംസണിന് ഏകദിന കരിയറിലെ ആദ്യ അര്‍ധ സെഞ്ച്വറി. അവന്‍റെ വരാനിരിക്കുന്ന പ്രകടനങ്ങളുടെ തുടക്കം മാത്രമാണിതെന്നാണ് നിരവധി ആരാധകര്‍ പ്രതീക്ഷിക്കുന്നത്' - ബിഷപ്പ് ട്വീറ്റ് ചെയ്‌തു.

തന്‍റെ മൂന്നാമത്തെ മാത്രം ഏകദിന ഇന്നിങ്‌സിലാണ് സഞ്‌ജു കന്നി അര്‍ധ സെഞ്ച്വറി നേടിയത്. 51 പന്തില്‍ മൂന്ന് വീതം ബൗണ്ടറികളും സിക്‌സുകളും സഹിതം 54 റണ്‍സാണ് സഞ്‌ജു നേടിയത്. പിന്നാലെ റണ്ണൗട്ടായ താരം നിര്‍ഭാഗ്യവാനായി മടങ്ങിയത് ആരാധകര്‍ക്ക് നിരാശയായി.

  • First half century in ODI’s for Sanju Samson. So many of his fans hope it’s the first of many👏🏻👏🏻👏🏻.

    — Ian Raphael Bishop (@irbishi) July 24, 2022 " class="align-text-top noRightClick twitterSection" data=" ">

നേരത്തെ അന്താരാഷ്‌ട്ര ടി20യില്‍ സഞ്‌ജു തന്‍റെ കന്നി അര്‍ധ സെഞ്ച്വറി നേടിയപ്പോഴും അഭിനന്ദനവുമായി ബിഷപ്പ് രംഗത്തെത്തിയിരുന്നു. സഞ്ജുവിനെ പ്രോത്സാഹിപ്പിക്കുന്നത് തുടരണമെന്നും അവൻ അസാധാരണ പ്രതിഭയാണെന്നുമായിരുന്നു ബിഷപ്പ് പറഞ്ഞത്. അയര്‍ലന്‍ഡിനെതിരെയുള്ള പരമ്പരയിലാണ് അന്താരാഷ്‌ട്ര ടി20യില്‍ സഞ്‌ജു തന്‍റെ കന്നി അര്‍ധ സെഞ്ച്വറി തികച്ചത്.

also read: വിന്‍ഡീസിനെതിരെ പരമ്പര നേടി ഇന്ത്യ ; പണി കിട്ടിയത് പാകിസ്ഥാന്

അതേസമയം കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ ഇന്ത്യ വിന്‍ഡീസിനെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 311 റണ്‍സാണെടുത്തത്. മറുപടിക്കിറങ്ങിയ ഇന്ത്യ 49.4 ഓവറില്‍ 312 റണ്‍സെടുത്തു.

അക്‌സര്‍ പട്ടേല്‍ പുറത്തെടുത്ത അക്രമണോത്സുക ബാറ്റിങ്ങാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. 35 പന്തില്‍ 64 റണ്‍സടിച്ച് പുറത്താവാതെ നിന്നാണ് അക്‌സര്‍ ടീമിന്‍റെ വിജയം ഉറപ്പിച്ചത്. സഞ്‌ജുവിന് പുറമെ ശ്രേയസ് അയ്യരും അര്‍ധ സെഞ്ച്വറി നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.