ETV Bharat / sports

IND vs SL: കാര്യവട്ടത്ത് ടോസ് വീണു; സൂര്യയും സുന്ദറും ടീമില്‍; ലങ്കന്‍ നിരയിലും മാറ്റം

author img

By

Published : Jan 15, 2023, 1:31 PM IST

ശ്രീലങ്കയ്‌ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുത്തു.

india vs sri lanka 3rd odi toss report  IND vs SL  india vs sri lanka  Rohit sharma  Dasun Shanaka  IND vs SL 3rd odi toss report  ഇന്ത്യ vs ശ്രീലങ്ര  രോഹിത് ശര്‍മ  ദസുൻ ഷനക  suryakumar yadav  സൂര്യകുമാര്‍ യാദവ്
കാര്യവട്ടത്ത് ടോസ് വീണു

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്ക് എതിരായ മൂന്നാം ഏകദിനത്തിന് ടോസ് വീണു. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ലങ്കയെ ഫീല്‍ഡിങ്ങിന് അയച്ചു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്.

സൂര്യകുമാര്‍ യാദവ്, വാഷിങ്‌ടണ്‍ സുന്ദര്‍ എന്നിവര്‍ ഇടം നേടിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ, ഉമ്രാന്‍ മാലിക് എന്നിവര്‍ക്കാണ് സ്ഥാനം നഷ്‌ടമായത്. ലങ്കന്‍ നിരയിലും രണ്ട് മാറ്റങ്ങളുള്ളതായി നായകന്‍ ദസുൻ ഷനക അറിയിച്ചു.

ആഷെൻ ബണ്ഡാര, ജെഫ്രി വന്ദർസായി എന്നിവരാണ് ടീമിലെത്തിയത്. ധനഞ്ജയ ഡി സിൽവ, ദുനിത് വെല്ലലഗെ എന്നിലര്‍ പുറത്തായി. ആദ്യ രണ്ട് കളികളും വിജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരാന്‍ ഇറങ്ങുമ്പോള്‍ ആശ്വാസ ജയമാണ് ലങ്ക ലക്ഷ്യം വയ്‌ക്കുന്നത്.

കാണാനുള്ള വഴി: സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലാണ് ഇന്ത്യ vs ശ്രീലങ്ക ഏകദിന പരമ്പരയിലെ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും തത്സമയ സ്ട്രീമിങ്ങുണ്ട്.

ഇന്ത്യ (പ്ലേയിങ് ഇലവൻ): രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (ഡബ്ല്യു), വാഷിംഗ്‌ടൺ സുന്ദർ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ശ്രീലങ്ക (പ്ലേയിങ് ഇലവൻ): അവിഷ്‌ക ഫെർണാണ്ടോ, നുവാനിദു ഫെർണാണ്ടോ, കുശാല്‍ മെൻഡിസ്, ആഷെൻ ബണ്ഡാര, ചരിത് അസലങ്ക, ദസുൻ ഷനക (c), വനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, ജെഫ്രി വന്ദർസായി, കസുൻ രജിത, ലഹിരു കുമാര.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.