ഗുവാഹത്തി : ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ 67 റണ്‍സിന്‍റെ വിജയമാണ് നേടിയത്. വിരാട് കോലിയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. 87 പന്തില്‍ 113 റണ്‍സാണ് കോലി അടിച്ചെടുത്തത്. 34കാരന്‍റെ 45ാം ഏകദിന സെഞ്ചുറിയാണിത്.
എന്നാല്‍ ബാറ്റിങ്ങിനിടെ ഓള്‍റൗണ്ടര്‍ ഹാർദിക് പാണ്ഡ്യയോട് കോലി കലിപ്പ് കാട്ടിയ ഒരു സംഭവവും ഉണ്ടായി. ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ 43-ാം ഓവറിലാണിത് നടന്നത്. കസുൻ രജിതയുടെ പന്തിൽ സ്ട്രൈക്ക് ചെയ്‌ത കോലി വേഗമേറിയ ഒരു സിംഗിൾ പൂര്‍ത്തിയാക്കി.
- — Guess Karo (@KuchNahiUkhada) January 10, 2023 " class="align-text-top noRightClick twitterSection" data="
— Guess Karo (@KuchNahiUkhada) January 10, 2023
">— Guess Karo (@KuchNahiUkhada) January 10, 2023
രണ്ടാം റണ്ണിനായി പിച്ചിന്‍റെ പാതിയോളം 34കാരന്‍ ഓടിയെത്തിയെങ്കിലും ഹാര്‍ദിക് തിരിച്ച് അയയ്‌ക്കുകയായിരുന്നു. ഹാര്‍ദിക്കിന്‍റെ പ്രവൃത്തിയിലുള്ള അതൃപ്‌തി വ്യക്തമാക്കിയ കോലി താരത്തെ തുറിച്ചുനോക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 373 റണ്‍സാണ് നേടിയത്. കോലിക്ക് പുറമെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍ എന്നിവരുടെ അര്‍ധ സെഞ്ചുറികളും ഇന്ത്യയ്‌ക്ക് കരുത്തായി. മറുപടിക്കിറങ്ങിയ ലങ്കയ്‌ക്ക് എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 306 റണ്‍സെടുക്കാനാണ് സാധിച്ചത്.
Also read: Watch : ഷനകയ്‌ക്ക് എതിരെ ഷമിയുടെ 'മങ്കാദിങ്' ; അപ്പീല്‍ പിന്‍വലിച്ച് രോഹിത് ശര്‍മ
അപരാജിത സെഞ്ചുറിയുമായി നായകന്‍ ദാസുന്‍ ഷനക പൊരുതിയെങ്കിലും ലക്ഷ്യം അകന്ന് നില്‍ക്കുകയായിരുന്നു. 88 പന്തില്‍ പുറത്താവാതെ 108 റണ്‍സാണ് ഷനക നേടിയത്. ഇന്ത്യയ്‌ക്കായി ഉമ്രാന്‍ മാലിക് മൂന്ന് വിക്കറ്റ് വീഴ്‌ത്തി.