കൊളംബോ: ശ്രീലങ്കക്കെതിരായ പരമ്പരക്കായി കൊളംബോയിലെത്തിയ ഇന്ത്യൻ ടീമിന്‍റെ പരിശീലനം ആരംഭിച്ചു. ബി.സി.സി.ഐയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് പരിശീലനത്തിന്‍റെ ചിത്രങ്ങൾ പുറത്തുവിട്ടത്.
മൂന്ന് ഏകദിനങ്ങളും മൂന്ന് ടി- ട്വന്‍റികളും ഉൾപ്പെടുന്ന പരമ്പരയിൽ ശിഖർ ധവാന്‍റെ നേതൃത്വത്തിൽ ഒരുപിടി യുവതാരങ്ങളാണ് ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്. മലയാളി താരങ്ങളായ സഞ്ജു സാംസണും, ദേവ്ദത്ത് പടിക്കലും ടീമിലുണ്ട്.
ധവാനെ കൂടാതെ ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ മാത്രമാണ് ലങ്കന്‍ പര്യടത്തിലുള്ള ടീമിലെ കൂടുതല്‍ പരിചയ സമ്പത്തുള്ള താരങ്ങള്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കായി പോയതോടെയാണ് യുവ താരങ്ങള്‍ക്ക് അവസരം ലഭിച്ചത്.
-
Time to hit the nets 💪🏻
— BCCI (@BCCI) July 15, 2021 " class="align-text-top noRightClick twitterSection" data="
Our first practice session under lights begins now 👌🏻#TeamIndia #SLvIND pic.twitter.com/wHjf3rdLYw
">Time to hit the nets 💪🏻
— BCCI (@BCCI) July 15, 2021
Our first practice session under lights begins now 👌🏻#TeamIndia #SLvIND pic.twitter.com/wHjf3rdLYwTime to hit the nets 💪🏻
— BCCI (@BCCI) July 15, 2021
Our first practice session under lights begins now 👌🏻#TeamIndia #SLvIND pic.twitter.com/wHjf3rdLYw
ALSO READ: ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം
ജൂലൈ 13നാണ് ആദ്യം പരമ്പര നിശ്ചയിച്ചിരുന്നത്. എന്നാൽ ലങ്കന്‍ ടീമംഗങ്ങളില്‍ ചിലര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ജൂലൈ 18 ലേക്ക് മാറ്റുകയായിരുന്നു. 18, 20, 23 തീയതികളിൽ ഏകദിന മത്സരങ്ങളും 25, 27, 29 ടി- ട്വന്‍റി മത്സരങ്ങളും ക്രമീകരിച്ചിരുക്കുന്നു.
ALSO READ: ഇന്ത്യയുടെ യുവ സംഘത്തെ നയിക്കാനായത് നേട്ടമെന്ന് ശിഖര്‍ ധവാന്‍
മത്സരങ്ങളുടെ സമയ ക്രമത്തിലും മാറ്റമുണ്ട്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് നിശ്ചയിച്ചിരുന്ന ഏകദിന മത്സരം മൂന്ന് മണിയിലേക്കും ഏഴരയ്ക്ക് നിശ്ചയിച്ചിരുന്ന ടി20 മത്സരങ്ങള്‍ എട്ട് മണിയിലേക്കുമാണ് നീട്ടി വെച്ചിരിക്കുന്നത്.