ETV Bharat / sports

'അവന്‍ പ്രതിഭയുള്ള താരം; പ്രതീക്ഷയുണ്ട്'; സഞ്ജുവിന് പിന്തുണയുമായി ആകാശ് ചോപ്ര - ആകാശ് ചോപ്ര

മൂന്നാം ടി20യില്‍ ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാനും സഞ്ജുവും നിര്‍ണായകമാവുമെന്നും ആകാശ് ചോപ്ര പറഞ്ഞു.

IND vs SL 2021  IND vs SL  Aakash Chopra  Sanju Samson  ആകാശ് ചോപ്ര  സഞ്ജു സാംസണ്‍
'അവന്‍ പ്രതിഭയുള്ള താരം; പ്രതീക്ഷയുണ്ട്'; സഞ്ജുവിന് പിന്തുണയുമായി ആകാശ് ചോപ്ര
author img

By

Published : Jul 29, 2021, 11:23 AM IST

ന്യൂഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ സഞ്ജു സാംസണ് മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാവുമെന്ന് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. വലിയ മത്സരങ്ങള്‍ പോലും വിജയിപ്പിക്കാനുള്ള പ്രതിഭ സഞ്ജുവിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ചോപ്ര ഇക്കാര്യം പറഞ്ഞത്.

'സഞ്ജു സാംസണ് മികച്ച പ്രകടനം കാഴ്ച വെക്കാനാവുമെന്ന് തന്നെയാണ് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത്. സ്ഥാനം മാറിയിറങ്ങുന്നത് താരത്തെ അലോസരപ്പെടുത്തുന്നുണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്. കഴിവുള്ള കളിക്കാരിൽ നിന്ന് നിങ്ങൾക്ക് കൂടുതല്‍ പ്രതീക്ഷകളുണ്ടാവുമെന്നറിയാം.

also read: ലങ്കയില്‍ ടി20 പരമ്പര: വിജയികളെ ഇന്നറിയാം, സഞ്ജുവിനും നിര്‍ണായകം

മികച്ച പ്രകടനം നടത്താനുള്ള പ്രതിഭ താരത്തിനുണ്ട്. അന്താരാഷ്ട്ര തലത്തിലല്ലെങ്കില്‍ ഐപിഎല്ലില്‍ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ അവന്‍ പരിചയ സമ്പന്നനാണ്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ വെറും ഒമ്പത് മത്സരങ്ങള്‍ മാത്രമാണ് അവന്‍ കളിച്ചിട്ടുള്ളത്. എനിക്ക് സഞ്ജുവില്‍ വലിയ പ്രതീക്ഷയുണ്ട്.' ആകാശ് ചോപ്ര പറഞ്ഞു.

മൂന്നാം ടി20യില്‍ ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാനും സഞ്ജുവും നിര്‍ണായകമാവുമെന്നും ആകാശ് ചോപ്ര പറഞ്ഞു. 'ഇന്ത്യന്‍ ഇന്നിങ്സിന്‍റെ നെടുന്തൂണാവുക ശിഖര്‍ ധവാന്‍റെയും സഞ്ജുവിന്‍റെയും പ്രകടനമാവും. ദേവ്ദത്ത് പടിക്കല്‍, നിതീഷ് റാണ, റിതുരാജ് ഗെയ്‌ക്‌വാദ് എന്നിവരുടെ പ്രകടനം ബോണസാണെ'ന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. നിലവില്‍ കളിക്കുന്നത് പോലെ സെന്‍സിബിളായ സമീപനം ശിഖര്‍ ധവാന്‍ തുടരേണ്ടതുണ്ടെന്നും ചേപ്ര കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.